Join Whatsapp Group. Join now!
Aster MIMS 10/10/2023

ജൈവ കാര്‍ഷിക ഉല്‍പ്പന്ന മേളയില്‍ തിരക്കേറി; ചക്ക മഹോത്സവത്തിന് തൃക്കരിപ്പൂരില്‍ തുടക്കമായി

ജൈവ കാര്‍ഷിക സംസ്‌കാരം തിരിച്ചു പിടിക്കാനും ചക്കയുടെ ജൈവ മൂല്യവും ഔഷധ ഗുണങ്ങളും തിരിച്ചറിയാനുമായി നാട്ടറിവ് പഠന കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ തൃക്കരിപ്പൂരില്‍ ഒരുക്കിയ ' Kasargod, Trikaripur, News, Jack Fruit, Fest, Begins, Jack fruit fest started in Trikarippur.
തൃക്കരിപ്പൂര്‍: (www.kasargodvartha.com 08.04.2017) ജൈവ കാര്‍ഷിക സംസ്‌കാരം തിരിച്ചു പിടിക്കാനും ചക്കയുടെ ജൈവ മൂല്യവും ഔഷധ ഗുണങ്ങളും തിരിച്ചറിയാനുമായി നാട്ടറിവ് പഠന കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ തൃക്കരിപ്പൂരില്‍ ഒരുക്കിയ 'തേന്‍വരിക്ക' ചക്ക മഹോത്സവത്തിന് തുടക്കമായി. ഗ്രാമ പഞ്ചായത്ത് ഓഫീസ് പരിസരത്ത് പ്രത്യേകം തയ്യാറാക്കിയ പന്തലില്‍ ജൈവ കാര്‍ഷികോല്‍പന്നമേളയുടെ ഉദ്ഘാടനം ജൈവ കര്‍ഷകനും സംസ്ഥാന ജൈവ വൈവിധ്യ ബോര്‍ഡ് അവാര്‍ഡ് ജേതാവുമായ അഗസ്തി പെരുമാട്ടിക്കുന്നേല്‍ നിര്‍വഹിച്ചു.

കൃഷിക്കാര്‍ സംഘടിക്കില്ല എന്ന ബോധ്യം മാറിമാറിവരുന്ന സര്‍ക്കാരുകള്‍ക്ക് ഉള്ളതാണ് കൃഷി പിന്നോക്കം പോകുന്നതില്‍ പ്രധാന കാരണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. പതിറ്റാണ്ടുകള്‍ക്ക് മുമ്പ് കൃഷിയില്‍ സജീവമായിരുന്ന യുവ തലമുറയെ കൃഷിയിലേക്ക് തിരിച്ചു കൊണ്ടുവരുകയെന്ന ലക്ഷ്യം നമുക്കുണ്ടാവണമെന്നും അഗസ്തി പറഞ്ഞു. എങ്കിലേ കൃഷിക്ക് ഭാവിയുള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സംഘാടക സമിതി വര്‍ക്കിംഗ് ചെയര്‍മാന്‍ കെ വി രാഘവന്‍ അധ്യക്ഷത വഹിച്ചു. കണ്ണൂര്‍ സര്‍വ്വകലാശാല സിന്‍ഡിക്കറ്റ് അംഗം അഡ്വ. വി പി പി മുസ്തഫ മുഖ്യപ്രഭാഷണം നടത്തി. ജൈവ കര്‍ഷക അവാര്‍ഡ് ജേതാക്കളായ അഗസ്തി പെരുമാട്ടിക്കുന്നേല്‍, കെ ബി ആര്‍ കണ്ണന്‍ എന്നിവരെ ചടങ്ങില്‍ ആദരിച്ചു. സംഘാടക സമിതി ജനറല്‍ കണ്‍വീനര്‍ ടി വി ജനാര്‍ദ്ദനന്‍, ബ്ലോക്ക് പഞ്ചായത്തംഗം സി രവി, ഗ്രാമ പഞ്ചായത്തംഗം ടി വി കുഞ്ഞികൃഷ്ണന്‍, പി കോരന്‍ മാസ്റ്റര്‍, പി കുഞ്ഞിക്കണ്ണന്‍, കെ വി മുകുന്ദന്‍, കെ വി അമ്പു, മനോഹരന്‍ കൂവാരത്ത്, എം ഗംഗാധരന്‍, പ്രൊഫ. ടി എം സുരേന്ദ്രനാഥ്, കെ വി ജതീന്ദ്രന്‍, വി വി കൃഷ്ണന്‍, എം കെ പ്രസന്ന, ഉറുമീസ് തൃക്കരിപ്പൂര്‍, കെ ശ്രീധരന്‍ എന്നിവര്‍ പ്രസംഗിച്ചു.

തുടര്‍ന്ന് ആദ്യ ദിവസം ചക്കയുടെ കാലിക പ്രസക്തി എന്ന വിഷയത്തില്‍ കെ ബി ആര്‍ കണ്ണന്‍ പ്രഭാഷണം നടത്തി. ഒമ്പതിന് വൈകുന്നേരം നാലിന് 'ജൈവകൃഷി എന്ത്, എന്തിന്, എങ്ങിനെ, സാധ്യതകള്‍ എന്ത്' എന്ന വിഷയത്തില്‍ കണ്ണൂര്‍ ജില്ലാ ജൈവ കര്‍ഷക സമിതി പ്രസിഡന്റ് വി സി വിജയന്‍ കണ്ണപുരം പഠന ക്ലാസ് നയിക്കും. വിവിധ ദിവസങ്ങളില്‍ ചക്ക മൂല്യ വര്‍ദ്ധിത ഉല്‍പ്പന്ന ക്ലാസ്, നൂതന ജൈവ കൃഷി രീതികള്‍, ജീവിത ശൈലീ രോഗങ്ങള്‍ എന്നിവയില്‍ വിദഗ്ധര്‍ ക്ലാസുകള്‍ നയിക്കും.

കൃഷിയും കാര്‍ഷിക സംസ്‌കാരവും അന്യമായിക്കൊണ്ടിരിക്കുന്ന കാലത്ത് പരിസ്ഥിതി ആരോഗ്യ സുരക്ഷ ഉറപ്പ് വരുത്തുക ലക്ഷ്യമിട്ടാണ് കാങ്കോല്‍ വേദിക നാട്ടറിവ് പഠന കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ ജനകീയ കൂട്ടായ്മയില്‍ ചക്ക മഹോത്സവം സംഘടിപ്പിച്ചത്. രാവിലെ 11 മുതല്‍ രാത്രി എട്ട് വരെ നടക്കുന്ന ജൈവ കാര്‍ഷിക മേള ഒരാഴ്ച നീളും. വിവിധ ഇനം പ്ലാവ്, മാവിന്‍ തൈകള്‍, ഔഷധ സസ്യങ്ങള്‍, പഴവര്‍ഗ ചെടികള്‍ തുടങ്ങിയവക്കായി പ്രത്യേക സ്റ്റാളുകള്‍ക്ക് പുറമെ ചക്ക കൊണ്ടുള്ള മൂല്യ വര്‍ദ്ധിത ഉല്‍പ്പന്നങ്ങളുടെ നിര്‍മാണവും ശനിയാഴ്ച മുതല്‍ മേളയില്‍ ഒരുക്കുന്നുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kasargod, Trikaripur, News,  Jack Fruit,  Fest,  Begins,  Jack fruit fest started in Trikarippur.