Join Whatsapp Group. Join now!
Aster MIMS 10/10/2023

ഇസ്ലാഹി ഫെസ്റ്റ് ഓവറോള്‍ ചാമ്പ്യന്മാർ

ഇന്ത്യന്‍ ഇസ്ലാഹി സെന്ററിന്റെ 'കളികൂടാരം' സര്‍ഗ്ഗമേളയില്‍ അബ്ബാസിയ മദ്രസ്സ 192 പോയറ്റ് നേടി ഓവറോള്‍ ചാമ്പ്യന്മാരായി. ഫഹാഹില്‍ മദ്രസ്സ രണ്ടാം സ്ഥാനവും സാല്‍മിയ മദ്രസ്സ മൂന്നാം സ്ഥാനവും നേടി. വിവിധ മത്സരങ്ങളിലായി കിഡ്‌സ് വിഭാഗത്തില്‍ നി Kuwait, Abbasiyya, Madrasa, Winners, News, Fest, Islahi Fest champions.
കുവൈത്ത്: (www.kasargodvartha.com 16.04.2017) ഇന്ത്യന്‍ ഇസ്ലാഹി സെന്ററിന്റെ 'കളികൂടാരം' സര്‍ഗ മേളയില്‍ അബ്ബാസിയ മദ്രസ 192 പോയറ്റ് നേടി ഓവറോള്‍ ചാമ്പ്യന്മാരായി. ഫഹാഹില്‍ മദ്രസ രണ്ടാം സ്ഥാനവും സാല്‍മിയ മദ്രസ  മൂന്നാം സ്ഥാനവും നേടി. വിവിധ മത്സരങ്ങളിലായി കിഡ്‌സ് വിഭാഗത്തില്‍ നിന്ന് ഒന്നാം സ്ഥാനം നേടിയവര്‍: അഫ്രിന്‍ അബ്ദുര്‍ റഹ് മാന്‍, ഇഹ്‌സാന്‍ മുഹമ്മദ് ഷാ, മെഹ് ന അലി, സിയാന ശുഐബ്, തസീം മസ്‌റൂഖ്. ജൂനിയര്‍ വിഭാഗത്തില്‍ നിന്ന് ഒന്നാം സ്ഥാനം നേടിയവര്‍: അദീബ് മുഹമ്മദ്, ഇശ മെഹ്‌റിന്‍, നൂറ അന്‍വര്‍, റനിയ ഹംസ, ഹാഷില്‍ യൂനുസ്, ഹന മുഹമ്മദ്, അഖില്‍ നാസിം.

സബ്ജൂനിയര്‍ വിഭാഗത്തില്‍ നിന്ന് ഒന്നാം സ്ഥാനം നേടിയവര്‍: സയാന്‍ മുഹമ്മദ്, യഹ് യ മുഹമ്മദ്, വദ അബ്ദുല്‍ വഹാബ്, ഇംറാന്‍ സഅദ്, ഫാത്തിമ്മത്ത് ഷിസ ഷരീഫ്, ആയിശ നഷ് വ നൗഫല്‍, തമന്ന അബ്ദുല്‍ മുനീബ്, ഷയാന്‍ ശുഐബ്. സീനിയര്‍ വിഭാഗത്തില്‍ നിന്ന് ഒന്നാം സ്ഥാനം കരസ്ഥമാക്കിയവര്‍: ഫഹാം അലി, മുഹമ്മദ് ഹാനി, ഹിബ ഷെറിന്‍, നബ്ഹാന്‍ ഹുസൈന്‍, ഈമാന്‍ അന്‍വര്‍, റിന്‍ഷ ആഷിഖ്, മുഹമ്മദ് നവാസ്, ആയിശ നവാല്‍, നര്‍ദ സറിയ, ഹാഷിം അബ്ദുല്ല.

Kuwait, Abbasiyya,  Madrasa, Winners, News,  Fest,  Islahi Fest champions.

ഖുര്‍ആന്‍ ഹിഫ്‌ള്, തജ്  വീദ് , ഇസ്ലാമിക ഗാനം, ബാങ്ക് വിളി, സംഘ ഗാനം, പ്രസംഗം, കളറിംഗ്, പോസ്റ്റര്‍ ഡിസൈന്‍ തുടങ്ങി വൈവിധ്യമായ പരിപാടികളാണ് മത്സരത്തിനുണ്ടായത്. ചിത്രീകരണവും ഒപ്പനയും സംഗമത്തിന് മിഴികേകി. വിജയികള്‍ക്ക് ട്രോഫികളും മെഡലുകളും വിതരണം ചെയ്തു.

സംഗമം ഐഐസി പ്രസിഡന്റ് എം ടി മുഹമ്മദ് ഉദ്ഘാടനം ചെയ്തു. അബ്ദുല്ല കാരക്കുന്ന് ക്ലാസെടുത്തു. ജനറല്‍ സെക്രട്ടറി അബ്ദുല്‍ ഹമീദ് കൊടുവള്ളി സ്വാഗതവും വിദ്യാഭ്യാസ സെക്രട്ടറി എഞ്ചി. മുഹമ്മദ് ഹുസൈന്‍ നന്ദിയും പറഞ്ഞു. അബ്ദുര്‍ റഹ്  മാന്‍ അടക്കാനി, എഞ്ചി. അന്‍വര്‍ സാദത്ത്, മുഹമ്മദ് ബേബി, സുനില്‍ ഹംസ, ഹാരിസ് മങ്കട, അബ്ദുല്‍ അസീസ് സലഫി, സിദ്ധീഖ് മദനി, മുഹമ്മദ് സൈദ്, മുസ്തഫ വെങ്ങാലി, പി വി അബ്ദുല്‍ വഹാബ്, ഫൈസല്‍ വടകര, ആദില്‍ സലഫി എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kuwait, Abbasiyya,  Madrasa, Winners, News,  Fest,  Islahi Fest champions.