Join Whatsapp Group. Join now!
Aster MIMS 10/10/2023

അതിഥി മന്ദിരത്തില്‍ ഇനി അനധികൃത താമസം അനുവദിക്കില്ല; നിര്‍ദേശം ലംഘിച്ചാല്‍ കടുത്ത നടപടിയെന്ന് മന്ത്രി സുധാകരന്‍

കാഞ്ഞങ്ങാട് അതിഥി മന്ദിരത്തില്‍ അച്ചടക്കം നിലനിര്‍ത്തുന്നതിന് പൊതുമരാമത്ത് കര്‍ശനനിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. അതിഥി മന്ദിരത്തില്‍ മദ്യപാനത്തിന് ഒത്താശ ചെയ്ത് കൊടുക്കുന്നതിന്റെ പേരില്‍ മാനേജര്‍ Kanhangad, Kasaragod, Kerala, News, Guest-House, Minister, Move, Unauthorised, Violation.
കാഞ്ഞങ്ങാട്: (www.kasargodvartha.com 11.04.2017) കാഞ്ഞങ്ങാട് അതിഥി മന്ദിരത്തില്‍ അച്ചടക്കം നിലനിര്‍ത്തുന്നതിന് പൊതുമരാമത്ത് കര്‍ശനനിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. അതിഥി മന്ദിരത്തില്‍ മദ്യപാനത്തിന് ഒത്താശ ചെയ്ത് കൊടുക്കുന്നതിന്റെ പേരില്‍ മാനേജര്‍ വാഴുന്നോറടിയിലെ മുരളിയെ സസ്‌പെന്‍ഡ് ചെയ്തതിന് പിന്നാലെയാണ് റസ്റ്റ് ഹൗസിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്താന്‍ പൊതുമരാമത്ത് വകുപ്പ് നടപടി സ്വീകരിച്ചിരിക്കുന്നത്.

പോലീസ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരന്‍ നേരിട്ട് നിര്‍ദ്ദേശിച്ചാണ് മുരളിയെ സര്‍വ്വീസില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തത്. പകരം ഒരു താല്‍ക്കാലിക ജീവനക്കാരനെ നിയമിച്ചിട്ടുണ്ട്. അതിഥി മന്ദിരത്തില്‍ ഇനി അനധികൃത താമസങ്ങള്‍ പാടില്ലെന്നും ഔദ്യോഗിക വാഹനങ്ങള്‍ അല്ലാതെ മറ്റൊന്നും സ്ഥിരമായി പാര്‍ക്ക് ചെയ്യരുതെന്നുമാണ് മന്ത്രിയുടെ നിര്‍ദേശം.



രാത്രി ഏഴ് മണിക്ക് അതിഥിമന്ദിരത്തിന്റെ ചുറ്റുമതിലിന്റെ ഗേറ്റ് അടച്ച് താക്കോല്‍ അസിസ്റ്റന്റ് എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ക്ക് നല്‍കണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഔദ്യോഗിക ആവശ്യങ്ങള്‍ക്കല്ലാതെ മറ്റാവശ്യങ്ങള്‍ക്ക് മുന്‍കൂര്‍ അനുമതിയില്ലാതെ മുറി അനുവദിച്ച് നല്‍കേണ്ടെന്നും ഉത്തരവുണ്ട്. അതിഥി മന്ദിരത്തില്‍ രാവെന്നോ പകലെന്നോ ഇല്ലാതെ ചിലര്‍ തമ്പടിക്കുകയും സല്‍ക്കാരങ്ങള്‍ പൊടിപൊടിക്കുകയും ചെയ്യുന്നുവെന്ന പരാതിയിലാണ് നടപടി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kanhangad, Kasaragod, Kerala, News, Guest-House, Minister, Move, Unauthorised, Violation.