കാഞ്ഞങ്ങാട്: (www.kasargodvartha.com 18.04.2017) സ്‌കൂളിന്റെ കളിസ്ഥലം കൈയ്യേറി വയോജനമന്ദിരം നിര്‍മിക്കാനുള്ള നഗരസഭയുടെ നീക്കത്തില്‍ പ്രതിഷേധം. നിര്‍മ്മാണ പ്രവൃത്തിക്കെതിരെ പ്രക്ഷോഭ പരിപാടികളുമായി മുസ്‌ലിം ലീഗ്, ബിജെപി, കെഎസ്‌യു, എംഎസ്എഫ്, എബിവിപി തുടങ്ങിയ നിരവധി സംഘടനകള്‍ രംഗത്ത് വന്നു.
30 ലക്ഷം രൂപ ചിലവിലാണ് ഹൊസ്ദുര്‍ഗ് നിത്യാനന്ദ കോട്ടക്ക് സമീപത്തെ ഹൊസ്ദുര്‍ഗ് ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിന്റെ അധീനതയിലുള്ള മൈതാനിയില്‍ വയോജന മന്ദിരം നിര്‍മിക്കാന്‍ നഗരസഭ തീരുമാനിച്ചത്. പ്രക്ഷോഭത്തിന്റെ ഭാഗമായി ചൊവ്വാഴ്ച കെഎസ്‌യു പ്രവര്‍ത്തകര്‍ പ്രതീകാത്മകമായി സ്‌റ്റേഡിയം നിര്‍മിച്ചു. തുടര്‍ന്നുള്ള ദിവസങ്ങളില്‍ മറ്റു സംഘടനകളും സമര രംഗത്തിറങ്ങും.
സാമ്പത്തിക വര്‍ഷത്തിലെ പദ്ധതി വിഹിതം ചെലവഴിച്ചു എന്ന് വരുത്തിതീര്‍ക്കാന്‍ വ്യാജ രേഖകളുണ്ടാക്കി കെട്ടിടങ്ങള്‍ പണിയുന്നതിന്റെ ഭാഗമായാണ് സ്‌കൂളിന്റെ ഗ്രൗണ്ടില്‍ വയോജന മന്ദിരം നിര്‍മ്മിക്കുന്നതെന്നും ഇതിനെ എന്ത് വില കൊടുത്തും നേരിടുമെന്നും എംഎസ്എഫ് ജില്ലാ പ്രസിഡണ്ട് ആബിദ് ആറങ്ങാടിയും, ജില്ലാ സെക്രട്ടറി റമീസ് ആറങ്ങാടിയും മുന്നറിയിപ്പ് നല്‍കി. ഇവരുടെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം ഗ്രൗണ്ട് സന്ദര്‍ശിക്കുകയും ചെയ്തു.
സ്‌കൂള്‍ ഗ്രൗണ്ടില്‍ കെട്ടിടം നിര്‍മ്മിക്കാനുള്ള നീക്കം പ്രതിഷേധാര്‍ഹമാണെന്ന് കെഎസ്‌യു ജില്ലാ പ്രസിഡണ്ട് നോയല്‍ ടോമിന്‍ ജോസഫും പറഞ്ഞു. സ്വന്തമായി മിനി സ്‌റ്റേഡിയമില്ലാത്ത നഗരസഭയില്‍ ഉള്ള സ്‌റ്റേഡിയം തന്നെ ഇല്ലാതാക്കാനാണ് ശ്രമിക്കുന്നതെന്ന് ബിജെപി ജില്ലാ പ്രസിഡണ്ട് അഡ്വ. കെ ശ്രീകാന്ത് ആരോപിച്ചു. ജനങ്ങളുടെയോ സ്‌കൂളധികൃതരുടെയോ അനുമതി പോലുമില്ലാതെയുള്ള കെട്ടിട നിര്‍മ്മാണം അനുവദിക്കില്ലെന്നും ഉള്ള കെട്ടിടം തന്നെ സംരക്ഷിക്കാന്‍ കഴിയാത്ത നഗരസഭയാണ് പുതിയ കെട്ടിടം പണിയുന്നതെന്നും ഈ നീക്കം ചെറുക്കുമെന്നും സ്ഥലം സന്ദര്‍ശിച്ച ശ്രീകാന്ത് തുടര്‍ന്നു പറഞ്ഞു.
ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി എ വേലായുധന്‍, സെക്രട്ടറി എം ബല്‍രാജ്, കൗണ്‍സിലര്‍ എച്ച് ആര്‍ ശ്രീധരന്‍, മുനിസിപ്പല്‍ കമ്മിറ്റി പ്രസിഡണ്ട് എന്‍ അശോക് കുമാര്‍, ജനറല്‍ സെക്രട്ടറി ഉണ്ണികൃഷ്ണന്‍ കല്യാണ്‍റോഡ്, യുവമോര്‍ച്ച മണ്ഡലം ജനറല്‍ സെക്രട്ടറി ശ്രീജിത്ത് പറക്കളായി എന്നിവരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.
അതേ സമയം മൈതാനും തനതു രീതിയില്‍ സംരക്ഷിച്ചുകൊണ്ടാണ് വയോജനമന്ദിരം പണിയുന്നതെന്നും മറിച്ചുള്ള ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും മുനിസിപ്പല്‍ ചെയര്‍മാന്‍ വി വി രമേശനും വ്യക്തമാക്കി.

Keywords: Kasaragod, Kanhangad, Kerala, News, School, Protest, BJP, Muslim-league, KSU, MSF, ABVP, Old Age Home.