Join Whatsapp Group. Join now!
Aster MIMS 10/10/2023

ഗള്‍ഫില്‍ വാഹനമിടിച്ച് ഗുരുതരമായി പരിക്കേറ്റ യുവതി അപകടനില തരണം ചെയ്തു; തുടര്‍ചികിത്സയ്ക്ക് കൊച്ചിയിലേക്ക് കൊണ്ടുവരുന്നു

ഗള്‍ഫില്‍ വാഹനമിടിച്ച് ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ കഴിയുന്ന Kasaragod, Kanhangad, Injured, Treatment, Hospital, Accident, Gulf, Indian embassy, Help.
കാഞ്ഞങ്ങാട്: (www.kasargodvartha.com 25.04.2017) ഗള്‍ഫില്‍ വാഹനമിടിച്ച് ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ കഴിയുന്ന യുവതി അപകടനില തരണം ചെയ്തു. രാജപുരം കൊട്ടോടി സ്വദേശിനിയായ അര്‍ച്ചന ഏപ്രില്‍ 6ന് റാസല്‍ഖൈമയിലുണ്ടായ അപകടത്തില്‍ പരിക്കേറ്റ് അവിടത്തെ ആശുപത്രിയില്‍ ചികിത്സയിലാണ്. അബോധാവസ്ഥയില്‍ കഴിയുകയായിരുന്ന അര്‍ച്ചനയുടെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടായതോടെ യുവതിയെ തുടര്‍ചികിത്സയ്ക്കായി കൊച്ചിയിലെത്തിക്കുമെന്ന് ബന്ധുക്കള്‍ വെളിപ്പെടുത്തി.

ആശുപത്രി അധികൃതരുടെ അനുമതി വാങ്ങിയ ശേഷം ഇന്ത്യന്‍ എംബസിയുടെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി അര്‍ച്ചനയെ ഉടന്‍ തന്നെ നാട്ടിലേക്ക് കൊണ്ടുവരുമെന്നാണ് വിവരം. ആധുനികചികിത്സാസൗകര്യങ്ങളടക്കമുള്ള എയര്‍ആംബുലന്‍സില്‍ കൊച്ചിയിലെത്തിക്കും. കൊച്ചിയിലെ അമൃതാ ആശുപത്രിയില്‍ അര്‍ച്ചനയെ തുടര്‍ചികിത്സയ്ക്ക് വിധേയയാക്കും. ആരോഗ്യനില മെച്ചപ്പെട്ടുതുടങ്ങിയതോടെ അര്‍ച്ചനയെ റാസല്‍ഖൈമ ആശുപത്രിയിലെ വെന്റിലേറ്ററില്‍ നിന്നും വാര്‍ഡിലേക്ക് മാറ്റിയിട്ടുണ്ട്.

Kasaragod, Kanhangad, Injured, Treatment, Hospital, Accident, Gulf, Indian embassy, Help, House wife injured in accident becomes normal.


റാസല്‍ഖൈമയിലെ താങ്ങാനാകാത്ത ചികിത്സാചിലവാണ് അര്‍ച്ചനയെ കൊച്ചിയിലേക്ക് കൊണ്ടുവരാന്‍ ഒരു പ്രധാനകാരണം. നാട്ടില്‍ തന്നെ വിദഗ്ധ ചികിത്സ ലഭ്യമാക്കിയാല്‍ കൂടുതല്‍ ഗുണമുണ്ടാകുമെന്നും പ്രതീക്ഷിക്കുന്നു. റാസല്‍ഖൈമ ആശുപത്രിയില്‍ ഇതിനകം ലക്ഷക്കണക്കിന് രൂപയാണ് അര്‍ച്ചനയുടെ ചികിത്സയ്ക്കായി ചെലവഴിക്കേണ്ടിവന്നിരിക്കുന്നത്. ഭര്‍ത്താവ് ജോലി ചെയ്യുന്ന സ്ഥലത്തെത്താന്‍ സന്ദര്‍ശകവിസയിലാണ് അര്‍ച്ചന റാസല്‍ഖൈമയിലേക്ക് വന്നത്. ഇവിടെ വെച്ച് റോഡ് മുറിച്ചുകടക്കുമ്പോഴാണ് അര്‍ച്ചന അപകടത്തില്‍പെട്ടത്.

സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന അര്‍ച്ചനയുടെ കുടുംബത്തെ സഹായിക്കാന്‍ ചികിത്സാസഹായസമിതി രൂപീകരിച്ചിട്ടുണ്ട് .മുസ്ലിംലീഗ് സംസ്ഥാനപ്രസിഡണ്ട് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ അര്‍ച്ചനയെ ആശുപത്രിയില്‍ സന്ദര്‍ശിച്ചു. അര്‍ച്ചനയെ കേരളത്തിലേക്ക് കൊണ്ടുവരാനാവശ്യമായ സഹായങ്ങള്‍ നല്‍കാമെന്ന് ഹൈദരലി തങ്ങള്‍ കുടുംബത്തിന് ഉറപ്പ് നല്‍കി. നാട്ടിൽ നിന്നും പ്രവാസലോകത്ത് നിന്നും സഹായങ്ങൾ പലരും വാഗ്ദാനം ചെയ്തിട്ടുണ്ട്.

Related News: ഗള്‍ഫിലുള്ള ഭര്‍ത്താവിനൊപ്പം അവധിക്കാലം ചിലവഴിക്കാന്‍ സന്ദര്‍ശക വിസയിലെത്തിയ യുവതിക്ക് വാഹനാപകടത്തില്‍ ഗുരുതരം; ചികിത്സയ്ക്ക് പണം കണ്ടെത്താനാകാതെ കുടുംബം കണ്ണീര്‍ കയത്തില്‍

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:Kasaragod, Kanhangad, Injured, Treatment, Hospital, Accident, Gulf, Indian embassy, Help, House wife injured in accident becomes normal.