Join Whatsapp Group. Join now!
Aster MIMS 10/10/2023

'കുട്ടംതെറ്റിയവര്‍' ഒന്നിച്ചപ്പോള്‍ സ്‌കൂളിലേക്ക് ഒരുങ്ങിയത് മനോഹര കമാനം

'കുട്ടംതെറ്റിയവര്‍' ഒന്നിച്ചപ്പോള്‍ വെള്ളിക്കോത്ത് സ്‌കൂളില്‍ ഒരുങ്ങിയത് മനോഹര കമാനം. വിദ്വാന്‍ പി കേളുനായര്‍ സ്ഥാപിച്ച വിജ്ഞാനദായിനി വായനശാലയ്ക്ക് മുന്നിലുള്ള ആല്‍മരത്തണലില്‍ രണ്ട് ലക്ഷത്തോളം രൂപ Gate constructed for school by old students, Kanhangad, Kasaragod, Kerala, News, School, Old student, Education-Meet, Committee, Family Meet.
കാഞ്ഞങ്ങാട്: (www.kasargodvartha.com 22.04.2017)  'കുട്ടംതെറ്റിയവര്‍' ഒന്നിച്ചപ്പോള്‍ വെള്ളിക്കോത്ത് സ്‌കൂളില്‍ ഒരുങ്ങിയത് മനോഹര കമാനം. വിദ്വാന്‍ പി കേളുനായര്‍ സ്ഥാപിച്ച വിജ്ഞാനദായിനി വായനശാലയ്ക്ക് മുന്നിലുള്ള ആല്‍മരത്തണലില്‍ രണ്ട് ലക്ഷത്തോളം രൂപ ചിലവഴിച്ചാണ് മഹാകവി പി സ്മാരക ഗവ. ഹൈസ്‌കൂളിലെ 1992 ലെ എസ് എസ് എല്‍ സി ബാച്ച് കവാടം നിര്‍മിച്ചത്. തീരുമാനമെടൂത്ത് നിര്‍മ്മാണ അനുമതി കൈപ്പറ്റി പരിമിതമായ ദിവസങ്ങള്‍ കൊണ്ട് രാത്രിയും പകലും ജോലി ചെയ്താണ് കവാടമെന്ന സ്വപ്‌നം യാഥാര്‍ത്ഥ്യമാക്കിയത്.

25 വര്‍ഷത്തിന് ശേഷം ഞായറാഴ്ച ഇവര്‍ ഒത്തുചേരുമ്പോള്‍ മഹാകവി 'പി' യുടെയും, വിദ്വാന്‍ 'പി' കേളുനായരുടെയും പ്രവര്‍ത്തനം കൊണ്ട് ശ്രദ്ധേയമായ വെള്ളിക്കോത്ത് സ്‌കൂളിന് തലയെടുപ്പോടെയുള്ള കവാടം തുറന്ന് കൊടുക്കും. സ്‌കൂളിന് മതില്‍കെട്ടി ഭദ്രമാക്കിയിട്ടുണ്ടെങ്കിലും ഇതുവരെ കമാനം ഉണ്ടായിരുന്നില്ല.

Gate constructed for school by old students, Kanhangad, Kasaragod, Kerala, News, School, Old student, Education-Meet, Committee, Family Meet.

നേതൃത്വം നല്‍കുവാന്‍ എഞ്ചിനിയര്‍മാരും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ തൊഴിലാളികളും ഈ ബാച്ചില്‍ തന്നെയുണ്ട്. എല്ലാവരും ഒത്തുചേര്‍ന്നപ്പേള്‍ കമാനം റെഡി. ഒരു ഭാഗത്ത് മഹാകവി പി കുഞ്ഞിരാമന്‍ നായരുടെയും മറുവശത്ത് വിദ്വാന്‍ പി കേളു നായരുടെയും ചിത്രം പതിച്ച് മനോഹരമാക്കിയ കവാടത്തിന്റെ ഉദ്ഘാടനം തുറമുഖ വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ ഞായറാഴ്ച രാവിലെ 10 മണിക്ക് നിര്‍വ്വഹിക്കും. തുടര്‍ന്ന് ബാച്ചിന്റെ കുടുംബ സംഗമവും അരങ്ങേറും.

സംഗമത്തിന്റെ ഭാഗമായി അധ്യാപകരെ ആദരിക്കും. പിന്നീട് സ്‌കൂളിന് ഇനിയുള്ള സമയം തണല്‍ വിരിക്കാന്‍ 'ഓര്‍മ്മ മരം' നടും. കൂടാതെ 92 ബാച്ചില്‍ പഠിക്കുകയും ഒടുവില്‍ മരണപ്പെട്ട സഹപാഠിയുടെ കുടുംബത്തിനുള്ള 'ഒരു കൈതാങ്ങ്' സഹായ വിതരണത്തിന് തുടക്കമാവുകയും ചെയ്യും. തുടര്‍ന്ന് കലാ പരിപാടികളും അരങ്ങേറും.

ചടങ്ങില്‍ സംഘാടക സമിതി ചെയര്‍മാന്‍ പി വി സുരേഷ് അധ്യക്ഷത വഹിക്കും. അജാനൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ദാമോദരന്‍, വാര്‍ഡ് മെമ്പര്‍ സതി, പി ടി എ പ്രസിഡണ്ട് ജയന്‍, സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ജയശ്രി, ഹെഡ്മാസ്റ്റര്‍ ഒ സി മനോജ് എന്നിവര്‍ സംസാരിക്കും. ജനറല്‍ കണ്‍വീനര്‍ കെ സുനില്‍ കുമാര്‍ സ്വാഗതവും ട്രഷറര്‍ വിദ്യാധരന്‍ നന്ദിയും പറയും.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Gate constructed for school by old students, Kanhangad, Kasaragod, Kerala, News, School, Old student, Education-Meet, Committee, Family Meet.