Join Whatsapp Group. Join now!
Aster MIMS 10/10/2023

ഐഷര്‍ പോളാരിസിന്റെ മള്‍ട്ടിക്‌സ് വിപണിയിലെത്തി

ഐഷര്‍ മോട്ടോഴ്‌സിന്റെ ഭാഗമായ ഐഷര്‍ പോളാരിസിന്റെ ഇന്ത്യയിലെ പ്രഥമ വ്യക്തിഗത വിവിധോദ്ദേശ്യ വാഹനമായ മള്‍ട്ടിക്‌സ് കേരള വിപണിയില്‍ സാന്നിധ്യം ശക്തമാക്കും. ഇതിന്റെ ഭാ Kerala, kasaragod, news, Vehicle, Motors, Eicher, Multix, Eicher Multix Launched in Kasargod
കാസര്‍കോട്: (www.kasargodvartha.com 05.04.2017) ഐഷര്‍ മോട്ടോഴ്‌സിന്റെ ഭാഗമായ ഐഷര്‍ പോളാരിസിന്റെ ഇന്ത്യയിലെ പ്രഥമ വ്യക്തിഗത വിവിധോദ്ദേശ്യ വാഹനമായ മള്‍ട്ടിക്‌സ് കേരള വിപണിയില്‍ സാന്നിധ്യം ശക്തമാക്കുന്നു. ഇതിന്റെ ഭാഗമായി കാസര്‍കോട് പുതിയ ഡീലര്‍ഷിപ്പ് ആരംഭിച്ചു. ഇന്ത്യയില്‍ 5.8 കോടി വരുന്ന ചെറുകിട വ്യാപാര സമൂഹത്തിനുവേണ്ടി പ്രത്യേകമായി രൂപകല്‍പന ചെയ്ത വാഹനമാണ് മള്‍ട്ടിക്‌സ്. പ്രത്യേകം ഡിസൈന്‍ ചെയ്ത ഡീസല്‍ എഞ്ചിനാണ് മള്‍ട്ടിക്‌സിനുള്ളത്. എ എക്‌സ് പ്ലസ്, എം എക്‌സ് എന്ന രണ്ടു മോഡലുകള്‍ നാലു നിറങ്ങളിലായാണ് കേരളത്തിലെത്തുന്നത്. 3,49,000 രൂപയാണ് കേരളത്തിലെ എക്‌സ് ഷോറൂം വില.

കാസര്‍കോട്, പാണളം, കെ വി ആര്‍ ടാറ്റാ ഷോറൂമിന് എതിര്‍വശമുള്ള പയനിയര്‍ മോട്ടോഴ്‌സില്‍ പുതിയ ഡീലര്‍ഷിപ്പ് ഐഷര്‍ പോളാരീസ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ പങ്കജ് ദൂബെ ഉദ്ഘാടനം ചെയ്തു. ഉപഭോക്താവിന് വിശാലമായ സൗകര്യങ്ങളാണ് മള്‍ട്ടിക്‌സ് ഒരുക്കുന്നത്. കുടുംബത്തോടൊപ്പമുള്ള യാത്രയ്ക്കും, വ്യവസായ ആവശ്യത്തിനും, വൈദ്യുതോര്‍ജ്ജ ഉത്പാദനത്തിനും ഉതകുന്ന രീതിയിലാണ് മള്‍ട്ടിക്‌സിന്റെ എന്‍ജിനീയറിംഗ് രൂപ കല്പന.

Kerala, kasaragod, news, Vehicle, Motors, Eicher, Multix, Eicher Multix Launched in Kasargod


കുടുംബത്തിലെ അഞ്ചു പേര്‍ക്ക് വിശാലമായി ഇരുന്ന് സഞ്ചരിക്കാം മൂന്നു മിനിട്ടിനുള്ളില്‍ സീറ്റുകള്‍ ക്രമീകരിച്ച് അഞ്ചുപേര്‍ക്ക് യാത്രചെയ്യാനും പുനര്‍ക്രമീകരിച്ച് വ്യാവസായിക ആവശ്യങ്ങള്‍ക്ക് സാധനങ്ങള്‍ കൊണ്ടുപോകാനുള്ള ബൂട്ട് സ്‌പെയ്‌സാക്കാനും സാധിക്കും. 1918 ലിറ്ററാണ് സ്‌റ്റോറേജ് സൗകര്യം.

ലിറ്ററിന് 28.45 മൈലേജ് ഉള്ള ഡീസല്‍ എന്‍ജിനാണ് മള്‍ട്ടിക്‌സിന് ഉള്ളത്. മള്‍ട്ടിക്‌സിന്റെ ഏറ്റവും പ്രധാന പ്രത്യേകതയാണ് വൈദ്യുതി ഉത്പാദനം. മൂന്നു കിലോവാട്ട് വരെ വൈദ്യുതോര്‍ജ്ജം ഉത്പാദിപ്പിക്കാന്‍ മള്‍ട്ടിക്‌സിനാകും. വീടുകളില്‍ ലൈറ്റ് തെളിയിക്കാനും ഡ്രീല്ലിംഗ് മെഷീന്‍, ഡി.ജെ സിസ്റ്റം, വാട്ടര്‍ പമ്പ് തുടങ്ങിയവ പ്രവര്‍ത്തിപ്പിക്കാനും ഇതുകൊണ്ട് സാധിക്കും.

ചോളമണ്ഡലം ഇന്‍വെസ്റ്റ്‌മെന്റ് ആന്‍ഡ് ഫിനാന്‍സ്, സിന്ധ് ബാങ്ക്, ബാങ്ക് ഓഫ് ഇന്ത്യ, ശ്രീറാം ഫിനാന്‍സ് എന്നീ ധനകാര്യ സ്ഥാപനങ്ങള്‍ വഴിയും മള്‍ട്ടിക്‌സ് സ്വന്തമാക്കാം. വാഹന വിലയുടെ 90 ശതമാനം വരെ വായ്പ ലഭ്യമാണ്. ഇതിനു പുറമേ 2999 രൂപയുടെ മുന്‍കൂര്‍ ബുക്കിംഗ് പാക്കേജും ഉണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, kasaragod, news, Vehicle, Motors, Eicher, Multix, Eicher Multix Launched in Kasargod