Join Whatsapp Group. Join now!
Aster MIMS 10/10/2023

കയ്യേറ്റ സ്ഥലത്ത് വീണ്ടും സ്ഥാപിച്ച കുരിശ് കാണാനില്ല; പുതിയകുരിശ് സ്ഥാപിച്ചത് തങ്ങളല്ലെന്ന് സ്പിരിറ്റ് ഇന്‍ ജീസസ് സംഘടന

ഇടുക്കി ജില്ലാ അധികൃതര്‍ കയ്യേറ്റ സ്ഥലത്തുനിന്ന് കുരിശ് നീക്കംചെയ്‌തെങ്കിലും Idukki, Police, Land, Village Office, Santhanpara, Cross
ഇടുക്കി: (www.kasargodvartha.com 22.04.2017) ഇടുക്കി ജില്ലാ അധികൃതര്‍ കയ്യേറ്റ സ്ഥലത്തുനിന്ന് കുരിശ് നീക്കംചെയ്‌തെങ്കിലും അതേ സ്ഥലത്ത് വീണ്ടും കുരിശ് സ്ഥാപിച്ചു. എന്നാൽ ഇത് ശനിയാഴ്ച രാവിലെ കാണാനില്ല. വെള്ളിയാഴ്ച വൈകുന്നേരം പാപ്പാത്തിച്ചോലയിൽ അഞ്ചടി ഉയരമുള്ള മരക്കുരിശ് സ്ഥാപിച്ചതായി ശാന്തന്‍പാറ പോലീസില്‍ വിവരം ലഭിച്ചിരുന്നുവെങ്കിലും ദുര്‍ഘടപാതയിലൂടെ മൂന്നുമണിക്കൂറോളം യാത്ര ചെയ്യേണ്ടതുള്ളതിനാല്‍ അധികൃതര്‍ സംഭവ സ്ഥലത്ത് പോയിട്ടില്ല. എന്നാൽ ഇത് പിന്നീട് എടുത്തുമാറ്റുകയായിരുന്നു.

പുതുതായി കുരിശ് സ്ഥാപിച്ചത് ആരാണെന്ന് വ്യക്തമായിട്ടില്ലെന്നും ശനിയാഴ്ച രാവിലെ പോയി പരിശോധന നടത്തുമെന്നും പോലീസ് അറിയിച്ചിരുന്നു. ദേവികുളം താലൂക്ക് ചിന്നക്കനാല്‍ വില്ലേജ് 32/1 സര്‍വേ നമ്പറില്‍പ്പെട്ട ഈ സ്ഥലം സര്‍ക്കാര്‍ രേഖകള്‍ പ്രകാരം സര്‍ക്കാര്‍ പുറമ്പോക്ക് ഭൂമിയാണ്.


നേരത്തേ കുരിശ് സ്ഥാപിച്ചത് സംബന്ധിച്ച് ഉടുമ്പന്‍ചോല തഹസില്‍ദാര്‍ സ്പിരിറ്റ് ഇന്‍ ജീസസ് അദ്ധ്യക്ഷന്‍ ടോം സഖറിയയ്ക്ക് നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ പുതിയകുരിശ് സ്ഥാപിച്ചത് തങ്ങളല്ലെന്ന് സ്പിരിറ്റ് ഇന്‍ ജീസസ് സംഘടനയുടെ അനുഭാവികള്‍ ശാന്തന്‍പാറ പോലീസില്‍ അറിയിച്ചു. ശനിയാഴ്ച രാവിലെ സ്ഥലത്തെത്തി പരിശോധന നടത്തുമെന്ന് തഹസില്‍ദാര്‍ വ്യക്തമാക്കിയിരുന്നു. അതിനിടയിലാണ് പുതുതായി സ്ഥാപിച്ച കുരിശ് കാണാതായത്..

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Summary: Cross Installed Again in Santhanpara and removed.

Keywords: Idukki, Police, Land, Village Office, Santhanpara, Cross, Inquiry, Road, Travel, Devikulam, Tahsildar, Notice, Saturday, Information.