Join Whatsapp Group. Join now!
Aster MIMS 10/10/2023

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ വാര്‍ഷിക പദ്ധതിയില്‍ കയര്‍ ഭൂവസ്ത്ര ജൈവ കൃഷി ഉള്‍പ്പെടുത്തണം: മന്ത്രി തോമസ് ഐസക്ക്

ചെങ്ങന്നൂര്‍. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ വാര്‍ഷിക പദ്ധതിയില്‍ കയര്‍ ഭൂവസ്ത്ര ജൈവ കൃഷിക്കു വേണ്ടിയുള്ള തുക ഉള്‍പ്പെടുത്തണമെന്ന് മന്ത്രി ഡോ.ടി.എം.തോമസ് ഐസക്ക് അഭിപ്രായപ്പെട്ടു.സംസ്ഥാന കയര്‍ ഗവേഷണ കേന്ദ്രവും, Kerala, News, കേരള വാര്‍ത്ത,Project, Coir, Innagruate, Metting, School, Cunduct, Minister.
ചെങ്ങന്നൂര്‍: (www.kasargodvartha.com 14.04.2017) തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ വാര്‍ഷിക പദ്ധതിയില്‍ കയര്‍ ഭൂവസ്ത്ര ജൈവ കൃഷിക്കു വേണ്ടിയുള്ള തുക ഉള്‍പ്പെടുത്തണമെന്ന് മന്ത്രി ഡോ.ടി.എം.തോമസ് ഐസക്ക് അഭിപ്രായപ്പെട്ടു.സംസ്ഥാന കയര്‍ ഗവേഷണ കേന്ദ്രവും, കരുണ പെയിന്‍ ആന്റ് പാലിയേറ്റീവ് സൊസൈറ്റിയും, എ ആര്‍ പി സി യും സംയുക്തമായി നടപ്പിലാക്കുന്ന കയര്‍ ഭൂവസ്ത്ര ജൈവ കൃഷിയുടെ ഉദ്ഘാടന കര്‍മ്മം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

മണ്ണും ജലവും ആരോഗ്യവും സംരക്ഷിക്കുന്നതിനോടൊപ്പം കൃഷിക്കും കയര്‍ മേഖലയുടെ പുത്തന്‍ ഉണര്‍വിനു, കയര്‍, ഭൂവസ്ത്ര ജൈവ കൃഷി രീതി ഇടയാക്കുമെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. കൊഴുവല്ലൂര്‍ ശാലേം യു.പി സ്‌കൂളിനു സമീപമുള്ള കരുണ സെന്ററില്‍ നടന്ന സമ്മേളനത്തില്‍ അഡ്വ. കെ കെ, രാമചന്ദ്രന്‍ നായര്‍ എം എല്‍ എ അധ്യക്ഷത വഹിച്ചു. മഴ കൃഷി കയര്‍ അപ്പക്‌സ് ബോര്‍ഡ് വൈസ് ചെയര്‍മാന്‍ ആനത്തലവട്ടം ആനന്ദനും, കരുണയിലേക്കുള്ള റോഡിന്റെ നിര്‍മ്മാണം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി.വേണുഗോപാലും, കണിക ജലസേചന പദ്ധതി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മെമ്പര്‍ കെ.രാഘവനും ഉദ്ഘാടനം ചെയ്തു:

കരുണ പെയിന്‍ ആന്റ് പാലിയേറ്റീവ് കെയര്‍ സൊസൈറ്റി ചെയര്‍മാന്‍ സജി ചെറിയാന്‍, കയര്‍ കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ ആര്‍.നാസര്‍, കയര്‍ മിഷനറി ചെയര്‍മാന്‍ കെ.പ്രസാദ്, കയര്‍ ക്ഷേമ ബോര്‍ഡ് ചെയര്‍മാന്‍ കെ. ഗണേശന്‍, ഫോം മാറ്റിംഗ് ചെയര്‍മാന്‍ കെ.ആര്‍.ഭഗീരഥന്‍, കയര്‍ഫെസ് ചെയര്‍മാന്‍ സായികുമാര്‍ ,അസ്വ.പി വിശ്വംഭരപ്പണിക്കര്‍, എം.എച്ച്.റഷീദ്, പ്രൊഫ., പി ഡി. ശശിധരന്‍, അഡ്വ.ഡി.പ്രിയേഷ് കുമാര്‍, പി.ഗാനകുമാര്‍, എന്‍ സുധാമണി, ജെ ബിന്‍ പി വര്‍ഗീസ്, അസ്വ.വി.വേണു, ജി.കൃഷ്ണകുമാര്‍ ഡോ.കെ.ആര്‍ അനില്‍തുടങ്ങിയവര്‍ സംസാരിച്ചു. തുടര്‍ന്ന് കയര്‍ ഭൂവസ്ത്രമള്‍ ച്ചിംഗ് ജൈവ കൃഷിയും തൊഴില്‍ സാധ്യതയും എന്ന വിഷയത്തെ ആസ്പദമാക്കി ക്ലാസും ഉണ്ടായിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)


Keywords: Kerala, News, Project, Coir, Inaugurate, Meeting, School, Conduct, Minister, Coir and bio farming to be included in annual project: Minister Thomas Isaac.