Join Whatsapp Group. Join now!
Aster MIMS 10/10/2023

മധ്യവേനലവധിക്കാലത്ത് സ്‌കൂളുകളില്‍ ക്ലാസുകള്‍ പാടില്ലെന്ന് ബാലാവകാശ കമ്മീഷന്‍

മധ്യവേനലവധിക്കാലത്ത് സ്‌കൂളുകളില്‍ ക്ലാസുകള്‍ പാടില്ലെന്ന് Thiruvananthapuram, School, Vacations, Classes, Child Right Commision
തിരുവനന്തപുരം: (www.kasargodvartha.com 24.04.2017) മധ്യവേനലവധിക്കാലത്ത് സ്‌കൂളുകളില്‍ ക്ലാസുകള്‍ പാടില്ലെന്ന് ബാലാവകാശ കമ്മീഷന്‍. സംസ്ഥാനത്തെ എല്ലാ വിദ്യാലയങ്ങള്‍ക്കും ഈ നിര്‍ദ്ദേശം നല്‍കണമെന്നും ബാലാവകാശ കമ്മീഷന്‍ നിര്‍ദേശം നല്‍കി.

മധ്യവേനലവധിക്കാലത്ത് ഒരു സ്‌കൂളുകളിലും ക്ലാസുകള്‍ പാടില്ലെന്നും മധ്യവേനലവധിക്കാലത്തെ ക്ലാസുകള്‍ വിലക്കി കൊണ്ട് ഉത്തരവ് പുറപ്പെടുവിക്കണമെന്നും ബാലാവകാശ കമ്മീഷന്‍ പൊതുവിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയോട് ആവശ്യപ്പെട്ടു. സംസ്ഥാനം കടുത്ത ചൂട് നേരിടുന്ന സാഹചര്യത്തിലാണ് വിദ്യാര്‍ത്ഥികള്‍ക്കനുകൂലമായ തീരുമാനവുമായി ബാലാവകാശ കമ്മീഷന്‍ രംഗത്തു വന്നത്.


ഈ നിര്‍ദ്ദേശവുമായി ബന്ധപ്പെട്ട് സ്വീകരിച്ച നടപടികള്‍ പത്തു ദിവസത്തിനകം കമ്മീഷനെ അറിയിക്കണമെന്നും ബാലാവകാശ കമ്മീഷന്‍ വ്യക്തമാക്കി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Summary: Classes should not be conducted during Summer Vacation: Child Right Commision
Keywords: Thiruvananthapuram, School, Vacations, Classes, Child Right Commision, State, Hot, Advise, Order, Education, Students.