ക്യാമ്പസ് രാഷ്ട്രീയത്തെ അടിച്ചമര്‍ത്താന്‍ അനുവദിക്കില്ല: അസീസ് കളത്തൂര്‍

വിദ്യാനഗര്‍: (www.kasargodvartha.com 31.03.2017)ഭരണകൂടത്തിന് അപ്രിയരായ വിദ്യാര്‍ത്ഥി രാഷ്ട്രീയത്തെ പോലീസിനെ ഉപയോഗിച്ച് അടിച്ചമര്‍ത്താന്‍ ശ്രമിച്ചാല്‍ ശക്തമായി ചെറുത്ത് നില്‍ക്കുമെന്ന് എം എസ് എഫ് ദേശീയ സെക്രട്ടറി അസീസ് കളത്തൂര്‍. കാസര്‍കോട് ഗവ. കോളജ് യൂണിറ്റ് സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹ
 .
പോലീസ് ഫാസിസ്റ്റ് നാണയത്തിന്റെ മറുവശമാകാന്‍ മത്സരിക്കരുത്. രാജ്യത്തെ ഏറ്റവും വലിയ ഫാസിസ്റ്റു ശക്തികളുടെയും കേരളത്തിലെ പോലീസിന്റെയും അജണ്ടകള്‍ ഒന്നാകരുത്. ഗവ. കോളേജ് വിദ്യാര്‍ത്ഥിയും യൂണിവേഴ്‌സിറ്റി സ്‌പോര്‍ട്‌സ് താരവുമായ അബൂബക്കര്‍ സിദ്ദീഖിന്റെ മുട്ടുകാല്‍ തല്ലിയൊടിച്ചത് പോലീസ് ഫാഷിസത്തിന്റെ അവസാനത്തെ ഉദാഹരണമാണ്.

പരിപാടിയില്‍ യൂണിറ്റ് പ്രസിഡന്റ് ഷാലു ചെര്‍ക്കള അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് ആബിദ് ആറങ്ങാടി, ജില്ലാ സെക്രട്ടറി നഷാത്ത് പരവനടുക്കം, മുന്‍ യൂണിയന്‍ ചെയര്‍മാന്‍ സയ്യിദ് താഹ പ്രസംഗിച്ചു. പുതിയ വര്‍ഷത്തേക്കുള്ള ഭാരവാഹികളായി ബിലാല്‍ ബിന്‍ അഷ്‌റഫ് (പ്രസിഡന്റ്), അന്‍സാര്‍ സലാം, അഷ്ഫാഖ് അഹ് മദ്, സാദിഖ് സിറ്റിസണ്‍ നഗര്‍ (വൈസ് പ്രസിഡന്റ്), നാസിര്‍ അബ്ദുല്ല (ജനറല്‍ സെക്രട്ടറി), സിനാന്‍, നവാസ്, ഇബ്രാഹിം (ജോയിന്റ് സെക്രട്ടറി), അബൂബക്കര്‍ സിദ്ദീഖ് (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Kasaragod, MSF, College, Inauguration, University, Police, Fasist, Nashat

Keywords: Kasaragod, MSF, College, Inauguration, University, Police, Fasist, Nashat Paravanadukkam, Sayyid Taha,Bilal Bin Ashraf, Ansar Salam,
Previous Post Next Post