വാഹനപണിമുടക്കില്‍ നിന്നും ബി എം എസ് വിട്ടുനിന്നു

കാസര്‍കോട്: (www.kasargodvartha.com 31.03.2017) സംയുക്ത ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തില്‍ ആരംഭിച്ച വാഹനപണിമുടക്കില്‍ നിന്ന് ബി എം എസ് വിട്ടുനിന്നു. ദേശവ്യാപകപ്രക്ഷോഭം നടക്കുമ്പോള്‍ കേരളത്തില്‍ മാത്രം പണിമുടക്ക് നടത്തുന്നതിനോട് യോജിക്കുന്നില്ലെന്ന് ചൂണ്ടിക്കാണിച്ചാണ് ബി എം എസ് പണിമുടക്കുമായി സഹകരിക്കാത്തത്.

സി ഐ ടി യു, ഐ എന്‍ ടി യു സി, എ ഐ ടി യു സി, എസ് ടി യു തുടങ്ങിയ സംഘടനകളെല്ലാം പണിമുടക്കിലേര്‍പ്പെട്ടു. പണിമുടക്കിയ തൊഴിലാളികള്‍ പ്രകടനം നടത്തി. ഇന്‍ഷൂറന്‍സ് പ്രീമിയം വര്‍ധനവില്‍ പ്രതിഷേധിച്ചും മോട്ടോര്‍ ക്ഷേമനിധി കാര്യക്ഷമമാക്കണമെന്നാവശ്യപ്പെട്ടും ബി എം എസ് മോട്ടോര്‍തൊഴിലാളി യൂണിയനുകളുടെ ആഭിമുഖ്യത്തില്‍ ഏപ്പില്‍ 27നും 28നും വാഹനപ്രചരണജാഥ നടത്തും.Keywords: Kerala, kasaragod, Strike, Vehicles, BMS, Bus, Lorry, news, BMS ignored Vehicles strike  

Previous Post Next Post