Join Whatsapp Group. Join now!
Aster MIMS 10/10/2023
Posts

കലോത്സവം വിധിനിര്‍ണയത്തിലെ അപാകത പരിഹരിക്കണം: യൂത്ത് കോണ്‍ഗ്രസ്

ജില്ലാ സ്‌കൂള്‍ കലോത്സവത്തിലെ വിധി നിര്‍ണയത്തില്‍ അപാകത കാട്ടുന്നതായി യൂത്ത് Trikaripur, kasragod, School-Kalolsavam, Youth Congress,
തൃക്കരിപ്പൂര്‍: (www.kasargodvartha.com 10/01/2017) ജില്ലാ സ്‌കൂള്‍ കലോത്സവത്തിലെ വിധി നിര്‍ണയത്തില്‍ അപാകത കാട്ടുന്നതായി യൂത്ത് കോണ്‍ഗ്രസ് ആരോപിച്ചു. വിരമിച്ച ഇടത് അധ്യാപക സംഘടനയുടെ നേതാവായ ഒരധ്യാപകന്‍ വിധികര്‍ത്താക്കളില്‍ നിന്നും സ്‌കോര്‍ ഷീറ്റ് വാങ്ങി കൈകാര്യം ചെയ്യുന്നത് ഉടന്‍ അവസാനിപ്പിക്കണമെന്നും അല്ലെങ്കില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ശക്തമായി പ്രതികരിക്കുമെന്നും തൃക്കരിപ്പൂര്‍ മണ്ഡലം യൂത്ത് കോണ്‍ഗ്രസ് കമ്മിറ്റി ഭാരവാഹികളുടെ നേതൃത്വത്തില്‍ വിദ്യാഭ്യാസ ഉപഡയറക്ടര്‍ക്ക് യുവാക്കള്‍ മുന്നറിയിപ്പ് നല്‍കി.

ഇത് സംബന്ധിച്ച് പരാതി നല്‍കിയിട്ടുണ്ട്. പി പി ഇസ്മയില്‍, എം രജീഷ് ബാബു, എം പി രാജേഷ്, വി ജയരാജന്‍, യു കെ ഹരീശന്‍ എന്നിവര്‍ ചേര്‍ന്നാണ് ഡി ഡി ഇക്ക് പരാതി നല്‍കിയത്.

Keywords: Trikaripur, kasragod, School-Kalolsavam, Youth Congress, Youth congress demands correction of irregularities