Join Whatsapp Group. Join now!
Aster MIMS 10/10/2023

ആലിയ സ്‌കൂള്‍ വിദ്യാര്‍ത്ഥി കിണറ്റില്‍ ചാടിയതിന് കാരണം ഫീസ് അടക്കാന്‍ നിര്‍ബന്ധിച്ചതാണെന്ന പ്രചാരണം അടിസ്ഥാന രഹിതം; സംഭവിച്ചതെന്തെന്ന് പ്രത്യേക ടീം പരിശോധിക്കും: മാനേജ്‌മെന്റ്

ആലിയ സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥി ക്യാമ്പസിലെ കിണറ്റില്‍ ചാടിയതിന് കാരണം ഫീസ് അടക്കാന്‍ നിര്‍ബന്ധിച്ചതാണെന്ന പ്രചാരണം അKasaragod, Kerala, Well, complaint, Student, School issue; Explanation of management.
പരവനടുക്കം: (www.kasargodvartha.com 13/01/2017) ആലിയ സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥി ക്യാമ്പസിലെ കിണറ്റില്‍ ചാടിയതിന് കാരണം ഫീസ് അടക്കാന്‍ നിര്‍ബന്ധിച്ചതാണെന്ന പ്രചാരണം അടിസ്ഥാന രഹിതമാണെന്ന് ആലിയ ന്യൂജനറേഷന്‍ സ്‌കൂള്‍ മാനേജ്‌മെന്റ് വ്യക്തമാക്കി. പഠനസംബന്ധമായ കാര്യത്തില്‍ വിദ്യാര്‍ത്ഥിയെ അധ്യാപിക ശാസിച്ചതായി പറയുന്നു. ഇത് കാരണമാവാം വിദ്യാര്‍ത്ഥി കിണറ്റില്‍ചാടാന്‍ ഇടയായത്.

എന്നാല്‍ സ്‌കൂളില്‍ കടുത്ത മാനസിക സംഘര്‍ഷമുണ്ടാക്കുന്ന രൂപത്തില്‍ അധ്യാപകര്‍ വിദ്യാര്‍ത്ഥികളോട് പെരുമാറാറില്ല. ഈ വിഷയത്തില്‍ എന്താണ് സംഭവിച്ചതെന്ന് പരിശോധിക്കുവാന്‍ മാനേജ്‌മെന്റ് പ്രത്യേക ടീമിനെ നിശ്ചയിച്ചിട്ടുണ്ട്. കുറ്റക്കാര്‍ക്കെതിരെ കടുത്ത നടപടി സ്വീകരിക്കുംമെന്നും മാനേജ്‌മെന്റ് വ്യക്തമാക്കി.

ആലിയ മാനേജ്‌മെന്റിന് കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സാമ്പത്തിക ലാഭത്തിനായി പ്രവര്‍ത്തിക്കുന്നതല്ല. സ്‌കൂളിലെ നിരവധി വിദ്യാര്‍ഥികള്‍ക്ക് ഫീസിനത്തില്‍ ഇളവ് നല്‍കുന്നുണ്ട്. ആലിയയുടെ സേവന പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് ഫീസ് ഇളവ് നല്‍കുന്നത്. ഇത്തരത്തില്‍ സാമൂഹ്യ പ്രതിബദ്ധതയുടെ പേരില്‍ വിദ്യാഭ്യാസ പ്രവര്‍ത്തനം നടത്തുന്ന ആലിയ സ്‌കൂളിനെ കുറിച്ച് തെറ്റായ വാര്‍ത്ത പ്രചരിപ്പിക്കുന്നവര്‍ അതില്‍ നിന്നും പിന്മാറണമെന്ന് മാനേജ്‌മെന്റ് കമ്മിറ്റി അഭ്യര്‍ത്ഥിച്ചു.


Kasaragod, Kerala, Well, complaint, Student, School issue; Explanation of management.

Keywords: Kasaragod, Kerala, Well, complaint, Student, School issue; Explanation of management.