Join Whatsapp Group. Join now!
Aster MIMS 10/10/2023

യാത്രനിരക്ക് വര്‍ധനവ് ആവശ്യപ്പെട്ട് സ്വകാര്യ ബസുകള്‍ സമരത്തിലേക്ക്; ചൊവ്വാഴ്ച കലക്ടറേറ്റ് മാര്‍ച്ചും ധര്‍ണയും

യാത്രാനിരക്ക് വര്‍ധനവ് ഉള്‍പെടെയുള്ള ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് സ്വകാര്യ ബസുകള്‍ സംസ്ഥാനത്ത് Kasaragod, Kerala, Dharna, March, Bus, Kerala State Private Bus Operators Federation Kasaragod District Committee
കാസര്‍കോട്: (www.kasargodvartha.com 16/01/2017) യാത്രാനിരക്ക് വര്‍ധനവ് ഉള്‍പെടെയുള്ള ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് സ്വകാര്യ ബസുകള്‍ സംസ്ഥാനത്ത് നടത്തുന്ന സമര പരിപാടികളുടെ ഭാഗമായി ചൊവ്വാഴ്ച കേരള സ്റ്റേറ്റ് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷന്‍ കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കളക്ടറേറ്റ് മാര്‍ച്ചും ധര്‍ണയും നടത്തും.
Kasaragod, Kerala, Dharna, March, Bus, Kerala State Private Bus Operators Federation Kasaragod District Committee, Privet Bus Operators for strike

നിലവിലുള്ള സ്വകാര്യ ബസ് പെര്‍മിറ്റുകള്‍ അതേപടി നിലനിര്‍ത്തുക, വിദ്യാര്‍ത്ഥികളൂടേതടക്കം യാത്രാനിരക്ക് വര്‍ധിപ്പിക്കുക, വര്‍ധിപ്പിച്ച ഇന്‍ഷുറന്‍സ് പ്രീമിയം പിന്‍വലിക്കുക, വര്‍ധിപ്പിച്ച റോഡ് ടാക്‌സ് പിന്‍വലിക്കുക, സ്വകാര്യ ബസുകള്‍ക്ക് നല്‍കുന്ന ഡീസലിന്റെ നികുതി 24 ശതമാനത്തില്‍നിന്ന് അഞ്ച് ശതമാനമായി നിജപ്പെടുത്തുക, ഡീസല്‍വില നിയന്ത്രണം സര്‍ക്കാര്‍ ഏറ്റെടുക്കുക, ആര്‍ ടി ഒ ഓഫീസുകളില്‍ വിവിധ ഫീസിനങ്ങളില്‍വരുത്തിയ ഭീമമായ വര്‍ധനവ് പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷന്‍ നടത്തുന്ന സമര പരിപാടികളുടെ ഭാഗമായി സംസ്ഥാനത്തെ 14 ജില്ലാ ആസ്ഥാനങ്ങളിലും ചൊവ്വാഴ്ച ധര്‍ണനടത്തും.

കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍നടക്കുന്ന മാര്‍ച്ച് രാവിലെ 10.30ന് ഗവണ്‍മെന്റ് കൊളജ് പരിസരത്തുനിന്ന് ആരംഭിച്ച് കളക്ടറേറ്റ് ജംഗ്ഷനില്‍ അവസാനിക്കും. തുടര്‍ന്ന് ഉച്ചയ്ക്ക് രണ്ട് മണിവരെ ധര്‍ണ നടത്തും. ജില്ലയിലെ മുഴുവന്‍ ഓപ്പറേറ്റര്‍മാരും പങ്കെടുത്ത് മാര്‍ച്ചും ധര്‍ണയും വിജയിപ്പിക്കണമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അഭ്യര്‍ത്ഥിച്ചു.

വാര്‍ത്താ സമ്മേളനത്തില്‍ ജില്ലാ പ്രസിഡന്റ് കെ ഗിരീഷ്, ജനറല്‍ സെക്രട്ടറി സത്യന്‍ പൂച്ചക്കാട്, ട്രഷറര്‍ എച്ച് ഹസൈനാര്‍, വൈസ് പ്രസിഡന്റുമാരായ പി എ മുഹമ്മദ് കുഞ്ഞി, ടി പി കണ്ടക്കോരന്‍, ജോയിന്റ് സെക്രട്ടറിമാരായ കെ ശങ്കര നായിക്, ടി ലക്ഷ്മണന്‍ എന്നിവര്‍ സംബന്ധിച്ചു.

Keywords: Kasaragod, Kerala, Dharna, March, Bus, Kerala State Private Bus Operators Federation Kasaragod District Committee, Privet Bus Operators for strike