ബദിയടുക്ക: (www.kasargodvartha.com 03/01.2017) ബദിയടുക്ക മവ്വാറില്‍ നവജാത ശിശുവിന്റെ മൃതദേഹം കുഴിച്ചിട്ട നിലയില്‍ കണ്ടെത്തി. നാട്ടുകാര്‍ പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ ജില്ലാ പോലീസ് ചീഫിന്റെ നിര്‍ദേശപ്രകാരം വിദ്യാനഗര്‍ സി ഐ ബാബു പെരിങ്ങേത്തിന്റേയും വനിതാ സെല്‍ സി ഐ വിവി നിര്‍മലയുടേയും നേതൃത്വത്തില്‍ യുവതിയില്‍നിന്നും മൊഴി രേഖപ്പെടുത്തിയ ശേഷമാണ് ബദിയടുക്ക പോലീസ് കേസെടുത്തത്.
26 കാരിയായ യുവതിയുടെ വീട്ടുപറമ്പിലാണ് നവജാത ശിശുവിന്റെ മൃതദേഹം കുഴിച്ചുമൂടിയ നിലയില്‍ കണ്ടെത്തിയത്. മാസം തികയാതെ പ്രസവിച്ച കുഞ്ഞ് മരിച്ചതിനാല്‍ കുഴിച്ചിട്ടുവെന്നാണ് യുവതി പോലീസിന് മൊഴിനല്‍കിയത്. യുവതിക്ക് നാലര വയസും മൂന്ന് വയസും പ്രായമുള്ള രണ്ട് കുട്ടികളുണ്ട്.
യുവതിയെ ഭര്‍ത്താവ് രണ്ട് വര്‍ഷം മുമ്പ് ഉപേക്ഷിച്ചിരുന്നു. യുവതിയുടെ പിതാവ് ഒരു അബ്കാരികേസില്‍ ജയിലില്‍ കഴിയുകയാണ്. രണ്ട് മക്കളോടും മാതാവിനോടുമൊപ്പമാണ് യുവതി കഴിയുന്നത്. അവിഹിത ബന്ധത്തില്‍ പിറന്ന കുഞ്ഞിനെ കുഴിച്ചുമൂടുകയായിരുന്നുവെന്നാണ് നാട്ടുകാരുടെ പരാതി. പെര്‍ള സ്വദേശിയുമായി യുവതിക്ക് അടുപ്പമുള്ളതായും പറയപ്പെടുന്നു.
ബുധനാഴ്ച ആര്‍ ഡി ഒ യുടെ സാന്നിധ്യത്തില്‍ മൃതദേഹം പുറത്തെടുത്ത് ഇന്‍ക്വസ്റ്റ് നടത്തിയശേഷം മൃതദേഹം വിദഗ്ദ്ധ പോസ്റ്റുമോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി വിദഗ്ദ്ധ പോസ്റ്റുമോര്‍ട്ടം നടത്തുമെന്ന് പോലീസ് പറഞ്ഞു. മൃതദേഹം കുഴിച്ചിട്ട സ്ഥലത്ത് പോലീസ് കാവല്‍ ഏര്‍പെടുത്തിയിട്ടുണ്ട്. ഇക്കഴിഞ്ഞ ഡിസംബര്‍ 12ന് ആണ് യുവതി കുഞ്ഞിന് ജന്മം നല്‍കിയതെന്ന് യുവതി മൊഴിനല്‍കിയിട്ടുണ്ട്.
Keywords: Badiyadukka, Child, burial, Kasaragod, Kerala, Newly born child found buried