Join Whatsapp Group. Join now!
Aster MIMS 10/10/2023

കാണാതായ മുബഷിറയേയും നിയാസിനേയും ചെന്നൈയില്‍ കണ്ടെത്തി

ഒരു മാസം മുമ്പ് കാണാതായ പെരിയയിലെ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തിലെ പത്താംതരം വിദ്യാര്‍ത്ഥിനി Mubashira and Niyas found in Chennai, Kanhangad, kasaragod, Students, Top-Headlines, Kerala.
കാഞ്ഞങ്ങാട്: (www.kasargodvartha.com 14/01/2017) ഒരു മാസം മുമ്പ് കാണാതായ പെരിയയിലെ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തിലെ പത്താംതരം വിദ്യാര്‍ത്ഥിനി ഫാത്വിമത്ത് മുബഷിറയേയും ഇതേസ്ഥാപനത്തില്‍ പഠിക്കുന്ന പുല്ലൂരിലെ മുഹമ്മദ് നിയാസിനേയും ചെന്നൈയില്‍ കണ്ടെത്തി. കാണാതായ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ ഹൈക്കോടതിയില്‍ നല്‍കിയ ഹേബിയസ് കോര്‍പസ് ഹരജിയെതുടര്‍ന്ന് പോലീസ് നടത്തിയ ഊര്‍ജിതമായ അന്വേഷണത്തിലാണ് ഇവര്‍ ചെന്നൈയിലുള്ളതായി വിവരം ലഭിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ പോലീസ് സംഘം ചെന്നൈയിലേക്ക് പോയിട്ടുണ്ട്.

ഇക്കഴിഞ്ഞ ഡിസംബര്‍ ഒമ്പതിന് രാവിലെയാണ് ഇരുവരേയും കാണാതായത്. മുബഷിറയെ കാണാതായ സംഭവത്തില്‍ വീട്ടുകാര്‍ നല്‍കിയ പരാതിയില്‍ അന്വേഷണംനടത്തുന്നതിനിടയിലാണ് ഇതേകോളജിലെ വിദ്യാര്‍ത്ഥിയായ നിയാസിനേയും കാണാതായതായി വ്യക്തമായത്. ഇരുവരുടേയും ബന്ധുക്കളുടെ പരാതിയില്‍ കേസെടുത്ത പോലീസ് ഊര്‍ജിതമായ അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല. ഇവര്‍ തിരുവനന്തപുരം ഭീമാ പള്ളി ഭാഗത്തുണ്ടെന്ന സംശയത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് അവിടേയുമെത്തി പരിശോധന ശക്തമാക്കിയിരുന്നു.

ഇതിനിടയിലാണ് പെണ്‍കുട്ടിയുടെ വീട്ടുകാര്‍ ഹേബിയസ് കോര്‍പസ് ഹരജി ഹൈക്കോടതിയില്‍ നല്‍കിയത്. ഇരുവരേയും കാഞ്ഞങ്ങാട്ടേക്ക് കൊണ്ടുവന്ന് ജുവനല്‍ കോടതിയില്‍ ഹാജരാക്കി ബന്ധുക്കള്‍ക്കൊപ്പം പറഞ്ഞുവിടുമെന്ന് പോലീസ് പറഞ്ഞു.

Related News:
മുബഷിറയെ കണ്ടെത്താന്‍ ഹൈക്കോടതി പോലീസിന് സമയം അനുവദിച്ചു

മുബഷിറയെയും നിയാസിനെയും കാണാതായിട്ട് ഒരുമാസം പിന്നിട്ടു; ഇരുവരും തിരുവനന്തപുരത്തെ ഭീമാപള്ളിയിലുള്ളതായി സംശയം, അന്വേഷണത്തിന് കൂടുതല്‍ സമയം വേണമെന്ന് പോലീസ് ഹൈക്കോടതിയില്‍

നിയാസും മുബഷിറയും എവിടെ? ലോക്കല്‍ പോലീസിന്റെ അന്വേഷണം തൃപ്തികരമല്ല; കേസ് ക്രൈംബ്രാഞ്ചിന് കൈമാറണം: എം എസ് എഫ്

കോളജ് വിദ്യാര്‍ത്ഥിയെയും 10 ാം ക്ലാസ് വിദ്യാര്‍ത്ഥിനിയെയും കാണാതായ സംഭവത്തില്‍ പെണ്‍കുട്ടിയെ കണ്ടെത്താന്‍ ക്വട്ടേഷന്‍; അഡ്വാന്‍സ് വാങ്ങി മുങ്ങിയ 4 പേര്‍ക്കെതിരെ കേസ്

കോളജ് വിദ്യാര്‍ത്ഥിയെയും പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെയും കാണാതായ സംഭവത്തില്‍ പോലീസ് ലൂക്ക്ഔട്ട് സര്‍ക്കുലര്‍ ഇറക്കി

Keywords: Mubashira and Niyas found in Chennai, Kanhangad, kasaragod, Students, Top-Headlines, Kerala.