Join Whatsapp Group. Join now!
Aster MIMS 10/10/2023

രാവണീശ്വരത്ത് ഒരു കുടുംബത്തിലെ മൂന്നു പേര്‍ക്ക് കുത്തേറ്റു; ഒരാള്‍ മരിച്ചു

രാവണീശ്വരത്ത് ബന്ധുക്കള്‍ തമ്മിലുണ്ടായ തര്‍ക്കത്തിനിടയില്‍ മൂന്ന് പേര്‍ക്ക് കുത്തേറ്റു. ഇതില്‍ ഗുരുതരമായി കുത്തേറ്റ ഒരാള്‍ മരിച്ചു Kanhangad, Stabbed, Death, Injured, Family, Crime, Kasaragod, Police, Ravaneshwaram, Kumaran
കാഞ്ഞങ്ങാട്: (www.kasargodvartha.com 01.01.2017) രാവണീശ്വരത്ത് ബന്ധുക്കള്‍ തമ്മിലുണ്ടായ തര്‍ക്കത്തിനിടയില്‍ മൂന്ന് പേര്‍ക്ക് കുത്തേറ്റു. ഇതില്‍ ഗുരുതരമായി പരിക്കേറ്റ ഒരാള്‍ മരിച്ചു. രാcവണീശ്വരം പാടിക്കാനത്തെ കുമാരന്‍ (50) ആണ് മരിച്ചത്. ഭാര്യ വത്സല (40), മകന്‍ പ്രസാദ് (24) എന്നിവര്‍ക്കും പരിക്കേറ്റിട്ടുണ്ട്.
കുമാരന്‍
കുമാരന്റെ പുറത്തേക്കാണ് കുത്തേറ്റത്. ഉടന്‍ തന്നെ കാഞ്ഞങ്ങാട്ടെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ഭാര്യ വത്സലയ്ക്ക് കഴുത്തിനാണ് കുത്തേറ്റത്. ഇവരെയും കാഞ്ഞങ്ങാട്ടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മകന്‍ പ്രസാദിനെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോയി.

വൈകുന്നേരം 6.30 മണിയോടെ പറമ്പില്‍ ബോര്‍വെല്‍ കുഴിക്കുന്നതുമായി ബന്ധപ്പെട്ട് കുമാരനും, മൂത്ത സഹോദരന്‍മാരായ പത്മനാഭന്‍, രാഘവന്‍, ഇളയ സഹോദരന്‍മാരായ നാരായണന്‍, ശ്രീധരന്‍ എന്നിവര്‍ തമ്മില്‍ തര്‍ക്കങ്ങള്‍ ഉണ്ടായിരുന്നു. ഇതിന്റെ തുടര്‍ച്ചയായി രാത്രി 11 മണിയോടെയാണ് ഇവര്‍ വീണ്ടും ഏറ്റുമുട്ടിയത്.

വിവരമറിഞ്ഞ് ഹൊസ്ദുര്‍ഗ് പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പുതുവര്‍ഷ പുലരിയില്‍ നടന്ന കൊലപാതകം നാടിനെ നടുക്കിയിരിക്കുകയാണ്. നാട്ടുകാരെല്ലാം പുതുവത്സരത്തെ വരവേല്‍ക്കാന്‍ ഒരുങ്ങി നില്‍ക്കുന്നതിനിടെയാണ് കൊലപാതകം നടന്നത്.

Keywords: Kanhangad, Stabbed, Death, Injured, Family, Crime, Kasaragod, Police, Ravaneshwaram, Kumaran.