Join Whatsapp Group. Join now!
Aster MIMS 10/10/2023

മൊബൈല്‍ ടവറിനുമുകളില്‍ മൂന്നുമണിക്കൂര്‍ നേരം പരിഭ്രാന്തി സൃഷ്ടിച്ച യുവാവിനെ പോലീസും ഫയര്‍ഫോഴ്‌സും അനുനയിപ്പിച്ച് താഴെയിറക്കി

മൊബൈല്‍ ടവറിന് മുകളില്‍ കയറി മൂന്നുമണിക്കൂര്‍ നേരം പരിഭ്രാന്തി സൃഷ്ടിച്ച യുവാവിനെ പോലീസും ഫയര്‍ഫോഴ്‌സും Man rescued from mobile tower after effort of hours, Mobile tower, Kasaragod, Thalangara, Kerala,
കാസര്‍കോട്: (www.kasargodvartha.com 06/01/2017) മൊബൈല്‍ ടവറിന് മുകളില്‍ കയറി മൂന്നുമണിക്കൂര്‍ നേരം പരിഭ്രാന്തി സൃഷ്ടിച്ച യുവാവിനെ പോലീസും ഫയര്‍ഫോഴ്‌സും അനുനയിപ്പിച്ച് താഴെയിറക്കി. തളങ്കര തെരുവത്തെ മൊബൈല്‍ടവറിന് മുകളിലാണ് യുവാവ് ഏറെ നേരം പരാക്രമം നടത്തിയത്. ടവറിന് മുകളിലെ ചുവന്ന ലൈറ്റിന് സമീപം സ്ഥാപിച്ചിരുന്ന പതാക യുവാവ് അഴിച്ചുമാറ്റുകയും ടവറില്‍ തൂങ്ങിക്കിടന്ന് അഭ്യാസപ്രകടനങ്ങള്‍ നടത്തുകയുമായിരുന്നു.
Man rescued from mobile tower after effort of hours, Mobile tower, Kasaragod, Thalangara, Kerala.

വെള്ളിയാഴ്ച പുലര്‍ച്ചെ 5.30 മണിയോടെ പള്ളിയിലേക്കും ഹോട്ടലിലേക്കും പോവുകയായിരുന്നവരാണ് യുവാവ് ടവറില്‍ നടത്തുകയായിരുന്ന പരാക്രമം കണ്ടത്. ഉടന്‍ തന്നെ കാസര്‍കോട് ഫയര്‍ഫോഴ്‌സിലും ടൗണ്‍ പോലീസ് സ്‌റ്റേഷനിലും വിവരമറിയിച്ചു. പോലീസും ഫയര്‍ഫോഴ്‌സും  താഴെയിറങ്ങാന്‍ ആവശ്യപ്പെട്ടുവെങ്കിലും യുവാവ് കൂട്ടാക്കിയില്ല. ഇതോടെ ഭക്ഷണം വാങ്ങിത്തരാമെന്നും മറ്റും പറഞ്ഞ് യുവാവിനെ ഫയര്‍ഫോഴ്‌സ് അനുനയിപ്പിച്ച് താഴെയിറക്കുകയായിരുന്നു.

പോലീസ് പേര് ചോദിച്ചപ്പോള്‍ പല പേരുകളാണ് പറഞ്ഞത്. സ്ഥലത്തെക്കുറിച്ച് ചോദിച്ചപ്പോഴും പരസ്പരവിരുദ്ധമായ മറുപടിയാണ് നല്‍കിയത്. ഇതോടെ യുവാവിന് മാനസികാസ്വാസ്ഥ്യമുണ്ടെന്ന് വ്യക്തമായി. അബ്ദുല്ല എന്ന് ആദ്യം പേരുപറഞ്ഞ യുവാവ് പിന്നീട് പേരുകള്‍ മാറ്റിപറയുകയായിരുന്നു. യുവാവിനെ ബന്ധുക്കളെ കണ്ടെത്തി വിട്ടയക്കാനുള്ള ശ്രമത്തിലാണ് പോലീസ്.


Keywords: Man rescued from mobile tower after effort of hours, Mobile tower, Kasaragod, Thalangara, Kerala.