Join Whatsapp Group. Join now!
Aster MIMS 10/10/2023

വീട്ടമ്മയുടെ കൊലപാതകത്തില്‍ ദുരൂഹത; കവര്‍ച്ചാ ശ്രമം നടന്നിട്ടില്ലെന്ന് പോലീസ്, ജില്ലാ പോലീസ് ചീഫ് സ്ഥലത്തെത്തി അന്വേഷണം നടത്തി

ബേക്കല്‍ പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍പെട്ട പെരായട്ടടുക്കം കാട്ടിയടുക്കത്തെ പരേതനായ പക്കീരന്റെ ഭാര്യ ദേവകി (65)യെ കൊല്ലപ്പെട്ട നിലയില്‍Kasaragod, Kerala, Murder, Police, Investigation, House-wife, House wife's murder; police investigation started.
ബേക്കല്‍: (www.kasargodvartha.com 13/01/2017) ബേക്കല്‍ പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍പെട്ട പെരായട്ടടുക്കം കാട്ടിയടുക്കത്തെ പരേതനായ പക്കീരന്റെ ഭാര്യ ദേവകി (65)യെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. മൃതദേഹം ശനിയാഴ്ച രാവിലെ പോലീസ് നായയും വിരലടയാള വിദഗ്ദ്ധരും മറ്റും സ്ഥലത്തെത്തി അന്വേഷണം നടത്തിയ ശേഷം ഇന്‍ക്വസ്റ്റ് നടപടികള്‍ കഴിഞ്ഞ് വിദഗ്ദ്ധ പോസ്റ്റുമോര്‍ട്ടത്തിനായി പരിയാരത്തേക്ക് കൊണ്ടുപോകുമെന്ന് പോലീസ് പറഞ്ഞു.

രണ്ട് വാതിലുകള്‍ മാത്രമാണ് ഈ വീട്ടിലുള്ളത്. അടുക്കള വാതില്‍ അടച്ച നിലയിലും മുന്‍ വശത്തെ വാതില്‍ പാതി ചാരിയ നിലയിലുമാണ് ഉണ്ടായിരുന്നത്. കവര്‍ച്ചാശ്രമത്തിനിടെയല്ല കൊലപാതകം നടന്നതെന്ന് പോലീസ് ഉറപ്പിച്ചിട്ടുണ്ട്. അതുകൊണ്ടു തന്നെ കൊലപാതകത്തിലെ ദുരൂഹത പുറത്തുകൊണ്ടു വരാനുള്ള ശ്രമത്തിലാണ് പോലീസ്.

വിവരമറിഞ്ഞ് ജില്ലാ പോലീസ് ചീഫ് കെ.ജി സൈമണും കാഞ്ഞങ്ങാട് ഡിവൈഎസ്പി ദാമോദരന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘവും സ്ഥലത്തെത്തി അന്വേഷണം നടത്തി. കൊലപാതകത്തിന്റെ കാരണം സംബന്ധിച്ച് നാട്ടുകാര്‍ക്കിടയിലും സംശയങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. തനിച്ചു താമസിക്കുന്ന വീട്ടമ്മയെ ക്രൂരമായി കൊലപ്പെടുത്തിയതാരാണെങ്കിലും അവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്. കൊലപാതക വിവരമറിഞ്ഞ് നൂറുകണക്കിനാളുകളാണ് സ്ഥലത്ത് തടിച്ചുകൂടിയത്.



Keywords: Kasaragod, Kerala, Murder, Police, Investigation, House-wife, House wife's murder; police investigation started.