കാസര്‍കോട്: (www.kasargodvartha.com 03/01/2017) ഹര്‍ത്താല്‍ അനുകൂലികള്‍ കാസര്‍കോട് കോട്ടക്കണ്ണിയില്‍ ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന യുവാക്കളെ തടയുകയും ബൈക്ക് കല്ലിട്ട് തകര്‍ക്കുകയും ചെയ്തു. ചൊവ്വാഴ്ച ഉച്ചയോടെയാണ് സംഭവം. കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡില്‍ കോട്ടക്കണ്ണി റോഡിലൂടെ പോവുകയായിരുന്ന യുവാക്കളാണ് ഹര്‍ത്താല്‍ അനുകൂലികള്‍ തടഞ്ഞത്. ഇവര്‍ സഞ്ചരിച്ച ബൈക്ക് പിന്നീട് ചെത്ത് കല്ലിട്ട് തകര്‍ക്കുകയായിരുന്നു.
വിവരമറിഞ്ഞ് പോലീസെത്തുമ്പോഴേക്കും ഹര്‍ത്താല്‍ അനുകൂലികള്‍ പിരിഞ്ഞുപോയിരുന്നു. അതേസമയം ഉച്ചയോടെ ചൂരിയിലും ഹര്‍ത്താല്‍ അനുകൂലികളും യുവാക്കളും തമ്മില്‍ ഏറ്റുമുട്ടിയിരുന്നു. സ്ഥലത്ത് വന്‍ പോലീസ് സന്നാഹം നിലയുറപ്പിച്ചിട്ടുണ്ട്.

Keywords: Kasaragod, Kerala, Bike, Bike, Harthal; bike attacked.