Join Whatsapp Group. Join now!
Aster MIMS 10/10/2023

ദേവകിയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ ദുരൂഹത ഇരട്ടിച്ചു; അന്യസംസ്ഥാന തൊഴിലാളികളെ കേന്ദ്രീകരിച്ചും അന്വേഷണം

പെരിയാട്ടടുക്കം കാട്ടിയടുക്കത്തെ പക്കീരന്റെ ഭാര്യ ദേവകിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ ദുരൂഹത ഇരട്ടിച്ചു. കൊലപാതകം Bekal, Murder-case, Kerala, Investigation, Police, Accused, Devakis' death: investigation started
ബേക്കല്‍: (www.kasargodvartha.com 15/01/2017) പെരിയാട്ടടുക്കം കാട്ടിയടുക്കത്തെ പക്കീരന്റെ ഭാര്യ ദേവകിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ ദുരൂഹത ഇരട്ടിച്ചു. കൊലപാതകം നടന്ന് മൂന്നുദിവസമായിട്ടും ഘാതകരെക്കുറിച്ച് സൂചന നല്‍കുന്ന തെളിവുകളൊന്നും കണ്ടെത്താന്‍ പോലീസിന് കഴിഞ്ഞിട്ടില്ല. ചില നിഗമനങ്ങളുടെ അടിസ്ഥാനത്തില്‍ മാത്രമാണ് ഇപ്പോഴത്തെ അന്വേഷണം. ദേവകിയെ വായ പൊത്തിപ്പിടിച്ച് ശ്വാസം മുട്ടിച്ചും കഴുത്തില്‍ മുറുക്കിയുമെന്ന് കൊലപ്പെടുത്തിയതെന്ന പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്  ശനിയാഴ്ച വൈകുന്നേരത്തോടെയാണ് പുറത്തുവന്നത്.

വെള്ളിയാഴ്ച വൈകിട്ട് 5.30 മണിയോടെയാണ് ദേവകിയെ താമസസ്ഥലത്ത് ദാരുണമായി കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ ബേക്കല്‍ പോലീസ് കേസെടുക്കുകയും അന്വേഷണ ചുമതല കാഞ്ഞങ്ങാട് ഡി വൈ എസ് പി എ ദാമോദരന്‍ ഏറ്റെടുക്കുകയുമായിരുന്നു. നാട്ടില്‍ നിന്നും സംശയകരമായ സാഹചര്യത്തില്‍ മുങ്ങിയ കോഴിക്കോട് സ്വദേശി അടക്കമുള്ളവരെക്കുറിച്ച് പോലീസ് അന്വേഷിക്കുന്നുണ്ട്.

ഇതിനിടെ പെരിയാട്ടടുക്കത്ത് ക്വാര്‍ട്ടേഴ്‌സിലും മറ്റും താമസിക്കുന്ന അന്യസംസ്ഥാനതൊഴിലാളികളെ കേന്ദ്രീകരിച്ചും പോലീസ് അന്വേഷണം നടത്തിവരികയാണ്. ബംഗാള്‍, ഒറീസ, ഉത്തര്‍പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുള്ള നിരവധി പേര്‍ പെരിയാട്ടടുക്കത്ത് ക്വാര്‍ട്ടേഴ്‌സുകളിലും വാടകവീടുകളിലും താമസിക്കുന്നുണ്ട്.

ദേവകി വധത്തിനുശേഷം ചില അന്യസംസ്ഥാനതൊഴിലാളികളെ കാണാനില്ലെന്ന വിവരം പോലീസ് ഗൗരവത്തിലെടുത്തിട്ടുണ്ട്. പെരിയാട്ടടുക്കത്തെ അന്യസംസ്ഥാനതൊഴിലാളികളെയും ചോദ്യം ചെയ്തുവരികയാണെന്ന് ഡി വൈ എസ് പി കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു. കൊല്ലപ്പെടുന്നതിനുമുമ്പ് ദേവകി പീഡനത്തിനിരയായിട്ടുണ്ടോയെന്നതുസംബന്ധിച്ചും പോലീസ് അന്വേഷണം നടത്തിവരികയാണ്. പോസ്റ്റുമോര്‍ട്ടത്തില്‍ ഇക്കാര്യം വ്യക്തമായിട്ടില്ല.

Related News:
ദേവകിയെ കൊലപ്പെടുത്തിയത് വായ പൊത്തിപ്പിടിച്ച് ശ്വാസം മുട്ടിച്ചും കഴുത്തില്‍ മുറുക്കിയുമെന്ന് പോസ്റ്റുമോര്‍ട്ടം റിപോര്‍ട്ട്; നാട്ടില്‍ നിന്നും മുങ്ങിയ കോഴിക്കോട് സ്വദേശിയെ പോലീസ് തിരയുന്നു


ദേവകിയുടെ മരണം: മൃതദേഹം വിദഗ്ദ്ധ പോസ്റ്റുമോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോയി; ബലപ്രയോഗം നടന്നതായും സംശയം