Join Whatsapp Group. Join now!
Aster MIMS 10/10/2023

പോലീസിന് നേരെ അക്രമം; കണ്ടാലറിയാവുന്ന സംഘത്തിനെതിരെ കേസ്

ചൂരിയില്‍ ചൊവ്വാഴ്ച ഉച്ചയോടെയുണ്ടായ സംഘര്‍ഷത്തിനിടെ പോലീസിനുനേരെയുണ്ടായ അക്രമവുമായി Kasaragod, Kerala, Police, Case, Case registered for attack Police
കാസര്‍കോട്: (www.kasargodvartha.com 04/01/2017) ചൂരിയില്‍ ചൊവ്വാഴ്ച ഉച്ചയോടെയുണ്ടായ സംഘര്‍ഷത്തിനിടെ പോലീസിനുനേരെയുണ്ടായ അക്രമവുമായി ബന്ധപ്പെട്ട് കണ്ടാലറിയാവുന്ന സംഘത്തിനെതിരെ കാസര്‍കോട് ടൗണ്‍ പോലീസ് കേസെടുത്തു. കാസര്‍കോട് ടൗണ്‍ പോലീസ് സ്‌റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ സജീവന്‍ കളത്തിലിന്റെ പരാതിയിലാണ് കേസ്.

ചൂരിയില്‍ ഹര്‍ത്താല്‍ അനുകൂലികള്‍ കടകളടപ്പിക്കാന്‍ പോയപ്പോള്‍ ഒരുസംഘം ആളുകള്‍ തടഞ്ഞിരുന്നു. തുടര്‍ന്ന് ഇരുവിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷം ഉടലെടുത്തു. വിവരമറിഞ്ഞ് കാസര്‍കോട് ടൗണ്‍ പോലീസ് സ്‌റ്റേഷനില്‍ നിന്നും പോലീസ് സംഘമെത്തി ലാത്തിവീശുകയായിരുന്നു. ഇതിനിടെയുണ്ടായ കല്ലേറിലാണ് പോലീസ് ഓഫീസര്‍ സജീവന് പരിക്കേറ്റത്.

കല്ലേറില്‍ സജീവന്റെ ഇടതുകാല്‍മുട്ടിന് പരിക്കേല്‍ക്കുകയായിരുന്നു. പോലീസിനെ ആക്രമിക്കുകയും കൃത്യനിര്‍വ്വഹണം തടസ്സപ്പെടുത്തുകയും ചെയ്തതിനാണ് കേസ്.

Related News:
ബിജെപി ഹര്‍ത്താല്‍: കടകളടപ്പിക്കാനെത്തിയ ഹര്‍ത്താല്‍ അനുകൂലികളും യുവാക്കളും ഏറ്റുമുട്ടി; പോലീസ് ലാത്തിവീശി, കല്ലേറില്‍ പോലീസുകാരന് പരിക്ക്

Keywords: Kasaragod, Kerala, Police, Case, Case registered for attack Police