Join Whatsapp Group. Join now!
Aster MIMS 10/10/2023

ബോവിക്കാനം സംഘര്‍ഷം: കാര്‍ കത്തിച്ചതിനും ജ്വല്ലറിയും ഓട്ടോ റിക്ഷയും തകര്‍ത്തതിനും 25 ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

ആദൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലെ ബോവിക്കാനത്ത് ബുധനാഴ്ച വൈകുന്നേരമുണ്ടായ Bovikanam, calsh, case, DYFI, kasaragod, Kerala, Bovikkanam clash: Case against 25 DYFI volunteers
കാസര്‍കോട്: (www.kasargodvartha.com 12/01/2017) ആദൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലെ ബോവിക്കാനത്ത് ബുധനാഴ്ച വൈകുന്നേരമുണ്ടായ അക്രമങ്ങളുമായി ബന്ധപ്പെട്ട് 25 പേര്‍ക്കെതിരെ ആദൂര്‍ പോലീസ് കേസെടുത്തു. വൈകുന്നേരം ആറ് മണിയോടെയാണ് ബോവിക്കാനത്ത് സംഘര്‍ഷം ഉടലെടുത്തത്. എന്‍ഡോസള്‍ഫാന്‍ കേസില്‍ അനുകൂല വിധിയുണ്ടായതില്‍ ആഹ്ലാദം പ്രകടിപ്പിച്ച് ഡി വൈ എഫ് ഐ നടത്തിയ പ്രകടനവുമായി ബന്ധപ്പെട്ടാണ് പ്രശ്‌നങ്ങള്‍ ഉടലെടുത്തത്.

ഹിന്ദു ഐക്യവേദി നേതാവ് വാമന ആചാരിയുടെ ജ്വല്ലറി തകര്‍ക്കുകയും കാര്‍ കത്തിക്കുകയും ചെയ്ത സംഭവത്തില്‍ ഉദയന്‍, അജേഷ്, വിനീത്, ഹരി, ജയരാജ്, ശരത്, നൗഷാദ്, അരുണ്‍ തുടങ്ങി 20 സി പി എം പ്രവര്‍ത്തകര്‍ക്കെതിരെയും ഭരതന്റെ ഓട്ടോറിക്ഷ തകര്‍ത്തതിന് ജമാല്‍ മളിക്കാല്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ക്കെതിരെയും പോലീസ് കേസെടുത്തു.

Bovikanam, calsh, case, DYFI, kasaragod, Kerala, Bovikkanam clash: Case against 25 DYFI volunteers

പ്രകടനം നടത്തുകയായിരുന്ന ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ പ്രകോപനമൊന്നുമില്ലാതെ അക്രമം നടത്തുകയായിരുന്നുവെന്നാണ് ബി ജെ പി ആരോപിക്കുന്നത്. എന്നാല്‍ പ്രകടനത്തിനുനേരെ ബി ജെ പി പ്രവര്‍ത്തകര്‍ കല്ലെറിഞ്ഞതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമെന്ന് ഡി വൈ എഫ് ഐ കുറ്റപ്പെടുത്തി.

Keywords: Bovikanam, calsh, case, DYFI, kasaragod, Kerala, Bovikkanam clash: Case against 25 DYFI volunteers.