Join Whatsapp Group. Join now!
Aster MIMS 10/10/2023

കഞ്ചാവ് കടത്തുന്നതിനിടെ 2 പേരെ എക്‌സൈസ് അറസ്റ്റുചെയ്തു

കഞ്ചാവ് കടത്തുന്നതിനിടെ രണ്ട് പേരെ എക്‌സൈസ് സംഘം അറസ്റ്റുചെയ്തു. 255 ഗ്രാം കഞ്ചാവുമായി രണ്ട് kasaragod, Kerala, Manjeshwaram, Ganja, Ganja seized, Uppala, arrest, seized, Police, Elappa, Ashoka, Kunjathoor, Other state workers, 2 arrested with ganja
മഞ്ചേശ്വരം: (www.kasargodvartha.com 09/01/2017) കഞ്ചാവ് കടത്തുന്നതിനിടെ രണ്ട് പേരെ എക്‌സൈസ് സംഘം അറസ്റ്റുചെയ്തു. 255 ഗ്രാം കഞ്ചാവുമായി രണ്ട് അന്യ സംസ്ഥാനതൊഴിലാളികളെയാണ് എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ് അറസ്റ്റ് ചെയ്തത്. കര്‍ണ്ണാടക ബാഗല്‍കോട്ട ബീജാപൂരിലെ ഏലപ്പ (22), കര്‍ണ്ണാടക കൊപ്പളത്തെ അശോക(24) എന്നിവരാണ് അറസ്റ്റിലായത്.

ഏലപ്പയുടെ കൈവശം സൂക്ഷിച്ച 155 ഗ്രാം കഞ്ചാവും അശോകന്റെ കൈവശം 100 ഗ്രാം കഞ്ചാവുമാണ് കണ്ടെത്തിയത്. ഞായറാഴ്ച വൈകീട്ട് മഞ്ചേശ്വരം മാട പൂമണ്ണ റോഡില്‍ വെച്ച് എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ് ഇന്‍സ്‌പെക്ടര്‍ ശ്രീജിത്ത് വാഴയിലിന്റെ നേതൃത്വത്തിലാണ് ഏലപ്പയെ അറസ്റ്റ് ചെയ്തത്. പ്ലാസ്റ്റിക് കവറിലാക്കിയ നിലയിലായിരുന്നു കഞ്ചാവ്. അശോകയെ തൂമിനാട്ട് വെച്ച് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ വേലായുധന്‍ കുന്നത്തിന്റെ നേതൃത്വത്തിലാണ് അറസ്റ്റ് ചെയ്തത്.



അന്യ സംസ്ഥാനങ്ങളില്‍ നിന്നുള്ള തൊഴിലാളികള്‍ക്കിടയില്‍ വിതരണം ചെയ്യുന്നതിനാണ് കഞ്ചാവ് കൊണ്ടുവന്നതെന്ന് സംശയിക്കുന്നതായി എക്‌സൈസ് അധികൃതര്‍ പറഞ്ഞു. അന്യ സംസ്ഥാന തൊഴിലാളികളെ കേന്ദ്രീകരിച്ച് കഞ്ചാവ് വില്‍പ്പനയും ഉപയോഗവും വ്യാപകമാണെന്ന വിവരത്തെ തുടര്‍ന്നാണ് എക്‌സൈസ് പരിശോധന ആരംഭിച്ചത്.

Keywords: kasaragod, Kerala, Manjeshwaram, Ganja, Ganja seized, Uppala, arrest, seized, Police, Elappa, Ashoka, Kunjathoor, Other state workers, 2 arrested with ganja