Join Whatsapp Group. Join now!
Aster MIMS 10/10/2023

വിദേശബാങ്കിലുള്ള കള്ളപ്പണം കണ്ടെത്തി ജനങ്ങള്‍ക്ക് വിതരണം ചെയ്യുമെന്ന് പറഞ്ഞ മോഡി കറന്‍സികള്‍ നിരോധിച്ചത് ജാള്യത മറക്കാന്‍: വിഎം സുധീരന്‍

വിദേശത്തുള്ള കള്ളപ്പണക്കാരെ പിടികൂടുമെന്ന് പറഞ്ഞ് അധികാരത്തിലേറിയ നരേന്ദ്രമോഡി സര്‍ക്കാര്‍ ഇപ്പോള്‍ ഇന്ത്യയില്‍ പ്രചാരത്തിലുണ്ടായിരുKasaragod, Kerala, v m sudheeran, DCC, president, Hakeem Kunnil, DCC President,
കാസര്‍കോട്: (www.kasargodvartha.com 17/12/2016) വിദേശത്തുള്ള കള്ളപ്പണക്കാരെ പിടികൂടുമെന്ന് പറഞ്ഞ് അധികാരത്തിലേറിയ നരേന്ദ്രമോഡി സര്‍ക്കാര്‍ ഇപ്പോള്‍ ഇന്ത്യയില്‍ പ്രചാരത്തിലുണ്ടായിരുന്ന 80 ശതമാനം നോട്ടുകള്‍ പിന്‍വലിച്ചത് ജാള്യത മറക്കാനാണെന്ന് കെപിസിസി പ്രസിഡണ്ട് വി.എം സുധീരന്‍ പറഞ്ഞു. കാസര്‍കോട് നഗരസഭാ കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ഡിസിസി പ്രസിഡണ്ട് ഹക്കീം കുന്നിലിന്റെ സ്ഥാനാരോഹണ ചടങ്ങ് ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

വിദേശത്തെ കള്ളപ്പണം ഇന്ത്യയില്‍ കൊണ്ടുവന്ന് 15 ലക്ഷം രൂപ വീതം സാധാരണക്കാരുടെ അക്കൗണ്ടില്‍ വീതം നിക്ഷേപിക്കുമെന്ന് പറഞ്ഞാണ് മോഡി അധികാരത്തില്‍ വന്നത്. എന്നാല്‍ ഒന്നും ചെയ്യാന്‍ കഴിയാതെ ഇന്ത്യയിലെ സാധാരണക്കാരെയെല്ലാം കഷ്ടത്തിലാക്കി 500, 1000 രൂപ നോട്ടുകള്‍ പിന്‍വലിക്കുകയായിരുന്നുവെന്ന് സുധീരന്‍ പറഞ്ഞു.

ഇപ്പോള്‍ ജനങ്ങള്‍ സ്വന്തം പണത്തിനു വേണ്ടി രാജ്യത്തെ എടിഎം കൗണ്ടറുകള്‍ക്കു മുന്നിലും ബാങ്കുകള്‍ക്കു മുന്നിലും ക്യൂ നില്‍ക്കേണ്ട ഗതികേടിലാണ്. രാഷ്ട്രത്തെ വന്‍ കോര്‍പറേറ്റുകള്‍ക്ക് അടിയറവ് വെച്ചിരിക്കുകയാണ് മോഡി. ഇപ്പോള്‍ നോട്ട് നിരോധനത്തിലൂടെ രാജ്യത്തെ പിറകോട്ടേക്ക് നയിക്കുകയാണ് മോഡി സര്‍ക്കാര്‍ ചെയ്യുന്നത്. ആഗോള വിപണിയില്‍ ക്രൂഡ്ഓയിലുകളുടെ വില താഴോട്ടേക്ക് പോകുമ്പോള്‍ ഇന്ത്യയില്‍ ഇതിന്റെ വില കൂട്ടിക്കൊണ്ടിരിക്കുകയാണ്. ഇത് സാധാരണക്കാരുടെ ജീവിതത്തെ കാര്യമായി ബാധിച്ചിരിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കോണ്‍ഗ്രസ് കൊണ്ടുവന്ന തൊഴിലാളി പക്ഷം നിയമം അട്ടിമറിച്ചിരിക്കുകയാണ്. കാര്‍ഷിക മേഖലകള്‍ തകര്‍ന്നടിഞ്ഞു. ഇതാണ് മോഡി കൊണ്ടുവന്ന വികസന നയമെന്നും അദ്ദേഹം പറഞ്ഞു.

സ്ഥാനാരോഹണ ചടങ്ങില്‍ അഡ്വ. സി.കെ ശ്രീധരന്‍ അധ്യക്ഷത വഹിച്ചു. അഡ്വ. എ. ഗോവിന്ദന്‍ നായര്‍ സ്വാഗതം പറഞ്ഞു. കെപിസിസി ജനറല്‍ സെക്രട്ടറി കെ.പി കുഞ്ഞിക്കണ്ണന്‍, അഡ്വ. എം.സി ജോസ്, പി. ഗംഗാധരന്‍ നായര്‍, അഡ്വ. സുബയ്യ റൈ, ശാന്തമ്മ ഫിലിപ്പ്, ഡിസിസി ഭാരവാഹികള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
Kasaragod, Kerala, v m sudheeran, DCC, president, Hakeem Kunnil, DCC President, V.M Sudheeran on demonetization.

Keywords: Kasaragod, Kerala, v m sudheeran, DCC, president, Hakeem Kunnil, DCC President, V.M Sudheeran on demonetization.