ബദിയടുക്ക: (www.kasargodvartha.com 13/12/2016) ദമ്പതികളെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയ ശേഷം 69,000 രൂപ കവര്‍ച്ച ചെയ്ത കേസില്‍ പോലീസ് അന്വേഷണം ശക്തമാക്കി. ബദിയടുക്ക പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ പള്ളത്തിന് സമീപം ഏല്‍ക്കാനയിലെ ഡി വൈ നാരായണറൈയെയും ഭാര്യ ഭാരതിയെയുമാണ് കഴിഞ്ഞ ദിവസം രാത്രി കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ചമഞ്ഞെത്തിയ സംഘം തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയ ശേഷം പണം തട്ടിയെടുത്തത്. നാരായണറൈയുടെ പരാതിയില്‍ ബദിയടുക്ക പോലീസ് കേസെടുക്കുകയായിരുന്നു.
ബദിയടുക്ക എസ് ഐ എ ദാമോദരന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘവും വിരലടയാള വിദഗ്ധരും ഡോഗ് സ്‌ക്വാഡും നാരായണറൈയുടെ വീട്ടിലെത്തി വിശദമായ പരിശോധന നടത്തി. അലമാരയില്‍ പതിഞ്ഞ രണ്ട് വിരലടയാളങ്ങള്‍ പോലീസ് ശേഖരിച്ചിട്ടുണ്ട്. ഈ വിരലടയാളങ്ങള്‍ പോലീസ് പരിശോധിച്ചുവരികയാണ്. വീട്ടില്‍ നിന്ന് മണം പിടിച്ച പോലീസ് നായ നൂറു മീറ്റര്‍ അകലെ വരെ ഓടുകയും ടയറിന്റെ പാടുകള്‍ കണ്ട സ്ഥലത്ത് നില്‍ക്കുകയുമായിരുന്നു. ഇവിടെ വാഹനം നിര്‍ത്തിയ ശേഷമാണ് സംഘം നാരായണറൈയുടെ വീട്ടിലെത്തിയതെന്നാണ് കരുതുന്നത്.
അഞ്ചംഗ സംഘമാണ് തനിക്കും ഭാര്യക്കും നേരെ തോക്കുചൂണ്ടി പണം തട്ടിയെടുത്തതെന്ന് നാരായണ റൈ പോലീസിന് നല്‍കിയ പരാതിയില്‍ വ്യക്തമാക്കി. കസ്റ്റംസ് ഉദ്യോഗസ്ഥരാണ് തങ്ങളെന്നും ഇവിടെ കോടികളുടെ കള്ളപ്പണം സൂക്ഷിച്ചതായി വിവരം ലഭിച്ചിട്ടുണ്ടെന്നും പറഞ്ഞാണ് സംഘം ദമ്പതികളെ ഭീഷണിപ്പെടുത്തിയത്. ബാങ്കില്‍ ക്യൂവില്‍ നിന്ന് പല തവണയായി കിട്ടിയ 69,000 രൂപ മാത്രമാണ് കൈവശമുള്ളതെന്ന് നാരായണ റൈ പറഞ്ഞപ്പോള്‍ അത് പരിശോധിച്ച് ബോധ്യപ്പെടാമെന്നായിരുന്നു മറുപടി. തുടര്‍ന്ന് സംഘം നാരായണറൈക്ക് നേരെ തോക്ക് ചൂണ്ടി താക്കോല്‍ കൈക്കലാക്കിയ ശേഷം അലമാരയില്‍ സൂക്ഷിച്ച പണവുമായി സ്ഥലം വിടുകയായിരുന്നു. പ്രതികളെ കണ്ടെത്താന്‍ സൈബര്‍ സെല്ലിന്റെ സഹായത്തോടെയാണ് പോലീസ് അന്വേഷണം നടത്തുന്നത്.
Keywords: Kasaragod, Badiyadukka, Case, Police, Accuse, Snatching Case: police collects finger print of accused.