Join Whatsapp Group. Join now!
Aster MIMS 10/10/2023

വി.എസ് പക്ഷത്തിന് സ്വാധീനമുള്ള നീലേശ്വരം ലോക്കല്‍ കമ്മിറ്റി പുന:സംഘടിപ്പിക്കുന്നു

ജില്ലയില്‍ വി.എസ് പക്ഷത്തിന് നിര്‍ണായക സ്വാധീനമുള്ള നീലേശ്വരം ലോക്കല്‍ കമ്മിറ്റി പുന:സംഘടിപ്പിക്കുന്നു. മുതിര്‍ന്ന നേതാവ് Kasaragod, Kerala, Neeleswaram, Committee, V.S Achuthanandan, CPM, Neeleswaram local committee will re-organize.
നീലേശ്വരം: (www.kasargodvartha.com 31/12/2016) ജില്ലയില്‍ വി.എസ് പക്ഷത്തിന് നിര്‍ണായക സ്വാധീനമുള്ള നീലേശ്വരം ലോക്കല്‍ കമ്മിറ്റി പുന:സംഘടിപ്പിക്കുന്നു. മുതിര്‍ന്ന നേതാവ് കെ വി കുഞ്ഞിരാമന്‍ നായരുടെ നിര്യാണത്തെ തുടര്‍ന്നുണ്ടായ ഒഴിവ് നികത്തുന്നതിനാണ് പുന:സംഘടന. ഇതോടൊപ്പം പ്രവര്‍ത്തനം സജീവമല്ലാത്ത മുന്‍ ലോക്കല്‍ സെക്രട്ടറിയടക്കമുള്ള ചിലരെ കമ്മിറ്റിയില്‍ നിന്നും ഒഴിവാക്കാനും സാധ്യതയുണ്ടെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.

വി എസ് പക്ഷത്തിന് ഉണ്ടായിട്ടുള്ള മേധാവിത്വം ഇല്ലാതാക്കുക എന്ന ഉദ്ദേശത്തോടെയാണ് മുമ്പ് പുന:ക്രമീകരണം നടത്തിയത്. ലോക്കല്‍ കമ്മിറ്റിയില്‍ ഇടം നേടാന്‍ പട്ടേനയില്‍ നിന്നുള്ള രണ്ട് നേതാക്കള്‍ ശ്രമം നടത്തുന്നുണ്ട്. സര്‍വ്വീസില്‍ നിന്നും വിരമിച്ച എന്‍ ജി ഒ യൂണിയന്‍ സംസ്ഥാന കമ്മിറ്റിയംഗവും നീലേശ്വരം നഗരസഭാ കൗണ്‍സിലറുമാണ് ലോക്കല്‍ കമ്മിറ്റിയില്‍ ഇടംനേടാന്‍ ശ്രമം തുടങ്ങിയത്.

മുമ്പ് നടന്ന ലോക്കല്‍ സമ്മേളനത്തില്‍ വോട്ടെടുപ്പില്‍ കൃത്രിമം കാണിച്ച് വിജയിച്ചതായി പ്രഖ്യാപിക്കുകയും പിന്നീട് ജില്ലാ കമ്മിറ്റി അസാധുവാക്കുകയും ചെയ്ത രേണുകയെ ലോക്കല്‍ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തുമെന്നും അറിയുന്നു. നിലവിലുള്ള ലോക്കല്‍ കമ്മിറ്റിയില്‍ വി എസ് പക്ഷത്തിനാണ് മേധാവിത്വമുള്ളത്. അതുകൊണ്ടുതന്നെ പുതുതായി ചിലരെ കമ്മിറ്റിയിലേക്ക് കൊണ്ടുവരാന്‍ നീക്കം നടക്കുന്നുണ്ട്. ഇതിന് തടയിടാന്‍ വി എസ് പക്ഷവും ശ്രമിക്കുമെന്നാണ് വിവരം. ഔദ്യോഗിക നേതൃത്വം നിര്‍ദേശിക്കുന്ന ആളെ പുതുതായി ലോക്കല്‍ കമ്മിറ്റിയിലേക്ക് കൊണ്ടുവരുമെന്നാണ് വിവരം.
Kasaragod, Kerala, Neeleswaram, Committee, V.S Achuthanandan, CPM, Neeleswaram local committee will re-organize.

Keywords: Kasaragod, Kerala, Neeleswaram, Committee, V.S Achuthanandan, CPM, Neeleswaram local committee will re-organize.