തളങ്കര: (www.kasargodvartha.com 29/12/2016) പള്ളിക്കാല്‍ ക്രിക്കറ്റ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച മെഗാ ഡേ-നൈറ്റ് ക്രിക്കറ്റ് ഈവന്റില്‍ ബാറ്റേന്തി കര്‍ണ്ണാടക ഭക്ഷ്യ വകുപ്പ് മന്ത്രി യു ടി ഖാദറും ഗ്രൗണ്ടിലിറങ്ങി.
ഫൈനല്‍ മത്സരത്തിന് മുമ്പായി നടന്ന സെലിബ്രിറ്റി മാച്ചിലാണ് സിറ്റി ഗോള്‍ഡ് ടീമിന് വേണ്ടി യു.ടി ഖാദര്‍ പാഡണിഞ്ഞത്. അദ്ദേഹം മനോഹരമായി ബാറ്റ് ചെയ്യുകയും സ്‌കോറുകള്‍ വാരിക്കൂട്ടുകയും ചെയ്തു. വെല്‍ഫിറ്റ് ടീമിനെ യഹ്‌യ തളങ്കരയും സിറ്റി ഗോള്‍ഡ് ടീമിനെ അബ്ദുല്‍ കരീം കോളിയാടും നയിച്ചു.
രഞ്ജി താരം മുഹമ്മദ് അസ്ഹറുദ്ദീന്‍, ടി എ ഷാഫി, റഫീഖ് തളങ്കര തുടങ്ങിയവരും കളിക്കാനിറങ്ങി. മന്ത്രി യു ടി ഖാദറിനെ മാന്‍ ഓഫ് ദി മാച്ചായി തിരഞ്ഞെടുത്തു. സി എ മുസ്തഫ മന്ത്രിക്ക് സമ്മാനം നല്‍കി.
Keywords: Thalangara, Kerala, Kasaragod, Minister UT Khader, Pallickal Cricket Club, Minsiter UT Khader the man of the match