Join Whatsapp Group. Join now!
Aster MIMS 10/10/2023

കോട്ടച്ചേരി മേല്‍പാലം; ഭൂമി രജിസ്‌ട്രേഷന്‍ നടപടികള്‍ ജനുവരിയില്‍, സ്ഥലം ഏറ്റെടുക്കുന്നതിന് 21.71 കോടി ജില്ലാ ട്രഷറിയിലെത്തി

കോട്ടച്ചേരി മേല്‍പാലം നിര്‍മ്മാണത്തിന്റെ ഭൂമി രജിസ്‌ട്രേഷന്‍ നടപടികള്‍ ജനുവരി അവസാനം പൂര്‍ത്തിയാകും. സ്ഥലം ഏറ്റെടുക്കുന്നതിന് നല്‍Kasaragod, Kerala, kottacheri, kottacheri-overbridge, Kottacheri Over bridge; Land registration will be done on January.
കാഞ്ഞങ്ങാട്: (www.kasargodvartha.com 29/12/2016) കോട്ടച്ചേരി മേല്‍പാലം നിര്‍മ്മാണത്തിന്റെ ഭൂമി രജിസ്‌ട്രേഷന്‍ നടപടികള്‍ ജനുവരി അവസാനം പൂര്‍ത്തിയാകും. സ്ഥലം ഏറ്റെടുക്കുന്നതിന് നല്‍കേണ്ട വിലയുടെ തുകയായ 21.71 കോടി രൂപ കാസര്‍കോട് ജില്ലാ ട്രഷറിയിലെത്തി. ലാന്‍ഡ് അക്വിസേഷന്‍ തഹസില്‍ദാറുടെ അക്കൗണ്ടിലേക്കാണ് തുക എത്തിയിരിക്കുന്നത്. സംസ്ഥാന ഗവര്‍ണര്‍ക്കു വേണ്ടി റോഡ്‌സ് ആന്‍ഡ് ബ്രിഡ്ജസ് മാനേജിംഗ് ഡയറക്ടറുടെ പേരിലാണ് സ്ഥലം രജിസ്റ്റര്‍ ചെയ്ത് നല്‍കുക.

ഏറ്റവും കൂടുതല്‍ സ്ഥലം ഏറ്റെടുക്കുന്നത് കല്ലട്ര കുടുംബാംഗങ്ങളുടേതാണ്. 42 സെന്റ് 21 ലിങ്ക്‌സ് സ്ഥലമാണ് ഇവര്‍ നല്‍കേണ്ടിവരുന്നത്. സംസ്ഥാനപാതയോട് ചേര്‍ന്ന സ്ഥലത്തിനാണ് കൂടുതല്‍ വില നല്‍കേണ്ടത്. പരേതനായ ആസ്‌ക് അബ്ദുര്‍ റഹ് മാന്‍ ഹാജിയുടെ മക്കളുടെ പേരിലുള്ള ഈ സ്ഥലം നാല് സെന്റും മൂന്ന് ലിങ്ക്‌സുമാണ്. ഇവര്‍ ഭൂമിവിട്ട് കൊക്കാനുള്ള സമ്മതപത്രം ഇനിയും നല്‍കിയിട്ടില്ല. ഇവരുടെ ഭൂമിക്ക് ഭൂമി ഏറ്റെടുക്കല്‍ നിയമപ്രകാരം സര്‍ക്കാര്‍ നിശ്ചയിച്ച വിലയായ സെന്റിന് മൂന്നു ലക്ഷം രൂപ വീതം സര്‍ക്കാര്‍ കോടതിയില്‍ കെട്ടിവെക്കുമെന്നാണ് അറിയുന്നത്. കോടതി നിശ്ചയിക്കുന്ന വിലയായിരിക്കും പിന്നീട് ഇവര്‍ക്ക് ലഭിക്കുക.

റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്റെ ഇടപെടലിനെ തുടര്‍ന്നാണ് മേല്‍പാല നിര്‍മ്മാണത്തിനുള്ള നടപടി ക്രമങ്ങള്‍ പൂര്‍ത്തിയായത്. ഭൂമി അളന്ന് തിട്ടപ്പെടുത്തുന്നതിലും വില നിശ്ചയിക്കുന്നതിലും ജില്ലാ കലക്ടര്‍ ജീവന്‍ബാബുവിന്റെ നേതൃത്വത്തില്‍ കാഞ്ഞങ്ങാട് ആര്‍.ഡി.ഒ ജയശ്രീയും  കാസര്‍കോട് ലാന്‍ഡ് അക്വിസിഷന്‍ തഹസില്‍ദാര്‍ ജയലക്ഷ്മിയും സഹപ്രവര്‍ത്തകരും നടത്തിയ ശ്രമത്തെതുടര്‍ന്നാണ് നടപടികള്‍ പൂര്‍ത്തിയായത്. മേല്‍പ്പാലം നിര്‍മ്മാണ ആക്ഷന്‍ കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ എ. ഹമീദ് ഹാജിയുടെ നേതൃത്വത്തില്‍ ഭാരവാഹികള്‍ നടത്തിയ പരിശ്രമങ്ങള്‍ ഒടുവില്‍ വിജയത്തിലെത്തിയിരിക്കുകയാണ്.
Kasaragod, Kerala, kottacheri, kottacheri-overbridge, Kottacheri Over bridge; Land registration will be done on January.
Keywords: Kasaragod, Kerala, kottacheri, kottacheri-overbridge, Kottacheri Over bridge; Land registration will be done on January.