Join Whatsapp Group. Join now!
Aster MIMS 10/10/2023

കാണാതായ 17 കാരിയെയും പ്ലസ് ടു വിദ്യാര്‍ത്ഥിയെയും കണ്ടെത്താനായില്ല

കാണാതായ 17 കാരിയെയും പ്ലസ് ടു വിദ്യാര്‍ത്ഥിയെയും കണ്ടെത്താനായില്ല. കഴിഞ്ഞ വെള്ളിയാഴ്ചയാണ് മാണിക്കോത്ത് സ്വദേശിനിയായ പെണ്‍കുട്ടിKasaragod, Kerala, plus-two, Missing, complaint, Investigation, Police, Ajanur,
അജാനൂര്‍: (www.kasargodvartha.com 13/12/2016) കാണാതായ 17 കാരിയെയും പ്ലസ് ടു വിദ്യാര്‍ത്ഥിയെയും കണ്ടെത്താനായില്ല. കഴിഞ്ഞ വെള്ളിയാഴ്ചയാണ് മാണിക്കോത്ത് സ്വദേശിനിയായ പെണ്‍കുട്ടിയെയും പ്ലസ് ടു വിദ്യാര്‍ത്ഥിയെയും കാണാതായത്. സ്‌കൂളിലേക്കെന്നും പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയ 17 കാരി പിന്നീട് തിരിച്ചെത്തിയില്ല.

തുടര്‍ന്ന് തിരഞ്ഞെങ്കിലും കണ്ടെത്താനായില്ല. ഇതോടെ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. പോലീസ് അന്വേഷണം നടത്തുന്നതിനിടെയാണ് പെണ്‍കുട്ടി പഠിക്കുന്ന അതേ സ്‌കൂളിലെ പുല്ലൂര്‍ സ്വദേശിയായ പ്ലസ് ടു വിദ്യാര്‍ത്ഥിയും കാണാനില്ലെന്ന് വ്യക്തമായത്. ഇവരുടെ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയെങ്കിലും മൊബൈല്‍ ഫോണുകള്‍ ഓഫ് ചെയ്ത നിലയിലാണ്.

ഇവരെ കണ്ടെത്താന്‍ പോലീസ് അന്വേഷണം നടത്തിവരികയാണ്.
Kasaragod, Kerala, plus-two, Missing, complaint, Investigation, Police, Ajanur, Investigation for missing 2 goes on.

Keywords: Kasaragod, Kerala, plus-two, Missing, complaint, Investigation, Police, Ajanur, Investigation for missing 2 goes on.