Join Whatsapp Group. Join now!
Aster MIMS 10/10/2023

ഇലക്‌ട്രോപതി പ്രചരണ യാത്ര 19 ന് കാസര്‍കോട്ടുനിന്ന് ആരംഭിക്കും

ഇലക്ട്രോപതി വൈദ്യശാസ്ത്രം സംബന്ധച്ച സുപ്രീംകോടതി ഉത്തരവ് നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് 'ഇലക്‌ട്രോപതി വൈദ്യശാസ്ത്രം Kerala, kasaragod, court, Thiruvananthapuram, Electropathi, Medicine, Journey, Supreme Court, Inauguration, Railway Station.
കാസര്‍കോട്: (www.kasargodvartha.com 18.12.2016) ഇലക്ട്രോപതി വൈദ്യശാസ്ത്രം സംബന്ധച്ച സുപ്രീംകോടതി ഉത്തരവ് നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് 'ഇലക്‌ട്രോപതി വൈദ്യശാസ്ത്രം ജനനന്മക്ക്' എന്ന സന്ദേശവുമായി കേരള സാംസ്‌കാരിക പരിഷത്ത് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ 19 മുതല്‍ ഇലക്‌ട്രോപതി പ്രചരണ യാത്ര നടത്തും. ഇലക്‌ട്രോപതി വൈദ്യശാസ്ത്രം ഇന്ത്യന്‍ പാര്‍ലമെന്റില്‍ പ്രമോഷന്‍ ചെയ്യണമെന്ന് സുപ്രീം കോടതി സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇത് നടപ്പിലാക്കണമെന്നാവശ്യപ്പെട്ടാണ് യാത്ര സംഘടിപ്പിക്കുന്നത്.

19 ന് കാസര്‍കോട്ടനിന്ന് ആരംഭിക്കുന്ന യാത്ര 22 ന് തിരുവനന്തപുരത്ത് സമാപിക്കും. 19 ന് രാവിലെ 10 മണിക്ക് കാസര്‍കോട് റയില്‍വേ സ്റ്റേഷന്‍ പരിസരത്ത് യാത്ര ലീഡര്‍ ഷൈജു ചുള്ളിപ്പുറത്തിന്റെ നേതൃത്വത്തില്‍ കേരള സംസ്‌കാരിക പരിഷത്ത് സംസ്ഥാന പ്രസിഡണ്ട് അഡ്വ. ഷെരീഫ് ഉള്ളത്ത് ഉദ്ഘാടനം ചെയ്യും. സാംസ്‌കാരിക പരിഷത്ത് ജില്ലാ പ്രസിഡണ്ട് മൂസ പാട്ടില്ലത്ത് അധ്യക്ഷത വഹിക്കും.

Kerala, kasaragod, court, Thiruvananthapuram, Electropathi, Medicine, Journey, Supreme Court, Inauguration, Railway Station.


Keywords: Kerala, kasaragod, court, Thiruvananthapuram, Electropathi, Medicine, Journey, Supreme Court, Inauguration, Railway Station.