Join Whatsapp Group. Join now!
Aster MIMS 10/10/2023

ചെര്‍ക്കളയിലെ കത്തിക്കുത്ത്: 30 പേര്‍ക്കെതിരെ വധശ്രമത്തിന് കേസ്

ഇക്കഴിഞ്ഞ ചൊവ്വാഴ്ച ചെര്‍ക്കളയിലുണ്ടായ കത്തിക്കുത്തില്‍ രണ്ടു പരാതികളിലായി 30 പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. അKasaragod, Kerala, Cherkala, Attack, complaint, Stabbed, Youth, Cherkala stabbing: case registered against 30.
ചെര്‍ക്കള: (www.kasargodvartha.com 22/12/2016) ഇക്കഴിഞ്ഞ ചൊവ്വാഴ്ച ചെര്‍ക്കളയിലുണ്ടായ കത്തിക്കുത്തില്‍ രണ്ടു പരാതികളിലായി 30 പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. അക്രമത്തില്‍ പരിക്കേറ്റ നെല്ലിക്കട്ടയിലെ നൗഫലിനു വേണ്ടി ചെര്‍ക്കള കോളിക്കട്ടയിലെ ഇഖ്ബാല്‍ നല്‍കിയ പരാതിയില്‍ ജാബിര്‍ സഹദ്, അനീസ് തുടങ്ങി അഞ്ചു പേര്‍ക്കെതിരെയും കുത്തേറ്റ രാംദാസ് നഗറിലെ അബ്ദുല്‍ ഷിഹാസിന്റെ പരാതിയില്‍ ബഷീര്‍, നൂറുദ്ദീന്‍ തുടങ്ങി 25 പേര്‍ക്കെതിരെയുമാണ് വധശ്രമത്തിനു പോലീസ് കേസെടുത്തത്.

ചൊവ്വാഴ്ച രാത്രി 9.30 മണിയോടെയാണ് ചെര്‍ക്കളയില്‍ യുവാക്കള്‍ തമ്മില്‍ കത്തിക്കുത്തുണ്ടായത്. കുളത്തില്‍ കുളിക്കുന്നതിനിടെയുണ്ടായ സംഘര്‍ഷം കത്തിക്കുത്തില്‍ കലാശിക്കുകയായിരുന്നു. കുത്തേറ്റ നെല്ലിക്കട്ടയിലെ നൗഫല്‍ മംഗളൂരുവിലെ ആശുപത്രിയിലും ചൂരിയിലെ മുഹമ്മദ് അഷ്‌റഫ്, ആര്‍ഡി നഗറിലെ അബ്ദുല്‍ ശിഹാബ് എന്നിവര്‍ ജനറല്‍ ആശുപത്രിയിലും ചികിത്സയിലാണ്.

Keywords: Kasaragod, Kerala, Cherkala, Attack, complaint, Stabbed, Youth, Cherkala stabbing: case registered against 30.