Join Whatsapp Group. Join now!
Aster MIMS 10/10/2023

അബ്ദുല്‍ ഖാദര്‍ വധം: കൊലയില്‍ നേരിട്ട് പങ്കെടുത്ത യുവാവ് അടക്കം മൂന്ന് പേര്‍കൂടി അറസ്റ്റില്‍

യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ പൊവ്വല്‍ ബെഞ്ച് കോടതിക്ക് സമീപത്തെ അബ്ദുല്‍ ഖാദറിനെ (19) കൊലപ്പെടുത്തിയ കേസില്‍ മൂന്ന് Murder-case, Bovikanam, Kasaragod, Kerala, Arrest, Abdul Khader's Death, Accused, Arrested,
ബോവിക്കാനം: (www.kasargodvartha.com 13/12/2016) യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ പൊവ്വല്‍ ബെഞ്ച് കോടതിക്ക് സമീപത്തെ അബ്ദുല്‍ ഖാദറിനെ (19) കൊലപ്പെടുത്തിയ കേസില്‍ മൂന്ന് പേര്‍കൂടി അറസ്റ്റില്‍.

കൊലയില്‍ നേരിട്ടുപങ്കെടുത്ത മുതലപ്പാറയിലെ കലാം മുഹമ്മദ് (47), പ്രതികളെ സംഭവസ്ഥലത്തുനിന്നും രക്ഷപ്പെടുത്തുകയും സാമ്പത്തികമായി സഹായിക്കുകയും ചെയ്ത ബാവിക്കരയിലെ ഫാറൂഖ് (30), ബോവിക്കാനത്തെ അഷ്‌റഫ് (28) എന്നിവരെയാണ് കേസന്വേഷിക്കുന്ന ആദൂര്‍ സി ഐ സിബി തോമസ്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ ശിവദാസന്‍, മധുസൂദനന്‍ എന്നിവര്‍ ചേര്‍ന്ന് ചൊവ്വാഴ്ച രാവിലെ അറസ്റ്റുചെയ്തത്.


കലാമിനെ ബോവിക്കാനത്തുവെച്ചും മറ്റു രണ്ടുപേരെ വീടിന് പരിസരത്തുനിന്നുമാണ് പോലീസ് അറസ്റ്റുചെയ്തത്. ഒന്നാം പ്രതി മുതലപ്പാറ ജബരിക്കുളത്തെ അഹ്മദ് നസീര്‍ (38) അബ്ദുല്‍ ഖാദറിനെ കുത്തുമ്പോള്‍ യുവാവിനെ പിടിച്ചുനിര്‍ത്തിയ ആളാണ് അറസ്റ്റിലായ കലാം മുഹമ്മദ്. നേരത്തെ ഈ കേസില്‍ നസീറിനെകൂടാതെ മുളിയാര്‍ ബാലനടുക്കത്തെ മുഹമ്മദ് സാലി (25)യേയും പോലീസ് അറസ്റ്റുചെയ്തിരുന്നു.

അബ്ദുല്‍ ഖാദറിനെ കൊല്ലാനുപയോഗിച്ച കഠാര രൂപത്തിലുള്ള മടക്കാന്‍കഴിയുന്ന കത്തിയും ചോരപുരണ്ട വസ്ത്രങ്ങളും ബദിയടുക്കയിലെ ഒരു കുറ്റിക്കാട്ടില്‍വെച്ച് ഉപേക്ഷിച്ചനിലയില്‍ പോലീസ് കണ്ടെത്തിയിരുന്നു. കേസില്‍ പ്രതികളെ സഹായിച്ച സുനൈദ് എന്ന പ്രതിയെ മാത്രമാണ് ഇനി കിട്ടാനുള്ളത്. ഇയാള്‍ക്കുവേണ്ടിയുള്ള തെരച്ചില്‍ ഊര്‍ജിതമാക്കി. ഇപ്പോള്‍ അറസ്റ്റിലായ മൂന്ന് പ്രതികളേയും ചൊവ്വാഴ വൈകിട്ടോടെ കോടതിയില്‍ ഹാജരാക്കും.

ഡിസംബര്‍ ഒന്നിന് വ്യാഴാഴ്ച വൈകുന്നേരം ബോവിക്കാനം ടൗണില്‍വെച്ചാണ് രണ്ട് വിഭാഗങ്ങള്‍ തമ്മിലുണ്ടായ സംഘട്ടത്തിനിടെ അബ്ദുല്‍ ഖാദര്‍ ദാരുണമായി കൊല്ലപ്പെട്ടത്. പൊവ്വലില്‍ ഹര്‍ത്താല്‍ദിവസം നടന്ന ഫുട്‌ബോള്‍ മത്സരത്തിനിടയിലെ പ്രശ്‌നങ്ങളാണ് കൊലപാതകത്തിലേക്ക് നയിച്ചത്.


Related News:
കൊലയ്ക്ക് ശേഷം ഒളിവിലായിരുന്ന പ്രതി നസീര്‍ തിരിച്ചറിയാതിരിക്കാനും ശ്രമം നടത്തി

അബ്ദുല്‍ ഖാദറിന്റെ കൊല: പ്രതി നസീര്‍ മുങ്ങിയത് കര്‍ണാടക വഴി മുംബൈയിലേക്ക്; കത്തിയും രക്തംപുരണ്ട വസ്ത്രങ്ങളും ഉപേക്ഷിച്ചത് ബദിയടുക്കയില്‍

അബ്ദുല്‍ ഖാദറിന്റെ കൊല: മുഖ്യപ്രതി ഉള്‍പെടെ രണ്ടുപേര്‍ അറസ്റ്റില്‍; 3 പേരെകൂടി പ്രതിചേര്‍ത്തു

അബ്ദുല്‍ ഖാദറിന്റെ കൊല; നസീര്‍ ഒളിവില്‍ തന്നെ, കൂടുതല്‍ പേര്‍ പ്രതികളായേക്കും, കൊല നടന്ന സ്ഥലത്ത് നിന്നും കമ്പികഷ്ണം കിട്ടി

ഖാദറിന്റെ കൊല നാടിനെ നടുക്കി; പ്രതിക്ക് വേണ്ടി ഒളിത്താവളങ്ങളില്‍ റെയ്ഡ്

യുവാവ് കുത്തേറ്റു മരിച്ച സംഭവം: മുളിയാര്‍ പഞ്ചായത്തില്‍ വെള്ളിയാഴ്ച മുസ്ലിം ലീഗ് ഹര്‍ത്താല്‍

യൂത്ത് ലീഗ് പ്രവര്‍ത്തകന്റെ കൊല: മുഴുവന്‍ കുറ്റവാളികളെയും നിയമത്തിന് മുന്നിലെത്തിക്കണം: മുസ്‌ലിം ലീഗ്

അബ്ദുല്‍ ഖാദര്‍ വെട്ടേറ്റ് മരിച്ചത് വെള്ളിയാഴ്ച ഗള്‍ഫിലേക്ക് പോകാനിരിക്കെ; വെട്ടിയ പ്രതിയെ പോലീസ് തിരയുന്നു

ക്ലബ്ബ് പ്രവര്‍ത്തകര്‍ തമ്മില്‍ കത്തിക്കുത്ത്; ഒരാള്‍ കൊല്ലപ്പെട്ടു, 2 പേരുടെ നില ഗുരുതരം


Keywords: Murder-case, Bovikanam, Kasaragod, Kerala, Arrest, Abdul Khader's Death, Accused, Arrested,