Join Whatsapp Group. Join now!
Aster MIMS 10/10/2023

അബ്ദുല്‍ ഖാദര്‍ വധം: കേസിലെ അവസാന പ്രതിയും അറസ്റ്റില്‍, 90 ദിവസത്തിനകം കുറ്റപത്രം സമര്‍പ്പിക്കുമെന്ന് സിഐ

യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ പൊവ്വല്‍ ബെഞ്ച് കോടതിക്ക് സമീപത്തെ അബ്ദുല്‍ ഖാദറിനെ (19) കൊലപ്പെടുത്തിയ കേസില്‍ അവസാന പ്രതിയുംKasaragod, Kerala, Murder-case, Accuse, arrest, Police, Abdul Khader murder case: one more arrested.
ബോവിക്കാനം: (www.kasargodvartha.com 16/12/2016) യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ പൊവ്വല്‍ ബെഞ്ച് കോടതിക്ക് സമീപത്തെ അബ്ദുല്‍ ഖാദറിനെ (19) കൊലപ്പെടുത്തിയ കേസില്‍ അവസാന പ്രതിയും അറസ്റ്റിലായി. കൊലയാളിക്കും സംഘത്തിനും സഹായം ചെയ്തുകൊടുത്ത ഓട്ടോഡ്രൈവര്‍ നുസ്രത്ത് നഗറിലെ ഹസന്‍ സുനൈഫിനെ (30)യാണ് കേസ് അന്വേഷിക്കുന്ന ആദൂര്‍ സി ഐ സിബി തോമസും സംഘവും അറസ്റ്റു ചെയ്തത്. ഇതോടെ കേസില്‍ ആറു പ്രതികളും അറസ്റ്റിലായി.  www.kasargodvartha.com

നേരത്തെ കേസിലെ മുഖ്യപ്രതി മുതലപ്പാറയിലെ നസീറിനെയും, കൊലയില്‍ നേരിട്ട് പങ്കെടുത്ത മുതലപ്പാറയിലെ കലാം മുഹമ്മദ് (47), മുളിയാര്‍ ബാലനടുക്കത്തെ മുഹമ്മദ് സാലി (25), പ്രതികളെ സംഭവസ്ഥലത്തുനിന്നും രക്ഷപ്പെടുത്തുകയും സാമ്പത്തികമായി സഹായിക്കുകയും ചെയ്ത ബാവിക്കരയിലെ ഫാറൂഖ് (30), ബോവിക്കാനത്തെ അഷ്‌റഫ് (28) എന്നിവരെയും പോലീസ് അറസ്റ്റു ചെയ്തിരുന്നു. കൊല്ലാനുപയോഗിച്ച മടക്കുന്ന കഠാരയും ചോര പുരണ്ട വസ്ത്രങ്ങളും ബദിയടുക്കയിലെ കുറ്റിക്കാട്ടില്‍ നിന്നും പോലീസ് കണ്ടെടുത്തിരുന്നു. പ്രതികള്‍ ഉപയോഗിച്ച കാറും ബൈക്കും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പ്രതികള്‍ രക്ഷപ്പെടാന്‍ ശ്രമിച്ച ഓട്ടോറിക്ഷയും പോലീസ് പിടികൂടിയിട്ടുണ്ട്. www.kasargodvartha.com

ഡിസംബര്‍ ഒന്നിന് വ്യാഴാഴ്ച വൈകുന്നേരം ബോവിക്കാനം ടൗണില്‍വെച്ചാണ് രണ്ട് വിഭാഗങ്ങള്‍ തമ്മിലുണ്ടായ സംഘട്ടത്തിനിടെ അബ്ദുല്‍ ഖാദര്‍ ദാരുണമായി കൊല്ലപ്പെട്ടത്. പൊവ്വലില്‍ ഹര്‍ത്താല്‍ദിവസം നടന്ന ഫുട്‌ബോള്‍ മത്സരത്തിനിടയിലെ പ്രശ്‌നങ്ങളാണ് കൊലപാതകത്തിലേക്ക് നയിച്ചത്. www.kasargodvartha.com

മുഴുവന്‍ പ്രതികളും തെളിവുകളും സാക്ഷിമൊഴികളും ലഭിച്ചതിനെ തുടര്‍ന്ന് പ്രതികള്‍ക്കെതിരെ 90 ദിവസത്തിനകം തന്നെ കുറ്റപത്രം സമര്‍പിക്കാന്‍ കഴിയുമെന്നും പ്രതികള്‍ക്ക് ജാമ്യം ലഭിക്കുന്നത് ഇതു വഴി തടയാന്‍ സാധിക്കുമെന്നും കേസിന്റെ വിചാരണ പെട്ടെന്നു തുടങ്ങാന്‍ കഴിയുമെന്നും കേസ് അന്വേഷിക്കുന്ന ആദൂര്‍ സി ഐ സിബി തോമസ് പറഞ്ഞു. www.kasargodvartha.com

Kasaragod, Kerala, Murder-case, Accuse, arrest, Police, Abdul Khader murder case: one more arrested.

Related News:
അബ്ദുല്‍ ഖാദര്‍ വധം: ഒന്നാം പ്രതി നസീറിനെ ഓട്ടോയില്‍ കൊണ്ടുപോയ ഡ്രൈവര്‍ക്ക് വേണ്ടി പോലീസ് അന്വേഷണം

കൊലയ്ക്ക് ശേഷം ഒളിവിലായിരുന്ന പ്രതി നസീര്‍ തിരിച്ചറിയാതിരിക്കാനും ശ്രമം നടത്തി

അബ്ദുല്‍ ഖാദറിന്റെ കൊല: പ്രതി നസീര്‍ മുങ്ങിയത് കര്‍ണാടക വഴി മുംബൈയിലേക്ക്; കത്തിയും രക്തംപുരണ്ട വസ്ത്രങ്ങളും ഉപേക്ഷിച്ചത് ബദിയടുക്കയില്‍

അബ്ദുല്‍ ഖാദറിന്റെ കൊല: മുഖ്യപ്രതി ഉള്‍പെടെ രണ്ടുപേര്‍ അറസ്റ്റില്‍; 3 പേരെകൂടി പ്രതിചേര്‍ത്തു

അബ്ദുല്‍ ഖാദറിന്റെ കൊല; നസീര്‍ ഒളിവില്‍ തന്നെ, കൂടുതല്‍ പേര്‍ പ്രതികളായേക്കും, കൊല നടന്ന സ്ഥലത്ത് നിന്നും കമ്പികഷ്ണം കിട്ടി

ഖാദറിന്റെ കൊല നാടിനെ നടുക്കി; പ്രതിക്ക് വേണ്ടി ഒളിത്താവളങ്ങളില്‍ റെയ്ഡ്

യുവാവ് കുത്തേറ്റു മരിച്ച സംഭവം: മുളിയാര്‍ പഞ്ചായത്തില്‍ വെള്ളിയാഴ്ച മുസ്ലിം ലീഗ് ഹര്‍ത്താല്‍

യൂത്ത് ലീഗ് പ്രവര്‍ത്തകന്റെ കൊല: മുഴുവന്‍ കുറ്റവാളികളെയും നിയമത്തിന് മുന്നിലെത്തിക്കണം: മുസ്‌ലിം ലീഗ്

അബ്ദുല്‍ ഖാദര്‍ വെട്ടേറ്റ് മരിച്ചത് വെള്ളിയാഴ്ച ഗള്‍ഫിലേക്ക് പോകാനിരിക്കെ; വെട്ടിയ പ്രതിയെ പോലീസ് തിരയുന്നു

ക്ലബ്ബ് പ്രവര്‍ത്തകര്‍ തമ്മില്‍ കത്തിക്കുത്ത്; ഒരാള്‍ കൊല്ലപ്പെട്ടു, 2 പേരുടെ നില ഗുരുതരം

Keywords: Kasaragod, Kerala, Murder-case, Accuse, arrest, Police, Abdul Khader murder case: one more arrested.