Join Whatsapp Group. Join now!
Aster MIMS 10/10/2023
Posts

എന്‍ഡോസള്‍ഫാന്‍ ഇരകളോടുള്ള സര്‍ക്കാരിന്റെ അവഗണന; മുസ്ലിം യൂത്ത് ലീഗ് കളക്ടറേറ്റ് മാര്‍ച്ച് ജനുവരി 17 ന്

ഇടത് പക്ഷ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം എന്‍ഡോസള്‍ഫാന്‍ ഇരകളോട് കാണിക്കുന്ന അവഗണനയില്‍ Kasargod, Endosulfan, Muslim Youth League, Collectorate, UDF, Treatment, March, General Secretary, President.
കാസര്‍കോട്: (www.kasargodvartha.com 24.12.2016) ഇടത് പക്ഷ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം എന്‍ഡോസള്‍ഫാന്‍ ഇരകളോട് കാണിക്കുന്ന അവഗണനയില്‍ പ്രതിഷേധിച്ച് ജനുവരി 17 ന് കാസര്‍കോട് കളക്ടറേറ്റിലേക്ക് മാര്‍ച്ച് നടത്താന്‍ മുസ്ലിം യൂത്ത് ലീഗ് ജില്ലാ പ്രവര്‍ത്തക സമിതി യോഗം തീരുമാനിച്ചു.

പ്രസിഡന്റ് അഷ്‌റഫ് എടനീര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ടി ഡി കബീര്‍ സ്വാഗതം പറഞ്ഞു. മതിയായ ചികിത്സ കിട്ടാതെയും, സാമ്പത്തിക ബാധ്യത മൂലവും ഇരകള്‍ ആത്മാഹത്യ ചെയ്തിട്ടും സര്‍ക്കാര്‍ ഇത് വരെ തിരിഞ്ഞ് നോക്കുക പോലും ചെയ്തിട്ടില്ല. എന്‍ഡോസള്‍ഫാന്‍ ഇരകളുടെ ചികിത്സയും, പുനരധിവാസവുമടക്കമുള്ള കാര്യങ്ങള്‍ ഏകോപിച്ച് നടത്തുന്നതിന് വേണ്ടി കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍ രൂപീകരിച്ച ജില്ലാതല ദുരിതപരിഹാര സെല്ലിന്റെ പ്രവര്‍ത്തനം നിര്‍ജജീവമാക്കി ഇടത് സര്‍ക്കാര്‍ എന്‍ഡോസള്‍ഫാന്‍ ഇരകളെ ദ്രോഹിക്കുകയാണ്. സെല്ലിന്റെ യോഗം വിളിച്ച് ചേര്‍ക്കാന്‍ പോലും തയ്യാറാവാത്ത സര്‍ക്കാര്‍ നടപടി ഇരകളോടുള്ള കടുത്ത അവഗണനയുടെ തെളിവാണെന്നും യോഗം കുറ്റപ്പെടുത്തി.

Kasargod, Endosulfan, Muslim Youth League, Collectorate, UDF, Treatment, March, General Secretary, President.

കഴിഞ്ഞ യുഡിഎഫ് ഭരണകാലത്ത് എന്‍ഡോസള്‍ഫാന്‍ ഇരകളെ രാഷ്ട്രീയ നേട്ടത്തിന് വേണ്ടി ഉപയോഗിച്ച ഇടത് സംഘടനകളുടെ ഇപ്പോഴത്തെ നിലപാട് വഞ്ചനാപരമാണ്. ഇക്കാര്യത്തില്‍ ക്രിയാത്മകമായ ഇടപെടലുകള്‍ നടത്താന്‍ അവസരമുണ്ടായിട്ടും ഇടത് യുവജന സംഘടനകള്‍ കാണിക്കുന്ന മൗനം ഇരട്ടത്താപ്പാണെന്നും യോഗം അഭിപ്രായപ്പെട്ടു.

സംസ്ഥാന സെക്രട്ടറി എകെഎം അഷ്‌റഫ്, യൂസുഫ് ഉളുവാര്‍, നാസര്‍ ചായിന്റടി, ഹാരിസ് പട്ട്‌ള, മന്‍സൂര്‍ മല്ലത്ത്, എം എ നജീബ്, സെഡ് എ കയ്യാര്‍, അസീസ് കളത്തൂര്‍, നൗഷാദ് കൊത്തിക്കാല്‍, നിസാം പട്ടേല്‍, സയ്യിദ് ഹാദി തങ്ങള്‍, സൈഫുല്ലാഹ് തങ്ങള്‍, സഹീര്‍ ആസിഫ്, ഹാരിസ് തൊട്ടി, ശംസുദ്ദീന്‍ കൊളവയല്‍, എം സി ശിഹാബ് മാസ്റ്റര്‍, സിദ്ദീഖ് സന്തോഷ് നഗര്‍, റഊഫ് ബാവിക്കര, ടി വി റിയാസ്, മുഹമ്മദ് കുഞ്ഞി ഹിദായത്ത് നഗര്‍, ഷാനവാസ് എം ബി, യു വി ഇല്യാസ്, ഹാരിസ് ബാവ നഗര്‍, മുഹമ്മദ് അസീം, സുബൈര്‍ സനാബില്‍, അബുബക്കര്‍ കണ്ടത്തില്‍, അബ്ബാസ് കൊളച്ചപ്പ്, ഷറഫുദ്ദീന്‍ കുണിയ, സത്താര്‍ ബേവിഞ്ച, മുഹമ്മദ് കുഞ്ഞി പെരുമ്പള, ഹാഷിം ബംബ്രാണി, ആബിദ് ആറങ്ങാടി, സി ഐ എ ഹമീദ് തുടങ്ങിയവര്‍ സംബന്ധിച്ചു.

Keywords: Kasargod, Endosulfan, Muslim Youth League, Collectorate, UDF, Treatment, March, General Secretary, President.