Join Whatsapp Group. Join now!
Aster MIMS 10/10/2023

തളങ്കര ദഖീറത്തുല്‍ ഉഖ്‌റാ സംഘത്തിന്റെ സൗജന്യ മെഡിക്കല്‍ ക്യാമ്പ് 18ന്

അനാഥ സംരക്ഷണ-ജീവകാരുണ്യ-വിദ്യാഭ്യാസ രംഗത്ത് സജീവ സാന്നിധ്യമായ തളങ്കരയിലെ ദഖീറത്തുല്‍ ഉഖ്‌റ സംഘത്തിThalangara, Yenepoya Medical College, Medical Camp, Patient's, Doctors, Hospital, Treatment, Free medical camp on 18th
കാസര്‍കോട്: (www.kasargodvartha.com 15/12/2016) അനാഥ സംരക്ഷണ-ജീവകാരുണ്യ-വിദ്യാഭ്യാസ രംഗത്ത് സജീവ സാന്നിധ്യമായ തളങ്കരയിലെ ദഖീറത്തുല്‍ ഉഖ്‌റ സംഘത്തിന്റെ നേതൃത്വത്തില്‍ മംഗളൂരുവിലെ യേനപ്പോയ മെഡിക്കല്‍ കോളജ് ആശുപത്രിയുടെ സഹകരണത്തോടെ 18ന് സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.


രാവിലെ ഒമ്പതര മുതല്‍ ഉച്ചയ്ക്ക് ഒന്ന് വരെ തളങ്കര ദഖീറത്ത് ഇംഗ്ലീഷ് മീഡിയം എച്ച്എസ്എസിലാണ് ക്യാമ്പ്. ജനറല്‍ മെഡിസിന്‍, സര്‍ജറി, ഗൈനക്കോളജി. ഓര്‍ത്തോപീഡിക്‌സ്, ഇഎന്‍ടി, സ്‌കിന്‍, ഒഫ്ത്താല്‍മോളജി, പീഡിയാട്രിക്‌സ്, ഫിസിയോതെറാപ്പി, ഡെന്റല്‍ തുടങ്ങി എല്ലാ രോഗങ്ങളുടെയും പ്രഗല്‍ഭരായ ഡോക്ടര്‍മാരും പാരാമെഡിക്‌സും രോഗികളെ പരിശോധിക്കും.

ക്യാമ്പില്‍ പങ്കെടുക്കുന്ന രോഗികള്‍ക്ക് ഡോക്ടര്‍മാരുടെ നിര്‍ദ്ദേശാനുസരണം യേനപ്പോയ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ തുടര്‍ ചികിത്സ ആനുകൂല്യം ലഭിക്കും. ചടങ്ങില്‍ റവന്യു മന്ത്രി ഇ ചന്ദ്രശേഖരന്‍, എന്‍ എ നെല്ലിക്കുന്ന് എംഎല്‍എ, ജില്ലാ കലക്ടര്‍ കെ ജീവന്‍ ബാബു, യേനപ്പൊയ ഗ്രൂപ്പ് ചെയര്‍മാന്‍ വൈ മുഹമ്മദ് കുഞ്ഞി ഹാജി എന്നിവര്‍ സംബന്ധിക്കും.

വാര്‍ത്താസമ്മേളനത്തില്‍ സെന്റര്‍ പ്രസിഡന്റ് കെ എം അബ്ദുല്‍ ഹമീദ് ഹാജി, ഭാരവാഹികളായ ജമാല്‍ ഹുസൈന്‍ ഹാജി, ടി എ ഷാഫി, യതീംഖാന മാനേജര്‍ ഹസൈനാര്‍ ഹാജി തളങ്കര, എം എ ലത്തീഫ് എന്നിവര്‍ സംബന്ധിച്ചു.

Keywords: Thalangara, Yenepoya Medical College, Medical Camp, Patient's, Doctors, Hospital, Treatment, Free-medical-camp-on-18th