കുമ്പള ഷിറിയയില്‍ നിയന്ത്രണം വിട്ട കാര്‍ മരത്തിലിടിച്ച് 5 പേര്‍ക്ക് പരിക്ക്; രണ്ട് പേരുടെ നില ഗുരുതരം

കുമ്പള: (www.kasargodvartha.com 30/10/2016) ഷിറിയ പെട്രോള്‍ പമ്പിന് സമീപം നിയന്ത്രണം വിട്ട കാര്‍ മരത്തിലിടിച്ച് അഞ്ച് പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ ഗുരുതരമായി പരിക്കേറ്റ രണ്ടു പേരെ മംഗളൂരുവിലെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഞായറാഴ്ച വൈകുന്നേരം നാല് മണിയോടെയാണ് അപകടമുണ്ടായത്.

ബന്തിയോട്ടെ കുടുംബമാണ് അപകടത്തില്‍ പെട്ടത്. കാസര്‍കോട്ടെ ഒരു വിവാഹ ചടങ്ങില്‍ സംബന്ധിച്ച് ബന്തിയോട്ടെ വീട്ടിലേക്ക് മടങ്ങുകയായിരുന്നു ഇവര്‍. പരിക്കേറ്റവരുടെ പേരു വിവരങ്ങള്‍ അറിവായിട്ടില്ല. സ്ത്രീകളും കുട്ടികളും അടക്കം കാറിലുണ്ടായിരുന്നതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു.

അപകടത്തെ തുടര്‍ന്ന് ദേശീയ പാതയില്‍ അല്‍പ നേരം ഗതാഗതം തടസപ്പെട്ടു.

Car accident in Shiriya; 5 injured

Keywords: Kumbala, Accident, Car, Injured, Hospital, Kasaragod, Shiriya, Car accident in Shiriya; 5 injured. 
Previous Post Next Post