city-gold-ad-for-blogger
Aster MIMS 10/10/2023

പ്രവാസിയുടെ കൈയ്യില്‍ കൊടുത്ത ബേക്കറി പൊതിക്കകത്ത് കഞ്ചാവ്; രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട്, പോലീസ് അന്വേഷണം ആരംഭിച്ചു

ദുബൈ: (www.kasargodvartha.com 31/10/2016) ഗള്‍ഫിലേക്ക് പോകുന്ന യാത്രക്കാരന് ഏല്‍പിച്ച ബേക്കറി പൊതിക്കകത്ത് കഞ്ചാവ് കണ്ടെത്തിയ സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. കാസര്‍കോട് സ്വദേശിയായ യുവാവിനാണ് ഉപ്പളയിലെ ഒരാള്‍ സുഹൃത്തിന് നല്‍കാനെന്ന് പറഞ്ഞ് ബേക്കറി സാധനത്തിനകത്ത് കഞ്ചാവ് ഒളിപ്പിച്ചു നല്‍കിയത്. വീട്ടില്‍ നിന്നും പുറപ്പെടുന്നതിന് മുമ്പ് പൊതി തുറന്നു നോക്കിയപ്പോള്‍ വീട്ടുകാര്‍ ഞെട്ടി. 42 സിഗരറ്റ് പാക്കറ്റുകളിലാണ് കഞ്ചാവ് ഒളിപ്പിച്ചിരുന്നത്. യുവാവിന് എയര്‍പോര്‍ട്ടിലേക്ക് പോകാന്‍ സമയം വൈകിയതിനാല്‍ അന്നേരം പരാതി നല്‍കിയിരുന്നില്ല.

പൊതി തുറന്ന് പരിശോധിച്ചതിനാലാണ് യുവാവ് വലിയ ചതിക്കുഴിയില്‍ നിന്നും രക്ഷപ്പെട്ടത്. വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ പോലീസ് വീട്ടിലെത്തി പരിശോധിച്ച് കഞ്ചാവ് കണ്ടെടുത്തു. ഉപ്പള ബപ്പായിത്തൊട്ടി സ്വദേശിയാണ് ഗള്‍ഫിലുള്ള മുനീര്‍ എന്നയാള്‍ക്ക് ഏല്‍പിക്കാനെന്ന് പറഞ്ഞ് പൊതി ഏല്‍പിച്ചതെന്ന് വീട്ടുകാര്‍ പോലീസില്‍ മൊഴി നല്‍കി. ഇതിന്റെ അടിസ്ഥാനത്തില്‍ ബപ്പായിത്തൊട്ടി സ്വദേശിയെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തതോടെ സംഭവത്തില്‍ ഉപ്പളയിലെ ഗുണ്ടാ സംഘത്തിനും ഇതില്‍ പങ്കുള്ളതായുള്ള വിവരവും പുറത്തുവന്നിട്ടുണ്ട്.

ഗള്‍ഫിലേക്ക് കഞ്ചാവ് കൊടുത്തുവിട്ടാല്‍ വന്‍ തുകയാണ് ഗുണ്ടാ സംഘങ്ങള്‍ക്ക് ലഭിക്കുന്നത്. പലപ്പോഴും സാധാരണക്കാരും നിരപരാധികളുമാണ് ഈ സംഘങ്ങളുടെ ചതിയില്‍ പെടുന്നത്.

പ്രവാസിയുടെ കൈയ്യില്‍ കൊടുത്ത ബേക്കറി പൊതിക്കകത്ത് കഞ്ചാവ്; രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട്, പോലീസ് അന്വേഷണം ആരംഭിച്ചു


Keywords : Gulf, Kasaragod, Ganja, Police, Investigation, Airport, Complaint, Cannabis seized from parcel packet.

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL