city-gold-ad-for-blogger
Aster MIMS 10/10/2023

നീലേശ്വരം നഗരസഭ ഏഴാം വയസിലേക്ക്; മാറ്റം നെയിംബോര്‍ഡില്‍ മാത്രം

നീലേശ്വരം: (www.kasargodvartha.com 31.10.2016) കേരളപ്പിറവി ദിനത്തില്‍ നീലേശ്വരം നഗരസഭക്ക് ഏഴ് വയസ് പൂര്‍ത്തിയാവുകയാണ്. എന്നാല്‍ വികസനം ഇപ്പോഴും കടലാസില്‍ മാത്രം ഒതുങ്ങി നില്‍ക്കുകയാണ്. നീലേശ്വരം പഞ്ചായത്ത് നഗരസഭയായി ഉയര്‍ന്നിട്ട് വര്‍ഷം ഏഴ് കഴിഞ്ഞെങ്കിലും പഞ്ചായത്തിന്റെ ബോര്‍ഡ് മാറ്റി നഗരസഭ എന്നെഴുതിയതെല്ലാതെ ഒരു വികസനവും നീലേശ്വരത്ത് വന്നിട്ടില്ല. നഗരസഭ രൂപീകരിച്ചുകഴിഞ്ഞാല്‍ അടിയന്തരമായി സ്ഥാപിക്കേണ്ട സര്‍ക്കാര്‍ ഓഫീസുകള്‍ ഇതുവരെ യാതാര്‍ഥ്യമായിട്ടില്ല. മുന്‍സിഫ് കോടതിയും, ജോയിന്റ് ആര്‍ടിഒ ഓഫീസും, കെഎസ്ആര്‍ടിസി സബ് ഡിപ്പോയും, പോലീസ് സബ് ഡിവിഷനും പ്രഖ്യാപനത്തില്‍ മാത്രം ഒതുങ്ങി.

10 വര്‍ഷം മുമ്പ് തുക നീക്കിവെച്ച മുന്‍സിപ്പല്‍ ബസ് സ്റ്റാന്‍ഡും, ഏഴ് വര്‍ഷം മുമ്പ് പ്രഖ്യാപിച്ച മുന്‍സിപ്പല്‍ ആസ്ഥാനവും എങ്ങുമെത്തിയില്ല. നഗരസഭ ഭരണാധികാരികള്‍ക്ക് ഇച്ഛാശക്തിയില്ലാത്തതാണ് വികസനത്തിന് തടസമെന്ന് പൊതുജന സംസാരം ഉയര്‍ന്നു തുടങ്ങിയിട്ടുണ്ട്. സംസ്ഥാനവും, നഗരസഭയും ഭരിക്കുന്നത് ഒരേ പാര്‍ട്ടിയാണെങ്കിലും നീലേശ്വരത്ത് വികസനമെത്തിക്കുന്നതില്‍ ഭരിക്കുന്ന സിപിഎമ്മിന് താല്‍പര്യമില്ലാത്ത മട്ടാണ്.

നിന്നു തിരിയുവാന്‍ ഇടമില്ലാത്ത ആസ്ഥാനമാണ് നഗരസഭക്കുള്ളത്. പഞ്ചായത്ത് ഓഫീസിന്റെ ആസ്ഥാനമായിരുന്ന ഓഫീസില്‍ നഗരസഭയ്ക്കാവശ്യമായ ക്രമീകരണം ഒന്നും നടപ്പിലാക്കിയിട്ടില്ല. സെക്രട്ടറി ഉള്‍പ്പെടെ 32 ജീവനക്കാര്‍ കുടുസുമുറിയില്‍ ജീവന്‍ പണയപ്പെടുത്തിയാണ് ജോലി ചെയ്യുന്നത്. മാലിന്യ പ്രശ്‌നത്തിന് പരിഹാരം കാണാന്‍ ഇതുവരെ നഗരസഭക്ക് കഴിഞ്ഞിട്ടില്ല. രാജ റോഡിന്റെ വികസനത്തിന്റെ പ്രാരംഭ നടപടികള്‍ പോലും ഇതുവരെ ഒന്നുമായിട്ടില്ല.

പിണറായി സര്‍ക്കാര്‍  ഭരണത്തലേറിയപ്പോള്‍ നഗരവാസികള്‍ക്ക് വലിയ പ്രതീക്ഷയുണ്ടായിരുന്നെങ്കിലും എല്ലാം മലര്‍ പൊടിക്കാരന്റെ സ്വപ്നം പോലെയായി. കിനാനൂര്‍ കരിന്തളം, മടിക്കൈ, ചെറുവത്തൂര്‍, വലിയപറമ്പ്, പടന്ന, പിലിക്കോട്, തൃക്കരിപ്പൂര്‍, കയ്യൂര്‍ ചീമേനി പഞ്ചായത്തുകളും നീലേശ്വരം നഗരസഭയും ചേര്‍ത്ത് നീലേശ്വരം താലൂക്ക് രൂപീകരിക്കുവാന്‍ നഗരസഭ സര്‍ക്കാറില്‍ ശക്തമായ സമ്മര്‍ദ്ദം ചെലുത്തണമെന്നാവശ്യം ശക്തമാവുകയാണ്. നീലേശ്വരത്ത് വികസനം കൊണ്ടുവരുന്നതില്‍ ഭരിക്കുന്ന പാര്‍ട്ടിയായ സിപിഎം തയ്യാറാകുന്നില്ലന്നാണ് മറ്റു പാര്‍ട്ടികള്‍ ആരോപിക്കുന്നത്.

റാഷിദ് പൂമാടം

നീലേശ്വരം നഗരസഭ ഏഴാം വയസിലേക്ക്; മാറ്റം നെയിംബോര്‍ഡില്‍ മാത്രം

Keywords:  kasaragod, Nileshwaram, Municipality, Kerala, Panchayath, Development project, Busstand, CPM, Pinarayi-Vijayan, Taluk, Rashid Poomadam. 

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL