city-gold-ad-for-blogger
Aster MIMS 10/10/2023

ഖാസി സമരം 27 ദിവസം പിന്നിട്ടു

കാസര്‍കോട്: (www.kasargodvartha.com 26/05/2016) ചെമ്പരിക്ക - മംഗളൂരു ഖാസിയായിരുന്ന സി എം അബ്ദുല്ല മൗലവിയുടെ മരണത്തിന് പിന്നിലെ ദുരൂഹത പുറത്തുകൊണ്ടുവരണമെന്നാവശ്യപ്പെട്ട് ജനകീയ ആക്ഷന്‍ കമ്മിറ്റിയും കുടുംബവും സംയുക്തമായി നടത്തുന്ന അനിശ്ചിതകാല സമരം 27 ദിവസം പിന്നിട്ടു. സമരം ഉദുമ പടിഞ്ഞാര്‍ - എരോല്‍ ഖാസി സി മുഹമ്മദ് കുഞ്ഞി മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു.

നീതി വൈകുന്നത് മനുഷ്യാവകാശ ലംഘനമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. സമരത്തിന് ഐക്യദാര്‍ഢ്യം നേര്‍ന്നുകൊണ്ട് നിരവധി സംഘടനകളും വ്യക്തികളും സമരപന്തലിലെത്തി. ഷാഫി ദേളി അധ്യക്ഷത വഹിച്ചു.

ഹംസ മുസ്‌ലിയാര്‍ പള്ളിക്കര, ബദ്‌റുദ്ദീന്‍ ചെങ്കള, ഹുസൈന്‍ റഹ് മാനി, ബുര്‍ഹാനുദ്ദീന്‍ മൗലവി, ഇബ്രാഹിം ചെമ്പരിക്ക, അബ്ദുല്‍ സലാം, അബ്ദുല്ലക്കുഞ്ഞി തുടങ്ങിയവര്‍ സംസാരിച്ചു. അബ്ദുല്‍ ഖാദര്‍ സഅദി സ്വാഗതവും നൗഫല്‍ നന്ദിയും പറഞ്ഞു.

ഖാസി സമരം 27 ദിവസം പിന്നിട്ടു


Keywords : Qazi death, C.M Abdulla Maulavi, Investigation, Protest, Inauguration, 27th Day.

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL