ജില്ലയില്‍ എസ് പി ഒഴികെയുള്ള പോലീസ് ഉദ്യോഗസ്ഥര്‍ക്ക് ഒരാഴ്ച്ചയ്ക്കുള്ളില്‍ സ്ഥലംമാറ്റം

ജില്ലയില്‍ എസ് പി ഒഴികെയുള്ള പോലീസ് ഉദ്യോഗസ്ഥര്‍ക്ക് ഒരാഴ്ച്ചയ്ക്കുള്ളില്‍ സ്ഥലംമാറ്റം

കാസര്‍കോട്: (www.kasargodvartha.com 26/05/2016) ജില്ലയില്‍ എസ് പി ഒഴികെയുള്ള പോലീസ് ഉദ്യോഗസ്ഥര്‍ക്ക് ഒരാഴ്ച്ചയ്ക്കുള്ളില്‍ സ്ഥലംമാറ്റം ഉണ്ടാകും. ജില്ലയിലെ ഡി വൈ എസ് പിമാര്‍, സി ഐമാര്‍, എസ് ഐമാര്‍ എന്നിവര്‍ക്കാണ് സ്ഥലംമാറ്റം ഉണ്ടാവുക. ഇതിന് മുന്നോടിയായി രഹസ്യാന്വേഷണ വിഭാഗത്തിലെ മുഴുവന്‍ ഉദ്യോഗസ്ഥരേയും ഉടന്‍തന്നെ മാറ്റും.

ജില്ലാ പോലീസ് ചീഫ് ഡോ. എ ശ്രീനീവാസന് മാറ്റമുണ്ടാകില്ലെന്നാണ് സൂചന. തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ഉദ്യോഗസ്ഥരില്‍ പലരേയും തലങ്ങും വിലങ്ങും മാറ്റിയിരുന്നു. ഇടതുപക്ഷാനുകൂലികളായ പോലീസ് ഉദ്യോഗസ്ഥരെ സുപ്രധാനമായ കേന്ദ്രങ്ങളില്‍ കുടിയിരുത്തും. ജില്ലയിലെ രണ്ട് സബ് ഡിവിഷനില്‍പെട്ട ഡി വൈ എസ് പിമാര്‍ക്കും സ്ഥലംമാറ്റം ഉണ്ടാകും.

വര്‍ഷാന്ത്യ സ്ഥലംമാറ്റവും നടന്നിരുന്നില്ല. ഇതുകൂടി കണക്കിലെടുത്തായിരിക്കും പോലീസ് ഉദ്യോഗസ്ഥരെ  സ്ഥലംമാറ്റുക. പുതിയ മന്ത്രിസഭ അധികാരമേറ്റശേഷം ജില്ലയിലും പോലീസില്‍ സമ്പൂര്‍ണമായ അഴിച്ചുപണിയായിരിക്കും ഉണ്ടാവുക. പാര്‍ട്ടി തലത്തിലും ഭരണതലത്തിലും ഇതിന്റെ ചര്‍ച്ചകള്‍ നടന്നുവരികയാണ്.

Keywords: Kasaragod, Police, Transfer, Kerala, Police Chief, SP, Police officers will be transferred soon