കളിസ്ഥലത്തെ തര്‍ക്കം; രണ്ടംഗ സംഘം യുവാവിനെ കുത്തിപ്പരിക്കേല്പിച്ചു
Feb 29, 2016, 14:00 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 29/02/2016) കളിസ്ഥലത്തുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് പള്ളിയില്‍ നിസ്കാരം കഴിഞ്ഞ് മടങ്ങിപ്പോവുകയായിരുന്ന യുവാവിനെ രണ്ടംഗ സംഘം കുത്തിപ്പരിക്കേല്പിച്ചു. കുശാല്‍നഗറിലെ സാക്കിര്‍ ഹുസൈന് എന്ന ജാക്കി(27)ക്കാണ് കുത്തേറ്റത്. സാക്കിറിനെ ആദ്യം കാഞ്ഞങ്ങാട്ടെ ആശുപത്രിയിലെത്തിച്ചെങ്കിലും പിന്നീട് മംഗളൂരുവിലെ സ്വകാര്യാശുപത്രിയിലേക്ക് മാറ്റി.
ബദ് രിയ സ്വദേശികളായ രണ്ടുപേരാണ് സാക്കിറിനെ കുത്തിപ്പരിക്കേല്പിച്ചത്. ഇവരെ നാട്ടുകാര്‍ പിടികൂടി പോലീസിലേല്പിച്ചു. പോലീസ് ഇരുവരെയും ചോദ്യം ചെയ്തുവരുന്നു. യുവാവിന്റെ നെഞ്ചിന് ഏഴോളം കുത്തേറ്റിട്ടുണ്ട്. കളിസ്ഥലത്തുണ്ടായ തര്‍ക്കമാണ് പ്രശ്നത്തിന് കാരണമെന്നാണ് നാട്ടുകാര്‍ പറയുന്നത്.

Keywords: Kanhangad, Kasaragod, Kerala, Youth, Stabbed, Police, Injured, hospital, Youth stabbed in Kushal Nagar.