ബൈക്ക് മരത്തിലിടിച്ച് യുവാവ് മരിച്ചു; പിതാവിന് പരിക്ക്

ചീമേനി: (www.kasargodvartha.com 29/02/2016) ബൈക്ക് നിയന്ത്രണംവിട്ട് മരത്തിലിടിച്ച് യുവാവ് മരിച്ചു. കൂടെയുണ്ടായിരുന്ന പിതാവിന് പരിക്കേറ്റു. ചീമേനി കിഴക്കുംകര കരിയാപ്പിലെ നിധിന്‍ (28) ആണ് മരിച്ചത്. പിതാവ് ശശിക്ക് (55) പരിക്കേറ്റു. തിങ്കളാഴ്ച രാവിലെ 11 മണിയോടെ ചീമേനി പയ്യറാട്ട് വെച്ചാണ് അപകടമുണ്ടായത്. നിധിനാണ് ബൈക്കോടിച്ചിരുന്നത്.

നിയന്ത്രണം നഷ്ടപ്പെട്ട ബൈക്ക് റോഡരികിലെ മരത്തിടിക്കുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ നിധിനേയും പിതാവിനേയും ഉടന്‍തന്നെ ചെറുവത്തൂര്‍ കെ എ എച്ച് ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും നിധിന്‍ മരിച്ചിരുന്നു. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. പയ്യന്നൂര്‍ കെ ടി ഡി സിയില്‍ ജോലിക്കാരനാണ് നിധിന്‍. ഒരു വര്‍ഷം മുമ്പായിരുന്നു വിവാഹം.

പിതാവ് ശശിയെ ചെറുവത്തൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിവരമറിഞ്ഞ് ചീമേനി പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
Accident, Bike-Accident, Kasaragod, Kerala, Obituary, Youth dies in bike accident

Keywords: Accident, Bike-Accident, Kasaragod, Kerala, Obituary, Youth dies in bike accident

Post a Comment

Previous Post Next Post