Join Whatsapp Group. Join now!
Aster MIMS 10/10/2023

യു എ ഇ എക്‌സ്‌ചേഞ്ച് ഗ്ലോബല്‍ പ്രസിഡന്റ് വൈ സുധീര്‍കുമാര്‍ ഷെട്ടിക്ക് ജന്മനാടിന്റെ ആദരം

ആയിരക്കണക്കിന് നാട്ടുകാരുടേയും സുഹൃത്തുക്കളുടേയും വിശിഷ്ടവ്യക്തികളുടേയും സാന്നിധ്യത്തില്‍ യു എ ഇ എക്‌സ്‌ചേഞ്ച് ഗ്ലോബല്‍ പ്രസിഡന്റ് വൈ സുധീര്‍കുമാര്‍ ഷെട്ടിക്ക് Kasaragod, Kerala, Honored, UAE Exchange global president Y Sudhir Shetty Honored
ബെദ്രംപള്ള: (www.kasargodvartha.com 29/02/2016) ആയിരക്കണക്കിന് നാട്ടുകാരുടേയും സുഹൃത്തുക്കളുടേയും വിശിഷ്ടവ്യക്തികളുടേയും സാന്നിധ്യത്തില്‍ യു എ ഇ എക്‌സ്‌ചേഞ്ച് ഗ്ലോബല്‍ പ്രസിഡന്റ് വൈ സുധീര്‍കുമാര്‍ ഷെട്ടിക്ക് ജന്മനാട് ആദരവ് നല്‍കി. കര്‍ണാടക മന്ത്രി രമാനാഥ റായ്, എം എല്‍ എമാരായ എന്‍ എ നെല്ലിക്കുന്ന്, പി ബി അബ്ദുര്‍ റസാഖ്, ശകുന്തള ഷെട്ടി, മുന്‍ മന്ത്രി ചെര്‍ക്കളം അബ്ദുല്ല, കാസര്‍കോട് മുന്‍ നഗരസഭാ ചെയര്‍മാന്‍ ടി ഇ അബ്ദുല്ല, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എജിസി ബഷീര്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എകെഎം അഷ്‌റഫ്, മഹിളാ മോര്‍ച്ചാ നേതാവ് രൂപവാണി ആര്‍ ഭട്ട്, മുന്‍ എം എല്‍ എ അഡ്വ. സി.എച്ച് കുഞ്ഞമ്പു, കോണ്‍ഗ്രസ് നേതാവ് അഡ്വ.സി.കെ ശ്രീധരന്‍, ബി ജെ പി സംസ്ഥാന സെക്രട്ടറി കെ.സുരേന്ദ്രന്‍, മുസ്ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എം സി ഖമറുദ്ദീന്‍ തുടങ്ങിയവര്‍ ആശംസകള്‍ അര്‍പിച്ച് സംസാരിച്ചു.

സംഘാടക സമിതി ചെയര്‍മാന്‍ സോമശേഖര അധ്യക്ഷത വഹിച്ചു. യു എ ഇ ഇന്ത്യന്‍ മീഡിയാ കോഓഡിനേറ്റര്‍ കെ എം അബ്ബാസ്, എ.വി ഉമ്മര്‍, ഡോ.കമലാക്ഷ, മലിനീകരണ നിയന്ത്രണ ബോര്‍ഡ് മുന്‍ ചെയര്‍മാന്‍ രാജ്‌മോഹന്‍ എന്നിവര്‍ സുധീര്‍കുമാര്‍ ഷെട്ടിയെ പരിചയപ്പെടുത്തി. അഷറഫ് കര്‍ള സ്വാഗതം പറഞ്ഞു. വിവിധ സബ് കമ്മിറ്റികള്‍ക്കുവേണ്ടി യൂസഫ് അല്‍ഫലാഹ്, ലത്വീഫ് ഉപ്പള, യഹ് യ തളങ്കര, ശംസുദ്ദീന്‍ നെല്ലറ, മെട്രോ മുഹമ്മദ് ഹാജി, ഫയാസ് കാപ്പില്‍, സമീര്‍ എന്നിവര്‍ ഉപഹാരങ്ങള്‍ നല്‍കി. യു കെ യൂസുഫ്, സുരേഷ് കുമാര്‍ ഷെട്ടി, സുബ്ബയ്യ റൈ, അഡ്വ. കെ ശ്രീകാന്ത്, ടി എ ശാഫി, മജീദ് തെരുവത്ത്, ആചാര്യ രാജേന്ദ്ര സ്വാമി, പ്രേമ പൂജാ യോഗി ശ്രീ ശ്രീ സ്വാമിജീ മോഹന്ദാസ്, ശ്രീ ശ്രീ യോഗാന്ദ സരസ്വതി സ്വാമിജി, ഫാദര്‍ റവ. വിന്‍സെന്റ് ഡിസൂസ, സ്ത്താര്‍ ആരിക്കാടി, എസ് എ എം ബഷീര്‍, മുസ്തഫ തങ്ങള്‍, ഹര്‍ഷാദ് വോര്‍ക്കാടി, എം പി ഖാലിദ്, ജലീല്‍ രാമന്തളി, മുഹമ്മദലി പെര്‍ള, സവിത എന്‍, പ്രേമ, നാസര്‍ മൊഗ്രാല്‍, ഹമീദ് ടി എച്ച എം എ, ഖാദര്‍ ഹാജി ചെങ്കള, പി.ഡി നൂറുദ്ദീന്‍, റഫീഖ് തലശ്ശേരി, അഷ്‌റഫ് ബെദ്രം പള്ള തുടങ്ങിയവര്‍ സംബന്ധിച്ചു

പഞ്ചവാദ്യത്തിന്റേയും ബാന്‍ഡ് മേളത്തിന്റേയും അകമ്പടിയോടെയാണ് സുധീര്‍കുമാര്‍ഷെട്ടിയെ വേദിയിലേക്ക് ആനയിച്ചത്. തുടര്‍ന്ന് നടന്‍ ഹരിശ്രീ അശോകന്‍, അന്‍സാര്‍, മാസ്റ്റര്‍ സനൂപ് സന്തോഷ് തുടങ്ങിയവരുടെ നേതൃത്വത്തില്‍ വിവിധ കലാപരിപാടികള്‍ അരങ്ങേറി. സുധീര്‍ കുമാര്‍ ഷെട്ടി മറുപടി പ്രസംഗം നടത്തി. അബ്ദുര്‍ റഹ് മാന്‍ മാസ്റ്റര്‍ നന്ദി പറഞ്ഞു.

Kasaragod, Kerala, Honored, UAE Exchange global president Y Sudhir Shetty Honored

Kasaragod, Kerala, Honored, UAE Exchange global president Y Sudhir Shetty Honored

(Updated)

കൂടുതല്‍ ചിത്രങ്ങള്‍ കാണാം

Keywords: Kasaragod, Kerala, Honored, UAE Exchange global president Y Sudhir Shetty Honored

Post a Comment