city-gold-ad-for-blogger
Aster MIMS 10/10/2023

പ്രതിപക്ഷ നേതാക്കള്‍ക്കെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തിയതിനെതിരെ സോളിഡാരിറ്റി പ്രതിഷേധ പ്രകടനവും കൂട്ടായ്മയും സംഘടിപ്പിച്ചു

കാസര്‍കോട്: (www.kasargodvartha.com 29/02/2016)   പ്രതിപക്ഷ നേതാക്കള്‍ക്കെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തിയതിനെതിരെ സോളിഡാരിറ്റും എസ് ഐ ഒയും സംയുക്തമായി പ്രതിഷേധ പ്രകടനവും കൂട്ടായ്മയും സംഘടിപ്പിച്ചു. സംഘ്പരിവാര്‍ കാലത്ത് പ്രതിപക്ഷമാകലാണ് രാജ്യദ്രോഹം എന്ന പ്രമേയത്തിലായിരുന്നു പ്രതിഷേധം. പഴയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് നിന്ന് ആരംഭിച്ച പ്രതിഷേധ പ്രകടനം നഗരം ചുറ്റി ഹെഡ് പോസ്റ്റ് ഓഫീസിന് സമീപം സമാപിച്ചു.

തുടര്‍ന്ന് നടന്ന പ്രതിഷേധ കൂട്ടായ്മ ജമാഅത്തെ ഇസ്ലാമി ജില്ലാ പ്രസിഡണ്ട് കെ മുഹമ്മദ് ഷാഫി ഉദ്ഘാടനം ചെയ്തു. സോളിഡാരിറ്റി ജില്ലാ പ്രസിഡണ്ട് സി എ യൂസുഫ് അധ്യക്ഷത വഹിച്ചു. എ ഐ വൈ എഫ് ജില്ലാ സെക്രട്ടറി അഡ്വ. സുരേഷ് ബാബു, വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന ജനറല്‍ കൗണ്‍സില്‍ അംഗം അമ്പുഞ്ഞി തലക്ലായി, എഫ് ഐ ടി യു സംസ്ഥാന സമിതി അംഗം അബ്ദുല്‍ ഹമീദ് കക്കണ്ടം, അഡ്വ. എം സി എം അക്ബര്‍, യുവ മാധ്യമ പ്രവര്‍ത്തകന്‍ ഷഫീഖ് നസറുല്ല, എന്‍ഡോസള്‍ഫാന്‍ വിരുദ്ധ സമര നേതാവ് അബ്ദുല്‍ ഖാദര്‍ ചട്ടഞ്ചാല്‍, വെല്‍ഫെയര്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറി പി കെ അബ്ദുല്ല, സോളിഡാരിറ്റി ജില്ലാ വൈസ് പ്രസിഡണ്ട് സിയാസുദ്ദീന്‍ ഇബ്‌നു ഹംസ, എസ് ഐ ഒ ജില്ലാ പ്രസിഡണ്ട് അബ്ദുല്‍ ജബ്ബാര്‍ ആലങ്കോള്‍ എന്നിവര്‍ പ്രസംഗിച്ചു.

കെ വി ഇസാസുല്ല സ്വാഗതവും എന്‍ എം റിയാസ് നന്ദിയും പറഞ്ഞു. ടി എം അബ്ദുല്‍ സലാം, ആര്‍ ബി മുഹമ്മദ് ഷാഫി, സി എ അബ്ദുര്‍ റഹ് മാന്‍, എം എച്ച് സാലിഖ്, ഷറഫുദ്ദീന്‍ കോളിയടുക്കം, ബി എ അസ്‌റാര്‍, മുഹമ്മദ് അലി, എം കെ സി റാഷിദ്, റാസിഖ് മഞ്ചേശ്വരം എന്നിവര്‍ പ്രകടനത്തിന് നേതൃത്വം നല്‍കി.
പ്രതിപക്ഷ നേതാക്കള്‍ക്കെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തിയതിനെതിരെ സോളിഡാരിറ്റി പ്രതിഷേധ പ്രകടനവും കൂട്ടായ്മയും സംഘടിപ്പിച്ചു

Keywords:   Kasaragod, Kerala, Solidarity, Post Office,   Solidarity staged protest.

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL