Join Whatsapp Group. Join now!
Aster MIMS 10/10/2023

പാണ്ടിയെ വിറപ്പിച്ച് കാട്ടാനക്കൂട്ടം

ചെറിയൊരു ഇടവേളയ്ക്കുശേഷം പാണ്ടിയെ വിറപ്പിച്ച് വീണ്ടും കാട്ടാനക്കൂട്ടം. കേരള- കര്‍ണാടക Mulleria, forest, Kerala,
മുള്ളേരിയ: (www.kasargodvartha.com 11.09.2015) ചെറിയൊരു ഇടവേളയ്ക്കുശേഷം പാണ്ടിയെ വിറപ്പിച്ച് വീണ്ടും കാട്ടാനക്കൂട്ടം. കേരള- കര്‍ണാടക അതിര്‍ത്തിയില്‍ പെടുന്ന പയസ്വിനി പുഴയ്ക്കു സമീപമുള്ള പ്രദേശങ്ങളില്‍ കഴിഞ്ഞ വര്‍ഷം വ്യാപകനാശനഷ്ടങ്ങളാണ് കാട്ടാനക്കൂട്ടം ഉണ്ടാക്കിയത്.

വനം വകുപ്പില്‍ നിന്നുള്ള അധികൃതരുടെയും വയനാട്ടില്‍ നിന്നെത്തിയ പ്രത്യേകസംഘത്തിന്റെയും
Wild Elephants at Pandi, Mulleria, forest,
ദിവസങ്ങളോളം നീണ്ട ശ്രമഫലമായി കാട്ടാനകളെ തുരത്തുകയും സോളാര്‍ വേലികള്‍ കെട്ടുകയും ചെയ്തിരുന്നു.

കാട്ടാനക്കൂട്ടം വരുത്തിയ നാശത്തിന്റെ ഞെട്ടല്‍ പ്രദേശവാസികള്‍ക്ക് വിട്ടുമാറും മുമ്പേയാണ് വീണ്ടും കാട്ടാനക്കൂട്ടമെത്തിയത്. വനാതിര്‍ത്തിയില്‍ കയറിയ കാട്ടാനക്കൂട്ടം കഴിഞ്ഞ ദിവസമാണ് തോട്ടത്തിലിറങ്ങിയത്.

 അധികൃതര്‍ കാവല്‍നിന്നിരുന്നുവെങ്കിലും ആറു ആനകള്‍ അടങ്ങുന്ന കാട്ടാനക്കൂട്ടം പ്രദേശത്തെ  കവുങ്ങുകളും തെങ്ങുകളും നശിപ്പിച്ചു

Also Read:
ലോറി മറിഞ്ഞ് ആദിവാസി യുവാവ് മരിച്ചു

Keywords: Wild Elephants at Pandi, Mulleria,Forest, Kerala.

Post a Comment