റഫി മെമ്മോറിയല്‍ ജില്ലാ തല വായ്പാട്ട് മത്സരം ഒക്‌ടോബര്‍ 2ന്

തളങ്കര: (www.kasargodvartha.com 26/09/2015) മുഹമ്മദ് റഫി കള്‍ച്ചറല്‍ സെന്ററിന്റെ ആഭിമുഖ്യത്തില്‍ 2015 ഒക്‌ടോബര്‍ രണ്ട് വെള്ളിയാഴ്ച കാസര്‍കോട് നഗരസഭാ കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാ തല വായ്പാട്ട് മത്സരം ഒരുക്കുന്നു. തുടര്‍ന്ന് 'ഏക് ശാം റഫീ കെ നാം' എന്ന പേരില്‍ സംഗീത നിശയില്‍ കേരളം, മറ്റ് അയല്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള പ്രശസ്ത ഗായകര്‍ ഗാനങ്ങളാലപിക്കും. കാലിക്കറ്റ് ഓര്‍ക്കെസ്ട്രയാണ് സംഗീത വിരുന്നൊരുക്കുന്നത്. പ്രവേശനം സൗജന്യമായിരിക്കും.

പ്രസിഡന്റ് പി.എസ് ഹമീദിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന കൂടിയാലോചനാ യോഗം മിനായില്‍ ദുരന്തത്തിനിരയായവര്‍ക്കു വേണ്ടി പ്രത്യേകം പ്രാര്‍ത്ഥന നടത്തി. ബി.എസ് മഹമൂദ്, എരിയാല്‍ ശരീഫ്, റഹ് മത്ത് മുഹമ്മദ്, സി. പി. മാഹിന്‍ ലോഫ്, ബാങ്കോട് അബ്ദുര്‍ റഹ് മാന്‍, ടി.എം. അബ്ദുര്‍ റഹ് മാന്‍ എന്നിവര്‍ സംസാരിച്ചു. പി.കെ സത്താര്‍ സ്വാഗതവും ശരീഫ് സാഹിബ് നന്ദിയും പറഞ്ഞു.

ഉച്ചയ്ക്ക് മൂന്നു മണി മുതല്‍ നടക്കുന്ന വായ്പാട്ട് മത്സരത്തില്‍ ഒന്നും രണ്ടും സ്ഥാനം കരസ്ഥമാക്കുന്നവര്‍ക്ക് ക്യാശ് പ്രൈസും റഫി മെമ്മോറിയല്‍ അവാര്‍ഡും സമ്മാനിക്കും. സംഗീതനിശയില്‍ ഇവരെക്കൊണ്ട് പാടിക്കുക കൂടി ചെയ്യും. മത്സരത്തില്‍ പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍ ഒക്‌ടോബര്‍ ഒന്നിന് മുമ്പായി എ എസ് മുഹമ്മദ്കുഞ്ഞി- 9037250737, 9895307537 എന്നീ നമ്പറുകളില്‍ രജിസ്റ്റര്‍ ചെയ്യാം.

Keywords:  Thalangara, Kasaragod, Kerala,  Rafi memorial song competition on 2nd October.

Post a Comment

Previous Post Next Post