City Gold
news portal
» » » » » » » കുഡ്‌ലു ബാങ്ക് കൊള്ള: ബോഡി ബില്‍ഡറുമായി സംസാരിച്ച സ്ത്രീയെ കുറിച്ചും അന്വേഷണം, കാര്‍ കസ്റ്റഡിയില്‍

കാസര്‍കോട്: (www.kasargodvartha.com 10/09/2015) കുഡ്‌ലു സര്‍വീസ് സഹകരണ ബാങ്കില്‍ നിന്നും 21 കിലോ സ്വര്‍ണവും 13 ലക്ഷം രൂപയും കൊള്ളയടിച്ച സംഭവത്തില്‍ ബാങ്ക് പരിസരം നിരീക്ഷിച്ച ബോഡി ബില്‍ഡറുമായി സംസാരിച്ച സ്ത്രീയെ കുറിച്ച് പോലീസ് അന്വേഷണം തുടങ്ങി. ബാങ്ക് കൊള്ള നടക്കുന്നതിന് രണ്ടു ദിവസം മുമ്പ് എരിയാല്‍   ജുമാമസ്ജിദിന് സമീപത്തെ ബസ് സ്റ്റോപ്പിലിരുന്ന് ബാങ്കും പരിസരവും നിരീക്ഷിച്ച ബോഡി ബില്‍ഡറായ ഒരു യുവാവ് ബാങ്കിലേക്ക് വന്ന സ്ത്രീയുമായി സംസാരിക്കുന്നത് നാട്ടുകാര്‍ കണ്ടിരുന്നു.

അജ്ഞാതനായ ഈ യുവാവിനെ കണ്ട സ്ത്രീ പിന്നീട് ബാങ്കിന് മുകളിലേക്ക് പോയിരുന്നു. സ്ത്രീ പോയതിന് പിന്നാലെ യുവാവും ബാങ്കിനടുത്തെത്തിയിരുന്നു. ഇവിടെ വെച്ചും ഇവര്‍ സംസാരിച്ചതായി പോലീസിന് നാട്ടുകാര്‍ വിവരം നല്‍കിയിട്ടുണ്ട്. കവര്‍ച്ച നടക്കുന്ന ദിവസവും ഈ സ്ത്രീ ഇവിടെ എത്തിയിട്ടുണ്ടോ എന്ന കാര്യവും പോലീസ് പരിശോധിക്കുന്നുണ്ട്.

അതിനിടെ കവര്‍ച്ചാക്കേസില്‍ പോലീസ് അന്വേഷിക്കുന്ന ചൗക്കിയിലെ മഹ്ഷൂഖ് എന്ന യുവാവിനെ മംഗളൂരുവിലേക്ക് രക്ഷപ്പെടാന്‍ സഹായിച്ച ഒരു പ്രാദേശിക രാഷ്ട്രീയ നേതാവിന്റെ വെളുത്ത ലാന്‍സര്‍ കാര്‍ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കെ എല്‍ 7 രജിസ്‌ട്രേഷനിലുള്ള ഈ കാറിന്റെ ഉടമ ഇപ്പോള്‍ തളങ്കര ടൈല്‍ ഫാക്ടറിക്ക് സമീപമാണ് താമസം. ഈ കാര്‍ വിളിച്ചുവരുത്താനും മഹ്ഷൂഖിന് രക്ഷപ്പെടാന്‍ സൗകര്യം ചെയ്ത് കൊടുത്തതിനും മഹ്ഷൂഖിന്റെ അടുത്ത ബന്ധുവിനെതിരെയും പോലീസ് കേസെടുക്കാനുള്ള ആലോചന നടത്തുന്നുണ്ട്.

ഇതു കൂടാതെ മഹ്ഷൂഖിനെ രക്ഷപ്പെടാന്‍ സഹായിച്ച മറ്റു രണ്ടു യുവാക്കളും പോലീസ് കസ്റ്റഡിയിലാണ്. ലാന്‍സര്‍ കാര്‍ ഉടമയെയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. നേരത്തെ പോലീസ് വലയിലാക്കിയ ഒരാളടക്കം ഇപ്പോള്‍ നാലുപേരാണ് പോലീസ് കസ്റ്റഡിയിലുള്ളതെന്നാണ് വിവരം. അതേ സമയം കവര്‍ച്ച ചെയ്ത സ്വര്‍ണം ചൗക്കിക്ക് സമീപത്തെ ഒരു കാട് നിറഞ്ഞ സ്ഥലത്ത് ഒളിപ്പിച്ചതായുള്ള വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ഈ ഭാഗത്ത് പരിശോധന ശക്തമാക്കിയിട്ടുണ്ട്. ഇതു കൂടാതെ ചില ഒഴിഞ്ഞ പറമ്പുകളും ഒഴിഞ്ഞ കെട്ടിടങ്ങളും കേന്ദ്രീകരിച്ചും പോലീസ് അന്വേഷണം നടത്തുന്നുണ്ട്.

പ്രതികളെ മുഴുവന്‍ തിരിച്ചറിഞ്ഞ സാഹചര്യത്തില്‍ അറസ്റ്റ് രണ്ടു ദിവസത്തിനകം തന്നെ ഉണ്ടാകുമെന്ന് പോലീസ് നേരത്തെ തന്നെ വെളിപ്പെടുത്തിയിരുന്നു. തൊണ്ടിമുതല്‍ കിട്ടാത്തത് കൊണ്ടാണ് പോലീസ് വലയിലുള്ള പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്താതിരിക്കുന്നത്. ലാന്‍സര്‍ കാറിന്റെ ഉടമ ഒരു ഭരണപക്ഷ പാര്‍ട്ടിയുടെ പഞ്ചായത്ത് ജോയിന്റ് സെക്രട്ടറിയാണ്. ഇയാള്‍ക്ക് കവര്‍ച്ചയുമായി ബന്ധമുണ്ടോ എന്ന കാര്യം പോലീസ് പരിശോധിച്ച് വരികയാണ്. കേസില്‍ ആകെ പത്തോളം പ്രതികള്‍ ഉണ്ടാകുമെന്നാണ് അന്വേഷണ സംഘം നല്‍കുന്ന സൂചന.

Related News:
കുഡ്‌ലു ബാങ്ക് കൊള്ള: പ്രതികളുടെ അറസ്റ്റ് 2 ദിവസത്തിനകമെന്ന് അന്വേഷണ സംഘം

കുഡ്‌ലു ബാങ്ക് കൊള്ള: പ്രതികളില്‍ ഒരാളുടെ രേഖാചിത്രം പോലീസ് പുറത്തുവിട്ടു

കുഡ്‌ലു ബാങ്ക് കവര്‍ച്ച: പ്രതികളിലൊരാള്‍ പോലീസ് വലയില്‍

കുഡ്‌ലു ബാങ്ക് കവര്‍ച്ച: പ്രതികളിലൊരാള്‍ പോലീസ് വലയില്‍

കുഡ്‌ലു ബാങ്ക് കൊള്ള: എ.ഡി.ജി.പി. എന്‍. ശങ്കര്‍ റെഡ്ഡി കാസര്‍കോട്ടെത്തി പരിശോധന നടത്തി

കുഡ്‌ലു ബാങ്ക് കൊള്ള: 2 ദിവസം അജ്ഞാതയുവാവ് ബാങ്കും പരിസരവും നിരീക്ഷിച്ചതായി വെളിപ്പെടുത്തല്‍

കുഡ്‌ലു ബാങ്ക് കൊള്ള: പ്രതികളില്‍ ഒരാളെ തിരിച്ചറിഞ്ഞു; മുങ്ങിയ നീര്‍ച്ചാല്‍ സ്വദേശിയെ കണ്ടെത്താന്‍ അന്വേഷണം ഊര്‍ജിതം

കുഡ്‌ലു ബാങ്ക് കവര്‍ച്ച: ഇടപാടുകാരും നാട്ടുകാരും ദേശീയപാത ഉപരോധിച്ചു

കുഡ്‌ലു ബാങ്ക് കൊള്ള: നീര്‍ച്ചാല്‍ സ്വദേശി എവിടെ? പോലീസ് കുഴങ്ങുന്നു

കുഡ്‌ലു ബാങ്ക് കൊള്ള: ഇടപാടുകാരും അധികൃതരുംതമ്മിലുള്ള ചര്‍ച്ചപൊളിഞ്ഞു; ഇന്‍ഷുറന്‍സ് ലഭിക്കില്ലെന്ന് ആക്ഷേപം

കുഡ്‌ലു ബാങ്ക് കൊള്ള: അന്വേഷണത്തിന് പ്രത്യേക സംഘം; കര്‍ണാടക പോലീസിന്റെ സഹായംതേടുമെന്ന് എസ്.പി

കുഡ്‌ലു ബാങ്ക് കൊള്ള: ഒരു യുവാവ് നിരീക്ഷണത്തില്‍


കുഡ്‌ലു ബാങ്ക് കൊള്ള: സെക്രട്ടറിയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ഇടപാടുകാരുടെ അക്രമം

കുഡ്‌ലു ബാങ്കില്‍ നിന്നും കൊള്ളയടിക്കപ്പെട്ടത് 5.28 കോടിയുടെ സ്വര്‍ണവും പണവും

കുഡ്‌ലു ബാങ്ക് കൊള്ള: പ്രതികള്‍ മുഖം മറക്കാനുപയോഗിച്ച ഷാള്‍ പെട്രോള്‍ പമ്പിന് സമീപം കണ്ടെത്തി

കുഡ്‌ലു ബാങ്ക് കൊള്ളയ്ക്കിടയാക്കിയത് സുരക്ഷാ വീഴ്ച; സി സി ടിവിയും സെക്യൂരിറ്റി ജീവനക്കാരനുമില്ല, അധികൃതര്‍ക്കെതിരെ ജനം ഇളകി

കുഡ്‌ലു ബാങ്കില്‍ നടന്നത് ഇത് രണ്ടാമത്തെ വന്‍ കവര്‍ച്ച; 2001 ല്‍ നടന്നത് അരക്കോടിയുടെ കവര്‍ച്ച

കുഡ്‌ലു ബാങ്ക് കൊള്ള; നടുക്കംമാറാതെ ക്ലര്‍ക്ക് ലക്ഷ്മിയും, ബിന്ദുവും, ഇടപാടുകാരി ബാനുവും

കാസര്‍കോട്ടെ ബാങ്കില്‍ പട്ടാപ്പകല്‍ സിനിമാ സ്‌റ്റൈലില്‍ കൊള്ള; ജീവനക്കാരെ കത്തി കാട്ടി ഭീഷണിപ്പെടുത്തി 21 കിലോ സ്വര്‍ണം കൊള്ളയടിച്ചു

കുഡ്‌ലു സര്‍വ്വീസ് സഹകരണ ബാങ്കില്‍ വന്‍കൊള്ള; ജീവനക്കാരെ കെട്ടിയിട്ട് 21 കിലോ സ്വര്‍ണം കവര്‍ന്നു


KeywordsCar, Custody, Kasaragod, Kerala, kudlu, Bank, Robbery, Accuse, Police, arrest, Investigation, Eriyal, Kudlu bank robbery, Kudlu bank robbery: Car in police custody.

About Kvartha Delta

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കാസര്‍കോട് വാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date