city-gold-ad-for-blogger
Aster MIMS 10/10/2023

തദ്ദേശ തിരഞ്ഞെടുപ്പിന് കോണ്‍ഗ്രസ് ഒരുങ്ങി; മുഖ്യമന്ത്രിയും വി എം സുധീരനും രമേശ് ചെന്നിത്തലയും ചൊവ്വാഴ്ച കാസര്‍കോട്ട്

കാസര്‍കോട്: (www.kasargodvartha.com 28/09/2015) തദ്ദേശ തിരഞ്ഞെടുപ്പിന് കോണ്‍ഗ്രസ് ഒരുങ്ങി. തദ്ദേശ തിരഞ്ഞെടുപ്പില്‍ ജില്ലയില്‍ കോണ്‍ഗ്രസിനെ സജ്ജമാക്കാനുള്ള സമ്പൂര്‍ണ സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ ചൊവ്വാഴ്ച രാവിലെ 10 മണിക്ക് കാസര്‍കോട് മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ നടക്കും. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യും. കെ പി സി സി പ്രസിഡണ്ട് വി എം സുധീരന്‍ മുഖ്യപ്രഭാഷണം നടത്തും.

ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല കണ്‍വെന്‍ഷന്‍ അഭിസംബോധന ചെയ്ത് സംസാരിക്കും. ഡി സി സി പ്രസിഡണ്ട് അഡ്വ. സികെ ശ്രീധരന്റെ അധ്യക്ഷതയില്‍ നടക്കുന്ന കണ്‍വെന്‍ഷനില്‍ കെ പി സി സി, ഡിസിസി ഭാരവാഹികള്‍ പങ്കെടുക്കും. വാര്‍ഡ്, ബൂത്ത് പ്രസിഡണ്ടുമാര്‍ കൂടുതലുള്ള പാര്‍ട്ടി ഭാരവാഹികളും പോഷകസംഘടന ഭാരവാഹികളും കണ്‍വെന്‍ഷനില്‍ പങ്കെടുക്കുമെന്ന് ഡി സി സി പ്രസിഡണ്ട് അഡ്വ. സികെ ശ്രീധരന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

തദ്ദേശ തിരഞ്ഞെടുപ്പിന് കോണ്‍ഗ്രസ് ഒരുങ്ങി; മുഖ്യമന്ത്രിയും വി എം സുധീരനും രമേശ് ചെന്നിത്തലയും ചൊവ്വാഴ്ച കാസര്‍കോട്ട്പ്രചരണ പരിപാടിയുടെ രണ്ടാംഘട്ടമെന്ന നിലയില്‍ ഒക്ടോബര്‍ രണ്ടുമുതല്‍ ഏഴ് വരെ ജില്ലയിലെ 38 ഗ്രാമപഞ്ചായത്തുകളിലും മൂന്ന് മുനിസിപ്പാലിറ്റികളിലും ജില്ലാ ഡി സി സി പ്രസിഡണ്ടിന്റെ നേതൃത്വത്തില്‍ വാഹനപ്രചരണ ജാഥ സംഘടിപ്പിക്കും. ഒക്ടോബര്‍ രണ്ടിന് വൈകുന്നേരം മൂന്നു മണിക്ക് ഉപ്പളയില്‍ നടക്കുന്ന പൊതുയോഗത്തില്‍ ലോകസഭയിലെ കോണ്‍ഗ്രസ് ചീഫ് വിപ്പ് കെ സി വേണ്ടുഗോപാല്‍ പ്രചരണ ജാഥ ഉദ്ഘാടനം ചെയ്യും. കേരള, കര്‍ണാടക മന്ത്രിമാരും, കെ പി സി സി നേതാക്കളും പ്രസംഗിക്കും.

വാര്‍ത്താ സമ്മേളനത്തില്‍ ഡി സി സി വൈസ് പ്രസിഡണ്ടുമാരായ പി കെ ഫൈസല്‍, ഹക്കീം കുന്നില്‍, ജനറല്‍ സെക്രട്ടറിമാരായ ബാലകൃഷ്ണന്‍ പെരിയ, എം സി പ്രഭാകരന്‍, വിനോദ് കുമാര്‍ പള്ളയില്‍വീട്, അഡ്വ. എ. ഗോവിന്ദന്‍നായര്‍, പി വി സുരേഷ്, കരുണ്‍താപ്പ, എന്നിവര്‍ സംബന്ധിച്ചു.

Keywords:  Kasaragod, Kerala, Oommen Chandy,  Congress preparation for local body election.

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL